മഴ ബോംബ് കണ്ടിട്ടുണ്ടോ മഴ ബോംബ്, എത്ര മനോഹരമായ കാഴ്ച, വൈറലായ മഴബോംബ് വീഡിയോ കാണൂ

ഫോണിക്‌സ്: യുദ്ധത്തിനും, മനുഷ്യരെ കൊല്ലുന്നതിനും വേണ്ടിയാണല്ലോ ബോംബുകള്‍ ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ഒരു ബോംബ് വീഴുന്നത് മനോഹരമായി ആസ്വദിയ്ക്കാന്‍ കഴിയുമോ. കഴിയുമെന്നേ. ഇത് യുദ്ധത്തില്‍ ഉപയോഗിയ്ക്കുന്ന ബോംബൊന്നുമല്ല കേട്ടോ. മഴ ബോംബാണ്. മഴബോംബ് പൊട്ടുന്നതിന്റെ മനോഹരമായ ദൃശ്യങ്ങള്‍ യൂട്യൂബില്‍ വൈറലാവുന്നു.

ഓഗസ്റ്റ് 18ന് പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിന് തവണയാണ് കണ്ടത്. മഴ ബോംബ് എന്നത് ഒരു പ്രകൃതി പ്രതിഭാസമാണ്. വളരെ അപൂര്‍വ്വവും അതിനാല്‍ തന്നെ ഈ കാഴ്ചയും വളരെ മനോഹരമാണ്. മഴയെ വളരെയധികം ഇഷ്ടപ്പെടുന്നവര്‍ക്ക് തീര്‍ച്ചയായും മഴബോംബ് പ്രതിഭാസത്തേയും ഇഷ്ടപ്പെടും.

Rain Bomb

നാല് കിലോമീറ്റര്‍ പ്രദേശത്താണ് മഴബോംബ് പ്രതിഭാസം സംഭവിയ്ക്കുന്നത്. ഒരു മഴമേഘത്തിന്റെ നടുക്കുള്ള വായു വളരെ വേഗത്തില്‍ കാറ്റായി വീശിയടിയ്ക്കും . ഈ കാറ്റിന്റെ വേഗത മണിയ്ക്കൂറില്‍ 150 മൈല്‍ ആയിരിയ്ക്കും. അരിസോണയില്‍ ഇത്തരത്തില്‍ രൂപപ്പെട്ട മഴബോബിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായത്. 29കാരനായ ബ്രയാന്‍ സിനിഡര്‍ എന്ന ഫോട്ടോഗ്രാഫറാണ് ഈ വീഡിയോ എടുത്തത്. ഇനി എന്താന അധികം പറയുന്നത് വീഡിയോ കണ്ടു തന്നെ അറിയൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+