ബിലാവല്‍ ഭൂട്ടോയെ കൂവി, മുട്ടയും വെള്ളക്കുപ്പിയും കൊണ്ട് എറിഞ്ഞു!
ലണ്ടന്‍: പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി നേതാവും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകനുമായ ബിലാവല്‍ ഭൂട്ടോയ്ക്ക് ലണ്ടനില്‍ കൂവല്‍. കാശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ പി പി പി സംഘടിപ്പിച്ച മില്യണ്‍ മാര്‍ച്ചിലാണ് ബിലാവലിന് അപമാനം നേരിടേണ്ടിവന്നത്. സ്വന്തം പാര്‍ട്ടി സംഘടിപ്പിച്ച പരിപാടിയില്‍ കൂവലും വെള്ളക്കുപ്പികള്‍ കൊണ്ടുള്ള ഏറും കിട്ടിയ ബിലാവലിന് പ്രസംഗിക്കാതെ വേദി വിടേണ്ടിവന്നു.
കാശ്മീരില്‍ ഇന്ത്യയ്ക്കുള്ള അവകാശത്തെ എതിര്‍ക്കാന്‍ വേണ്ടിയാണ് പി പി പി ലണ്ടനില്‍ മില്യണ്‍സ് മാര്‍ച്ച് സംഘടിപ്പിച്ചത്. എന്നാല്‍ ബിലാവലിന് ഇവിടെ ഒരു കാര്യവുമില്ല എന്ന് പറഞ്ഞ് ഒരു സംഘം ആളുകള്‍ പ്രതിഷേധിക്കുകയായിരുന്നു. ഇത് കാശ്മീരിനെക്കുറിച്ചുള്ള മാര്‍ച്ചാണ്, കാശ്മീരികളുടെ നന്മയാണ് ഇവിടെ ചര്‍ച്ച. ബിലാവലിന് ഇവിടെ കാര്യമൊന്നുമില്ല.

ഒഴിഞ്ഞ വെള്ളക്കുപ്പിയും കന്നാസും കൊണ്ട് പ്രതിഷേധക്കാര്‍ ബിലാവലിനെ എറിഞ്ഞു. നിയന്ത്രണം വിട്ട ആള്‍ക്കൂട്ടം ബിലാവലിന് നേരെ ചീമുട്ട പ്രയോഗവും നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പി പി പി നേതാക്കള്‍ സംഭവസ്ഥലത്തുനിന്നും ബിലാവലിനെ രക്ഷിച്ചു കൊണ്ടുപോകുകയായിരുന്നു. സംഘര്ഷാവസ്ഥയിലെത്തിയ മാര്‍ച്ച് പോലീസ് ഇടപെട്ട് നിര്‍ത്തിച്ചു.
ഇംഗ്ലണ്ടിന്റെ നാനാഭാഗങ്ങളില്‍ നിന്നും സഞ്ചരിച്ചാണ് ആളുകള്‍ പി പി പിയുടെ മില്യണ്‍സ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയത്. എന്നാല്‍ പാര്‍ട്ടി വിചാരിച്ച പോലെ പരിപാടി മംഗളകരമായില്ല എന്ന് മാത്രം. നേരത്തെ, കാശ്മീര്‍ പാകിസ്താന്റെ ഭാഗമാണ് എന്നും കാശ്മീരിന്റെ ഓരോ ഇഞ്ച് മണ്ണും പാകിസ്താന് തിരിച്ചുപിടിക്കുമെന്നും സെപ്തംബറില്‍ ബിലാവല്‍ പ്രസ്താവന നടത്തിയിരുന്നു.
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications