Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട് ഉരുള്‍പൊട്ടല്‍: അനുശോചനം രേഖപ്പെടുത്തി ബൈഡനും, 'പ്രാര്‍ത്ഥനയില്‍ ഉണ്ടാകും'

വാഷിംഗ്ടണ്‍: വയനാട് ജില്ലയിലുണ്ടായ ഉരുള്‍പൊട്ടലില്‍ അനുശോചനം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. തങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഈ ദാരുണമായ സംഭവത്തിന്റെ ഇരകള്‍ക്കൊപ്പമുണ്ടായിരിക്കും എന്ന് ജോ ബൈഡന്‍ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

'കേരളത്തിലെ മാരകമായ ഉരുള്‍പൊട്ടലില്‍ നാശനഷ്ടമുണ്ടായ എല്ലാവരോടും ജിലും ഞാനും ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥനകള്‍ ഈ ദാരുണമായ സംഭവത്തിന്റെ ഇരകള്‍ക്കൊപ്പമുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളോടൊപ്പം ഞങ്ങള്‍ ദുഃഖിക്കുന്നു. സങ്കീര്‍ണ്ണമായ വീണ്ടെടുക്കല്‍ ശ്രമത്തെ പിന്തുണക്കുന്ന എല്ലാവരേയും ഞങ്ങള്‍ അഭിനന്ദിക്കുന്നു,' ബൈഡന്‍ പറഞ്ഞു.

landslide

ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നത് തുടരും എന്നും ഈ പ്രയാസകരമായ സമയത്ത് നമ്മുടെ ചിന്തകളില്‍ ഇന്ത്യയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് കേരളം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിനിടെയാണ് അമേരിക്കന്‍ പ്രസിഡന്റിന്റെ അനുശോചനം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. പാര്‍ലമെന്റില്‍ നേരത്തെ തന്നെ കേരള എംപിമാര്‍ വയനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സര്‍ക്കാരും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ അധ്യക്ഷതയില്‍ വിവിധ സംസ്ഥാനങ്ങളുടെ ഗവര്‍ണര്‍മാരുടെ രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെ ആവശ്യം ഉന്നയിക്കും എന്ന് ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കിയിട്ടുണ്ട്. രാഷ്ട്രപതി ഭവനില്‍ ചേരുന്ന യോഗത്തില്‍ ഗവര്‍ണര്‍മാരെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപ രാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ എന്നിവരുമുണ്ടാകും.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് നാടിനെയൊന്നാകെ തൂത്തെറിഞ്ഞ ഉരുള്‍പൊട്ടലുണ്ടായത്. മൂന്ന് തവണയായുണ്ടായ ഉരുള്‍പൊട്ടലില്‍ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളൊന്നാകെ തൂത്തെറിഞ്ഞു. ഇതുവരെ 291 മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ഇനിയും 200 ലേറെ പേരെ കണ്ടെത്താനുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ബെയ്‌ലി പാലം സജ്ജമായതോടെ ഇന്ന് വേഗത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

40 ടീമുകളായി തിരിഞ്ഞ് ആറ് സോണുകളില്‍ വിവിധ സേനകളിലും സംഘടനകളിലും ഉള്‍പ്പെട്ട ആയിരത്തിലധികം പേരാണ് തിരച്ചിലിനുള്ളത്. പൊലീസ് സ്‌നിഫര്‍ ഡോഗുകള്‍, ജെസിബി, ഹിറ്റാച്ചി, ഡ്രോണ്‍ തുടങ്ങിയവും രക്ഷാദൗത്യത്തിന്റെ ഭാഗമായി ദുരന്തബാധിത പ്രദേശത്തുണ്ട്. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ ഇനി ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+