Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലാസില്‍ ഉറങ്ങിയ കുട്ടിയോട് ടീച്ചര്‍ ചെയ്തത്, വീഡിയോ കാണൂ...

ഒരിക്കലെങ്കിലും ക്ലാസില്‍ ഉറങ്ങാത്ത കുട്ടികളുണ്ടാകുമോ. ബോറടിപ്പിക്കുന്ന ക്ലാസുകളാണെങ്കില്‍ പ്രത്യേകിച്ചും. ഉച്ചയൂണിന് ശേഷമുള്ള ക്ലാസുകളില്‍ അന്തംവിട്ട് ഉറങ്ങുന്ന കുട്ടികളെ ഉണര്‍ത്താനായി തലയ്ക്ക് ചോക്കും ഡസ്്റ്ററും ഒക്കെ വലിച്ചെറിയുന്ന അധ്യാപകരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. എന്നാല്‍ ഹോളണ്ടില്‍ നടന്ന ഈ സംഭവം അതിലുമൊക്കെ എത്രയോ മേലെയാണ്. അക്ഷരാര്‍ഥത്തില്‍ നിങ്ങള്‍ ഞെട്ടിപ്പോകും ഈ അധ്യാപകന്റെ പ്രവൃത്തി കണ്ടാല്‍.

ഹോളണ്ടിലെ ഗ്രോനിങെന്‍ സ്‌കൂളിലെ ക്ലാസില്‍ ഉറങ്ങിയ കുട്ടിയുടെ നേരെ അഗ്നിശമനോപകരണം എടുത്ത് സ്‌പ്രേ ചെയ്താണ് ഒരു അധ്യാപകന്‍ അരിശം തീര്‍ത്തത്. ക്ലാസിലെ മറ്റ് കുട്ടികള്‍ മൊബൈല്‍ ഫോണില്‍ സംഭവം ചിത്രീകരിക്കുന്നത് പോലും മറന്നായിരുന്നു അധ്യാപകന്റെ പ്രവൃത്തി. സെപ്തംബര്‍ മൂന്നിന് യൂട്യൂബില്‍ അപ്ലോഡ് ചെയ്ത ഈ വീഡിയോ ഇതിനോടകം അഞ്ച് ലക്ഷത്തിലേറെപ്പേര്‍ കണ്ടുകഴിഞ്ഞു.

teacherr

കൈകളില്‍ തലവെച്ച് ഡസ്‌കിലേക്ക് വീണുറങ്ങുന്ന കുട്ടിയെ സഹപാഠികള്‍ കുലുക്കിയുണര്‍ത്താന്‍ ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. പെന്‍സില്‍ കൊണ്ട് കുത്തിയും ചിലര്‍ ശ്രമം നടത്തുന്നുണ്ട്. എന്നാല്‍ കുട്ടി ഉറക്കം തന്നെ. ഇത് കണ്ട് രോഷാകുലനായ അധ്യാപകന്‍ അലറിക്കൊണ്ട് അഗ്നിശമനോപകരണം എടുത്ത് സ്‌പ്രേ ചെയ്യുകയായിരുന്നു. ഉറക്കം ഞെട്ടിയ കുട്ടി ദേഹത്ത് മൊത്തം സ്‌പ്രേ അടിച്ചിരിക്കുന്നത് കണ്ട് ഞെട്ടുകയും ചെയ്തു.

എന്നാല്‍ ഇത് കരുതിക്കൂട്ടി ചിത്രീകരിച്ച വീഡിയോ ആണ് എന്നും പറയപ്പെടുന്നു. ഇത്തരം ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ അപ്ലോഡ് ചെയ്യുന്നത് കൊണ്ടുള്ള പ്രശ്‌നങ്ങള്‍ കുട്ടികളെ അറിയിക്കാന്‍ വേണ്ടിയുള്ള സെക്ഷനായിരുന്നു ഇതെന്ന് ചിലര്‍ പറയുന്നു. എന്നാല്‍ മറ്റ് ചിലര്‍ കരുതുന്നത് അധ്യാപകരും കുട്ടികളും കൂടി ഒപ്പിച്ച ഒരു തമാശയാണ് ഇതെന്നാണ്. വീഡിയോ കാണൂ...

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+