റോഡില്‍ വീണയാളെ ആശുപത്രിയിലെത്തിക്കാന്‍ നായകള്‍; കണ്ട് പഠിക്ക് 'മനുഷ്യരേ', വീഡിയോ കാണാം
ആംബുലന്‍സ് വന്നപ്പോള്‍ തങ്ങളുടെ ഉടമയുടെ കൂടെ പോകാന്‍ ആളില്ല. എന്നാല്‍ ഉടമയെ ഒറ്റയ്ക്ക് വിടാന്‍ വളര്‍ത്തു നായകള്‍ സമ്മതിച്ചില്ല.
ലിമ: നായ സ്‌നേഹിയെന്ന് പറഞ്ഞ് മേനക ഗാന്ധിയെ കളിയാക്കുന്നവര്‍ ഈ വീഡിയോ ഒന്ന് കാണണം. യജമാനനോടുള്ള നായയുടെ സ്‌നേഹം കണ്ടാല്‍ കണ്ണ് നനഞ്ഞു പോകും. അമിതമായി മദ്യപിച്ച് നിലത്തുവീണ് കിടക്കുന്ന യജമാനനെ ആരും നോക്കാനില്ലാതായപ്പോഴും കൂട്ടിന് ഈ നായകള്‍ മാത്രമേ ഉണ്ടായരുന്നുള്ളൂ. പെറുവിലാണ് സംഭവം നടന്നത്.
അമിതമായി മദ്യപിച്ചതിനെ തുടര്‍ന്ന് നിലത്ത് തലയടിച്ച് വീണതായിരുന്നു ഗൃഹനാഥന്‍. ആംബുലന്‍സ് വന്നപ്പോള്‍ തങ്ങളുടെ ഉടമയുടെ കൂടെ പോകാന്‍ ആളില്ല. എന്നാല്‍ ഉടമയെ ഒറ്റയ്ക്ക് വിടാന്‍ വളര്‍ത്തു നായകള്‍ സമ്മതിച്ചില്ല. അവരും കയറി. പിന്നീട് ഏംബുലന്‍സില്‍ നടന്നത് കരളലിയിപ്പിക്കുന്ന രംഗങ്ങളായിരുന്നു.

വളര്‍ത്തു നായകള്‍
യജമാനനെ ആംബുലന്‍സില്‍ കൊണ്ടുപോകുമ്പോള്‍ ഇടയ്ക്ക് സ്‌നേഹത്തോടെ ഗൃഹനാഥന്റെ മുഖത്ത് മുഖം ഉരസുകയും ചുറ്റും ഓടി നടക്കുകയും ചെയ്യുന്നുണ്ടായിരുന്നു.

അശുപത്രി അധികൃതര്‍
ഉടമയെ ആംബുലന്‍സിലേക്ക് മാറ്റാന്‍ നോക്കിയപ്പോള്‍ തനിച്ച് കൊണ്ടുപോകാന്‍ നായകള്‍ ആശുപത്രി അധികൃതരെ അനുവദിച്ചില്ല.

സ്‌നേഹം
തന്റെ വളര്‍ത്തുനായകളുടെ സ്‌നേഹ പ്രകടനം കണ്ട് ഗൃഹനാഥന്‍ ഇടയ്ക്കിടയ്ക്ക് തന്റെ അരുമകളെ തലോടുന്നതായി വീഡിയോയില്‍ കാണാം.
വൈറല്‍
യൂട്യൂബില്‍ അപ്ലോഡ് ചെയ്തിരിക്കുന്ന വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. നിരവധി പേര്‍ ഈ വീഡിയോ കണ്ടു കഴിഞ്ഞു.












Click it and Unblock the Notifications