വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ഗെയ്ല് മോഹന്‍ലാലിനെ അനുകരിച്ചാല്‍ എങ്ങനെയിരിക്കും? കാണൂ
കരീബിയന്‍ പടയുടെ കരുത്തുറ്റ ബാറ്റ്സ്മാന് ക്രിസ് ഗെയിലും മലയാള സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ ആരാധകനാണോ? അങ്ങനെ പറയാനും കാരണമുണ്ട്. കൊച്ചു കുട്ടികള്‍ മുതല്‍ പൃഥ്വിരാജ് വരെ താരരാജാവായ മോഹന്‍ലാലിനെ അനുകരിക്കുന്നു. എന്നാല്‍, അതിലും കൗതുകകരമായ വാര്‍ത്ത ക്രിസ് ഗെയ്ല് മോഹന്‍ലാലിനെ അനുകരിച്ചു എന്നതാണ്.
അതും നരസിംഹത്തിലെ കിടിലന്‍ ഡയലോഗ് പറഞ്ഞു കൊണ്ടാണ് ക്രിസ് ഗെയ്ല് ആരാധകരെ ഞെട്ടിച്ചത്. 'നീ പോ മോനേ ദിനേശാ' എന്ന ഡയലോഗ് പറഞ്ഞാണ് ക്രിസ് ഗെയ്ല് മോഹന്‍ലാലായി അനുകരിച്ചത്. ക്രിസ് ഗെയ്ല് ഡയലോഗ് പറയുന്നത് കേട്ടാല്‍ ഒരു മലയാളിയല്ലെന്ന് ഒരിക്കലും തോന്നില്ല. ഗെയിലിന്റെ ഡാന്‍സ് കളിക്കളത്തില്‍ ആരാധകര്‍ കാണാറുണ്ട്. എന്നാല്‍, ഗെയ്ല് മിമിക്രി അവതരിപ്പിക്കുമെന്ന് അറിയുന്നത് പുതിയ കാര്യം തന്നെ.
ഗള്‍ഫിലെ ഒരു എഫ്എം ചാനല്‍ ഷോയിലൂടെയായിരുന്നു ഗെയിലിന്റെ അനുകരണം. ക്രിക്കറ്റ് താരം ക്രിസ് ഗെയ്ല് മോഹന്‍ലാലിനെ അനുകരിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് അറിയാന്‍ ഈ വീഡിയോ കണ്ടു നോക്കൂ...