കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെള്ളം കണ്ടെത്തി!! ഇനി അറിയേണ്ടത് ജീവനുണ്ടോ എന്ന്... ഭൂമിയ്ക്ക് സമാനമായ മറ്റൊരു ഗ്രഹം, സൂപ്പർ എർത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
Water Found On ExoPlanet K2-18B A Potentially Life-Friendly Alien Planet | Oneindia Malayalam

ലണ്ടന്‍: ഭൂമിയില്‍ അല്ലാതെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണം എത്രയോ വര്‍ഷങ്ങള്‍ക്ക് മുമ്പേ തുടങ്ങിയതാണ്. ഇതുവരെ അങ്ങനെ ഒരു ജീവനെ കണ്ടെത്താന്‍ നമുക്കായിട്ടില്ല. അന്യഗ്രഹ ജീവികള്‍ ഒരുനാള്‍ ഭൂമി പിടിച്ചെടുക്കുമെന്ന് ഭയക്കുന്നവര്‍ പോലുമുണ്ട്.

എന്തായാലും ഭൂമിയില്‍ അല്ലാതെ മറ്റൊരിടത്ത് ജീവന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യതയിലേക്ക് വെളിച്ചം വീശുന്ന ഒരു വിവരം ആണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. അത്ര അടുത്തൊന്നും അല്ല, 111 പ്രകാശവര്‍ഷങ്ങള്‍ അകലെയാണിത്.

മറ്റൊരു 'സൂപ്പര്‍ ഭൂമി' ... അവിടെ ജീവന്‍? ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി നാസ; 31 പ്രകാശവര്‍ഷം അകലെമറ്റൊരു 'സൂപ്പര്‍ ഭൂമി' ... അവിടെ ജീവന്‍? ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുമായി നാസ; 31 പ്രകാശവര്‍ഷം അകലെ

കെ2-18 ബി എന്ന് പേരിട്ടിരിക്കുന്ന ഗ്രഹത്തില്‍ ആണ് ജലസാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. ഹബ്ബിള്‍സ് ടെലസ്‌കോപ്പില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിരിക്കുന്നത്. നമ്മുടെ സൂര്യനേക്കാള്‍ ചെറിയ ഒരു നക്ഷത്രത്തെയാണ് ഈ ഗ്രഹം വലം വയ്ക്കുന്നത്. എന്തായാലും ജീവന് നിലനില്‍ക്കാനാവുന്ന ഒരു അന്തരീക്ഷം ആണ് അവിടെ ഉള്ളത് എന്നാണ് കണ്ടെത്തല്‍.

Earth

നാസയുടെ കെപ്ലര്‍ ടെലസ്‌കോപ് ആയിരുനവ്‌നു 2015 ല്‍ ക2-18ബി എന്ന ഗ്രഹത്തെ കണ്ടെത്തിയത്. അന്നുതൊട്ടിങ്ങോട്ട് നടന്ന വിശദമായ പഠനങ്ങളാണ് ഇപ്പോള്‍ അവിടത്തെ ജലസാന്നിധ്യവും വാസയോഗ്യതയും വെളിപ്പെടുത്തിയിരിക്കുന്നത്. ജീവന്‍ നിലനില്‍ക്കാനുള്ള സാധ്യത എന്ന് പറയുമ്പോള്‍ അത് ഭൂമിയെ പോലെ തന്നെയുള്ള ഒരു ഗ്രഹം ആണെന്ന് കരുതരുത്. ഭൂമിയേക്കാള്‍ എട്ട് മടങ്ങ് വലിപ്പമുണ്ട് ഈ 'സൂപ്പര്‍ എര്‍ത്തിന്'.

ഭൂമിയും സൂര്യനും തമ്മിലുള്ള അകലം വച്ച് നോക്കുമ്പോള്‍, അതിന്റെ ഏഴിലൊന്ന് അടുത്താണ് കെ2-18ബിയും അതിന്റെ സൂര്യനും. എന്നാല്‍ ഗ്രഹത്തിലേക്കെത്തുന്ന ചൂട് പരിഗണിച്ചാല്‍, അവിടെ ദ്രവാവസ്ഥയില്‍ ജലം സ്ഥിതിചെയ്യാന്‍ ഉള്ള എല്ലാ സാഹചര്യങ്ങളും ഉണ്ട്. മൈനസ് 100 ഡിഗ്രി ഫാരന്‍ഹീറ്റ് മുതല്‍ 116 ഡിഹ്രി ഫാരന്‍ ഹീറ്റ് വരെയാണ് ഈ ഗ്രഹത്തിലെ താപനില. ഇതിന്റെ സമതുലന ഊഷ്മാവ് എന്നത് ഭൂമിയിലേത്ത് പോലെ തന്നെ വെള്ളത്തിന് നിലനില്‍ക്കാന്‍ സാധ്യമാകുന്ന ഒന്നാണെന്നാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.

സൗരയൂഥത്തിന് പുറത്ത് കണ്ടെത്തപ്പെട്ടിട്ടുള്ള ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള, അന്തരീക്ഷമുള്ള, വെള്ളമുള്ള ഏക ഗ്രഹം ആണ് കെ2-18ബി എന്നാണ് യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടനിലെ ജ്യോതിശാസ്ത്രജ്ഞനായ ആഞ്ജലോസ് സിയാരസ് പറയുന്നത്. കെ2-ബി18 നെ കുറിച്ച് പുറത്ത് വന്ന ഏറ്റവും നിര്‍ണായകമായ രണ്ട് പഠനങ്ങളില്‍ ഒന്നിലെ പങ്കാളിയാണ് ആഞ്ജലോസ്.

കഴിഞ്ഞ മാസം ജിജെ 357 ഡി എന്ന ഒരു ഗ്രഹവും ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. ഭൂമിയില്‍ നിന്ന് 31 പ്രകാശ വര്‍ഷം അകലെ ആയിരുന്നു ഇത്.

English summary
Water Found on Exoplanet K2-18B a potentially life-friendly alien planet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X