Get Updates
Get notified of breaking news, exclusive insights, and must-see stories!

മദ്യപിച്ച് ലക്കുകെട്ട യുവതിയുടെ തല വീപ്പയില്‍ കുടുങ്ങി,'ടാസ്കി വിളിയെടാ' യുവതിയുടെ പരാക്രമം

ലണ്ടന്‍: മദ്യപിച്ച് ലക്കുകെട്ട് പരാക്രമങ്ങള്‍ കാട്ടുന്നവര്‍ക്ക് വല്ല അവാര്‍ഡും കൊടുക്കാന്‍ ആരെങ്കിലും ഉദ്ദേശിയ്ക്കുന്നുണ്ടെങ്കില്‍ അത് ദേ ഈ പെണ്‍കുട്ടിയ്ക്ക് കൊടുക്കണം. പുരുഷന്‍മാര്‍ ക്ഷമിയ്ക്കുക ഇതിനെക്കാള്‍ വലിയ വല്ല പരാക്രമങ്ങളും നിങ്ങള്‍ കാട്ടാന്‍ ഉദ്ദേശിയ്ക്കുന്നുവെങ്കിലും ഇത്തവണത്തെ അവാര്‍ഡില്‍ നിങ്ങളെ പരിഗണിയ്ക്കാന്‍ ഇടയില്ല. സ്ത്രീകള്‍ മദ്യപിയ്ക്കുന്നതും പ്രശ്‌നമുണ്ടാക്കുന്നതുമൊക്കെ ഇന്ത്യയില്‍ പോലും സാധാരണമായി മാറുകയാണ്.

ലണ്ടനിലാണ് അല്‍പ്പം രസകരവും എന്നാല്‍ ഗൗരവമേറിയതുമായ ഈ സംഭവം നടക്കുന്നത്. ലണ്ടനിലെ ഹഡേര്‍സ്ഫീല്‍ഡിലെ ഒരു കബാബ് ഷോപ്പിലാണ് സംഭവം നടക്കുന്നത്. രാത്രിയോടെയാണ് മദ്യപിച്ച് ലക്കുകെട്ട യുവതി തന്റെ സുഹൃത്തിനൊപ്പം കബാബ് ഷോപ്പില്‍ എത്തിയത്.

Beer

തലയില്‍ നിറയെ വര്‍ണ പേപ്പറുകള്‍ വാരിവിതറിയ നിലയിലാണ് യുവതി എത്തിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്താകട്ടേ നാലുകാലില്‍ നല്ല തകര്‍പ്പന്‍ നൃത്തവും...ഇടയ്ക്ക് വീണും എഴുനേറ്റും സുഹൃത്ത് നൃത്തം തുടര്‍ന്നു. യുവതിയുടെ കൈയ്യില്‍ ഒരു പ്ളാസ്റ്റിക്ക് ടിന്‍ (ചെറിയ വീപ്പ പോലുള്ളത) ഉണ്ടായിരുന്നു. ഇതുമായി യുവതി ടോയ്‌ലറ്റിലേയ്ക്ക് പോയി. ടോയ്‌ലറ്റില്‍ പോയ യുവതി പുറത്തിറങ്ങിയപ്പോള്‍ കടയിലെ ജീവനക്കാര്‍ക്ക് ചിരിയടക്കാനായില്ല. പഌസ്റ്റിക്ക് ടിന്‍ തലയില്‍ കുടുങ്ങിയ നിലയിലായിരുന്നു യുവതി.

കണ്ണുകാണാന്‍ പോലുമാകാതെ തപ്പിതടഞ്ഞ യുവതിയെ ഏറെ പണിപ്പെട്ടാണ് ടിന്നില്‍ നിന്നും തല വേര്‍പെടുത്തി ജീവനക്കാര്‍ പുറക്കെടുത്തത്. ജീവനക്കാര്‍ മാത്രമല്ല ഷോപ്പിലുണ്ടായിരുന്ന ആളുകളും ശ്രമത്തില്‍ പങ്കാളികളായി. സംഭവത്തിന്റെ വീഡിയോ ഫേസ്ബുക്കില്‍ ഉള്‍പ്പടെ വൈറലാവുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+