ക്യാമറയ്ക്ക് മുന്നിൽ അവതാരകരുടെ തമ്മിൽ തല്ല്; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലാകുന്നു...
സഹപ്രവർത്തകർ തമ്മിൽ വാക്കുതർക്കങ്ങൾ സ്വാഭാവികമാണ്. എല്ലാവരുടെയും ആശയങ്ങൾ ഒരുപോലെയാവണമെന്നില്ല. സമൂഹത്തിൽ കൃത്യമായി ഇടപെടുന്ന മാധ്യമപ്രവർത്തകരുടെ കാര്യത്തിൽ പറയുകയേ വേണ്ട, നല്ല രീതിയിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്. സ്വാഭാവികമായി ജോലി സ്ഥലത്തും പുറത്തും ആരോഗ്യപരമായ ചർച്ചകളും നടക്കാറുണ്ടാകും.
എന്നാൽ രണ്ട് വാർത്താവായനക്കാർ ലൈവ് വാർത്താവായനയ്ക്കിടയിൽ തമ്മിൽ ജനങ്ങൾ കണ്ടിരിക്കേ തമ്മിൽ തല്ലിയാലോ? എന്തായും സംഭവം ഇന്ത്യയിലല്ല. അയൽരാജ്യമായ പാകിസ്താനിലാണ് സംഭവം. വാര്‍ത്താ വായനയ്ക്കിടെ പുരുഷ- വനിതാ അവതാരകര്‍ തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ വൈറലായികൊണ്ടിരിക്കുകയാണ്.

സംഭവം ഇടവേളയിൽസംഭവം ഇടവേളയിൽ
വാര്‍ത്താ അവതരണത്തിന്റെ ഇടവേളകളില്‍ ഒന്നിലാണ് ഇരുവരും കൊമ്പുകോര്‍ത്തത്. ഇതിന്റെ ദൃശ്യങ്ങളാണ് ചോര്‍ന്നത്. തുടര്‍ന്നാണ് ഇവ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത്. പാകിസ്താനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ അവതാരകരാണ് ഇരുവരുമെന്നാണ് സൂചന.

സംസാരം ഉറുദുവിൽ
ഞാന്‍ എങ്ങനെയാണ് ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന വാര്‍ത്താ അവതാരകന്റെ പരാതിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഇരുവരും പരസ്പരം പഴിചാരുന്നതിന്റെയും പ്രൊഡക്ഷന്‍ ക്രൂവിനോട് പരാതിപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. വീഡിയോയിലുള്ള ഓഡിയോ ഉറുദുവിൽ സംസാരിക്കുന്നതായിട്ടാണ്.

വിവരമാില്ലാത്തവൻ
വിവരമില്ലാത്തവന്‍ എന്ന് അവതാരകനെ അവതാരിക വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാന്‍ എന്നും അവതാരക പറയുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ വൈറൽ
ഞാൻ എങ്ങിനെയാണ് താങ്കളെ ബഹുമാനിക്കേണ്ടത് എന്ന ചോദ്യവും അവതാരകൻ ഉന്നയിക്കുന്നുണ്ട്. ദയവായി ശാന്തരാകൂ എന്ന് പ്രൊഡക്ഷന്‍ അംഗങ്ങള്‍ പറയുന്നത് കേള്‍ക്കാനും വിഡായോയിൽ സാധിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായിരിക്കുന്ന വീഡിയോ എല്ലാവരും കണ്ട് ചിരിക്കുകയാണ്.












Click it and Unblock the Notifications