Get Updates
Get notified of breaking news, exclusive insights, and must-see stories!

മണിക്കൂറുകളോളം നിങ്ങള്‍ ടിവിക്കു മുന്നിലാണോ? എന്നാല്‍ മരണം തൊട്ടരികെ

വാഷിംഗ്ടണ്‍: ചിപ്‌സും കൊറിച്ചു വീട്ടില്‍ കിടന്നു കൊണ്ട് ടിവി കണ്ടിരിക്കാന്‍ എന്തു സുഖമാണ്. മിക്കവരും ഇടവേളകള്‍ ഇങ്ങനെയാണ് ചെലവഴിക്കുന്നത്. ടിവി കാണുക എന്നതാണ് മിക്കവരുടെയും പ്രധാന ഹോബി. എന്നാല്‍, മണിക്കൂറുകളോളം ടിവിക്കു മുന്നിലിരിക്കുന്ന നിങ്ങള്‍ രോഗത്തിന് അടിമപ്പെടുമെന്നു മാത്രമല്ല നിങ്ങളെ ടിവി കൊല്ലുകയും ചെയ്യും.

യുഎസ് ഗവേഷകര്‍ നടത്തിയ പഠനത്തിലൂടെയാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവരുന്നത്. യുഎസിലെ മരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ടെലിവിഷന്‍ മരണ കാരണമായി കണ്ടെത്തിയെന്നാണ് പറയുന്നത്. എട്ടു തരം രോഗങ്ങളും ടെലിവിഷന്‍ മൂലമാണ് ഉണ്ടാകുന്നതെന്ന് ഗവേഷകര്‍ കണ്ടെത്തി. അമേരിക്കയിലെ 80 ശതമാനം കൗമാരക്കാരും ഒരു ദിവസം 3.5 മണിക്കൂര്‍ ടിവിക്കു മുന്നില്‍ ചെലവിടുന്നുണ്ട്.

tv

ടെലിവിഷന്‍ ഓരോ ദിവസവും മനുഷ്യന്റെ ആരോഗ്യം ക്ഷീണിപ്പിച്ചുക്കൊണ്ടിരിക്കുന്നുവെന്നാണ് പഠനം നടത്തിയതിലൂടെ വ്യക്തമാകുന്നത്. അമേരിക്കയിലെ മിക്ക മരണങ്ങളുടെയും പ്രധാന കാരണം ടിവിയാണെന്ന് ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ടും ചൂണ്ടിക്കാട്ടുന്നു. തുടര്‍ച്ചയായി ടിവിക്കു മുന്നിലിരിക്കുന്നവര്‍ക്ക് ക്യാന്‍സര്‍, കാര്‍ഡിയോവാസ്‌ക്യുലാര്‍ എന്നീ രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന് മുന്‍പത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.

പ്രമേഹം, ന്യുമോണിയ, ഞരമ്പുരോഗം, കരള്‍ രോഗം എന്നീ രോഗങ്ങള്‍ പിടിപ്പെട്ടാണ് യുഎസില്‍ മിക്കവരും മരണപ്പെടുന്നത്. ഒരേ പ്രതലത്തില്‍ തന്നെ ദീര്‍ഘ നേരം ഇരിക്കുന്നതാണ് ഇത്തരം രോഗങ്ങള്‍ ഉണ്ടാകാനുള്ള പ്രധാന കാരണമെന്നാണ് നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+