ഒരു ചുംബനത്തിന്റെ പ്രതിഫലമായി വാച്ച്മാന്‍ 8 വയസ്സുക്കാരിക്ക് നല്‍കിയത് 2 ദിര്‍ഹം
ദുബായ്: ഒരു ചുംബനത്തിന്റെ പ്രതിഫലമായി വാച്ച്മാന്‍ 8 വയസ്സുക്കാരിക്ക് നല്‍കിയത് 2 ദിര്‍ഹം. കുട്ടി വാച്ച്മാന്റെ റൂമില്‍ നിന്നും ഇറങ്ങി വരുന്നത് കണ്ട പിതാവ് കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്.

കുട്ടിയെ റൂമില്‍ വിളിച്ചു വരുത്തി വസ്ത്രം അഴിച്ചു മാറ്റാന്‍ നിര്‍ബന്ധിക്കുയായിരുന്നു ഇയാള്‍. കുട്ടി സമ്മതിക്കാതായപ്പോള്‍ കവിളില്‍ ചുംബിച്ചു, ഇക്കാര്യം വീട്ടില്‍ പറയാതിരിക്കാന്‍ 2 ദിര്‍ഹം നല്‍കി. കുട്ടിയുടെ കയ്യില്‍ പൈസ എവിടെ നിന്നു കിട്ടി എന്ന് അന്വേഷിച്ചപ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്.
കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ ദുബായ് പോലീസ് കേസ് എടുത്തു. ഒക്ടോബര്‍ 20 ലേക്ക് കോടതി കേസ് മാറ്റി വെച്ചിട്ടുണ്ട്.












Click it and Unblock the Notifications