യെമനിലെ യാത്രവിമാനത്തേയും സൗദി സഖ്യസേന ബോംബിട്ട് തകര്‍ത്തു, യാത്രക്കാര്‍ രക്ഷപ്പെട്ടു, വീഡിയോ
സനാ: യെമനിലെ സന എയര്‍പോര്‍ട്ടില്‍ നിര്‍ത്തിയിട്ടിരുന്ന യാത്ര വിമാനത്തിന് നേരെ സൗദി സഖ്യസേനയുടെ വ്യോമാക്രമണം. ഹൂദി വിമതരെ ലക്ഷ്യമിട്ട സഖ്യസേന വര്‍ഷിച്ച ബോംബ് യാത്ര വിമാനത്തിന് മേല്‍ പതിയ്ക്കുകയായിരുന്നു. ആളുകള്‍ വിമാനത്തിലേയ്ക്ക് കയറുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഭവം. തലനാരിഴയ്ക്ക് ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വസത്തിലാണ് യാത്രക്കാര്‍.വിമാനം വ്യോമാക്രമണത്തില്‍ കത്തിയമരുന്നതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.
ഇറാന്റെ പിന്തുണയോടെയാണ് ഹൂദി വിമതര്‍ യെമന്‍ പ്രസിഡന്റിനെതിരെ ആഭ്യന്തര യുദ്ധം നടത്തുന്നത് . വിമതരെ പ്രതിരോധിയ്ക്കുന്നത് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേനയാണ് . വിമതര്‍ക്ക് മേല്‍ സഖ്യസേനയുടെ ആക്രമണം ശക്തമായതോടെ രാജ്യത്തെ വിമാനത്താവളങ്ങളെല്ലാം കടുത്ത ഭീഷണിയിലാണ് .

വിമാനത്താവളങ്ങള്‍ക്ക് നേരെ വ്യോമാക്രമണം നടത്തരുതെന്ന് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പുണ്ടെങ്കിലും സൗദി പാടെ അവഗണിയ്ക്കുകയാണ്. യെമന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എത്തേണ്ട യുഎന്നിന്റെ ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്കാണ് വ്യോമാക്രമണം മൂലം കൂടുതല്‍ ഭീഷണി നേരിടേണ്ടി വരുന്നത് . വ്യോമാക്രമണത്തില്‍ റണ്‍വേയ്ക്ക് കേടുപാടുകള്ഡ സംഭവിച്ചിട്ടുണ്ട് .മാര്‍ച്ച് 26നാണ് യെമനെതിരെ സൗദി യുദ്ധം തുടങ്ങിയത് .












Click it and Unblock the Notifications