കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്സലാം അലൈക്കും!! ഇത് കറാച്ചി കേന്ദ്രം, വൈരം മറന്ന് ഇന്ത്യയെ പുകഴ്ത്തി പാകിസ്താന്‍, കൂടെ ഇറാനും

  • By Desk
Google Oneindia Malayalam News

ഇന്ത്യയും പാകിസ്താനും ഇറാനും കൈകോര്‍ത്താല്‍ എന്ത് സംഭവിക്കും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇന്ത്യ-പാകിസ്താന്‍ രാജ്യങ്ങളുടെ ഒത്തുചേരല്‍ അസാധ്യമാണ്. എന്നാല്‍ കഴിഞ്ഞദിവസം അത്തരമൊരു സംഭവം നടന്നു. ഇന്ത്യയും പാകിസ്താനും ഇറാനും കൈകോര്‍ത്തുള്ള രക്ഷാപ്രവര്‍ത്തനം. ഇന്ത്യയാണ് മുന്നില്‍ നിന്നത്.

Recommended Video

cmsvideo
വൈരം മറന്ന് ഇന്ത്യയെ പുകഴ്ത്തി പാകിസ്താന്‍ | Oneindia Malayalam

പാകിസ്താനും ഇറാനും വഴി നല്‍കി സഹകരിച്ചു. ഇന്ത്യയുടെ ദൗത്യത്തെ പാകിസ്താന്‍ വാനോളം പുകഴ്ത്തുകയും ചെയ്തു. സമീപകാലത്തൊന്നും സംഭവിച്ചിട്ടില്ലാത്ത കാര്യമാണ് ഈ കൊറോണ കാലത്ത് അതിര്‍ത്തികള്‍ വഴിമാറിയ ആകാശ യാത്ര സമ്മാനിച്ചത്. രസകരമാണ് സംഭവം. വിശദാംശങ്ങള്‍ ഇങ്ങനെ...

 വിദേശികള്‍ നാട്ടിലേക്ക്

വിദേശികള്‍ നാട്ടിലേക്ക്

കൊറോണയെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ രാജ്യവ്യാപകമായ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഒട്ടേറെ വിദേശികള്‍ രാജ്യത്ത് കുടുങ്ങി. ചിലര്‍ക്ക് രോഗ ലക്ഷണം കാണിച്ചിരുന്നു. എന്നാല്‍ രോഗ ഭീതി മാറിയതോടെ ഇവരെ നാട്ടിലേക്ക് അയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

പ്രത്യേക യാത്ര

പ്രത്യേക യാത്ര

യൂറോപ്യന്‍ രാജ്യങ്ങളിലും കാനഡയിലുമുള്ളവരെയാണ് തിരിച്ചയക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി പ്രത്യേക സര്‍വീസ് എയര്‍ ഇന്ത്യ നടത്തുകയും ചെയ്തു. മറ്റു രാജ്യങ്ങളെല്ലാം വിമാന സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവച്ച സാഹചര്യത്തിലാണ് എയര്‍ഇന്ത്യയുടെ യാത്ര.

പാകിസ്താന്‍ മുമ്പ് ചെയ്തിരുന്നത്

പാകിസ്താന്‍ മുമ്പ് ചെയ്തിരുന്നത്

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് എളുപ്പ മാര്‍ഗം പാകിസ്താന്‍ വഴിയാണ്. സമീപ കാലത്തുണ്ടായ തര്‍ക്കങ്ങളുടെ ഭാഗമായി പാകിസ്താന്‍ അവരുടെ വ്യോമപാത ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് തുറന്നുകൊടുക്കാറില്ല. അതുകൊണ്ടു തന്നെ ഇന്ത്യന്‍ വിമാനങ്ങള്‍ ചെലവേറിയ വഴിയാണ് യാത്ര നടത്താറ്.

വൈരം മാറ്റിവച്ചു

വൈരം മാറ്റിവച്ചു

എന്നാല്‍ എല്ലാ വൈരവും മാറ്റിവച്ച് പാകിസ്താന്‍ എയര്‍ ഇന്ത്യയുടെ ഫ്രാങ്ക്ഫര്‍ട്ട് യാത്രയ്ക്ക് വഴി തുറന്നുകൊടുത്തു. ഇക്കാര്യത്തില്‍ പ്രത്യേക നിര്‍ദേശം പാകിസ്താന്‍ സര്‍ക്കാര്‍ വ്യോമയാന മന്ത്രാലയത്തിന് നല്‍കിയിരുന്നുവത്രെ. മുംബൈയില്‍ നിന്നും ദില്ലിയില്‍ നിന്നും രണ്ട് സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തിയത്.

യാത്ര തുടരൂ

യാത്ര തുടരൂ

ആദ്യ വിമാനം പാകിസ്താന്‍ വ്യോമാതിര്‍ത്തിയിലേക്ക് പ്രവേശിച്ച ഉടനെ പാകിസ്താന്‍ എയര്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ ഇടപെടലുണ്ടായി. കൊറോണയുടെ ഭാഗമായുള്ള അടിയന്തര സര്‍വീസ് ആണോ എന്നായിരുന്നു ചോദ്യം. പൈലറ്റ് മറുപടി കൊടുത്തു. എന്നാല്‍ യാത്ര തുടരാന്‍ സന്ദേശം ലഭിച്ചു.

പാകിസ്താന്റെ അഭിനന്ദനം

പാകിസ്താന്റെ അഭിനന്ദനം

ലോകത്തെ മിക്ക രാജ്യങ്ങളും വിമാന സര്‍വീസ് നിര്‍ത്തിവച്ച വേളയില്‍ ഇന്ത്യ നടത്തുന്ന സര്‍വീസ് അഭിനന്ദനാര്‍ഹമാണെന്ന് പാകിസ്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ പൈലറ്റിനെ അറിയിച്ചു. തിരിച്ചെത്തിയ പൈലറ്റ് വാര്‍ത്താ ഏജന്‍സികളുമായുള്ള അഭിമുഖത്തിനിടെ ഇക്കാര്യം പരസ്യമാക്കുകയായിരുന്നു.

അസ്സലാം അലൈക്കും

അസ്സലാം അലൈക്കും

അസ്സലാം അലൈക്കും, ഇത് കറാച്ചി എയര്‍ കണ്‍ട്രോള്‍ കേന്ദ്രം. എയര്‍ ഇന്ത്യയ്ക്ക് സ്വാഗതം. ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള അടിയന്തര സര്‍വീസിന് സ്വാഗതം. യാത്രയ്ക്ക് ആശംശകള്‍ നേരുന്നു- എന്നാണ് പാകിസ്താന്‍ വ്യോമയാന വിഭാഗം വിമാനത്തിലെ സീനിയര്‍ ക്യാപ്റ്റനെ അറിയിച്ചത്. തുടര്‍ന്നും പാകിസ്താന്റെ സഹായം ലഭിച്ചു.

ഇറാനുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല

ഇറാനുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല

പാകിസ്താന്‍ വ്യോമ അതിര്‍ത്തി കഴിഞ്ഞ എയര്‍ ഇന്ത്യ വിമാനം ഇറാന്‍ അതിര്‍ത്തിയിലേക്ക് കടന്നു. എന്നാല്‍ പൈലറ്റിന് ഇറാന്‍ എയര്‍ കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധപ്പെടാന്‍ സാധിച്ചില്ല. ഈ വേളയില്‍ വിവരം പാകിസ്താന്‍ വ്യോമ കണ്‍ട്രോള്‍ വിഭാഗത്തെ പൈലറ്റ് അറിയിക്കുകയായിരുന്നു.

പ്രതിസന്ധി പരിഹരിച്ച് പാകിസ്താന്‍

പ്രതിസന്ധി പരിഹരിച്ച് പാകിസ്താന്‍

ഇറാന്‍ അതിര്‍ത്തിയിലേക്ക് വിമാനം കടന്നാല്‍ റഡാര്‍ സിഗ്നല്‍ ലഭിക്കണം. പക്ഷേ എയര്‍ ഇന്ത്യ വിമാനത്തിന് കിട്ടിയില്ല. തുടര്‍ന്ന് പാകിസ്താനെ അറിയിക്കുകയും, പാകിസ്താന്‍ ഇറാന്‍ അധികൃതരുമായി ബന്ധപ്പെടുകയും ചെയ്തു. എയര്‍ ഇന്ത്യയുടെ വിമാന പൊസിഷന്‍ ടെഹ്‌റാനിലെ വ്യോമ കേന്ദ്രത്തെ അറിയിച്ചു. വിമാന വിവരങ്ങളും കൈമാറി. തുടര്‍ന്ന് ടെഹ്‌റാനിലെ കേന്ദ്രത്തില്‍ നിന്ന് എയര്‍ ഇന്ത്യ ക്യാപ്റ്റനെ ബന്ധപ്പെടുകയായിരുന്നു.

വിമാന പാത ഇങ്ങനെ

വിമാന പാത ഇങ്ങനെ

എയര്‍ ഇന്ത്യയുടെ ബോയിങ് 777, ബോറിങ് 787 വിമാനങ്ങളാണ് ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പ്രത്യേക സര്‍വീസ് നടത്തിയത്. പാകിസ്താന്‍, ഇറാന്‍ അതിര്‍ത്തി കടന്ന് മെഡിറ്ററേനിയന്‍ കടലിലൂടെ തുര്‍ക്കി വഴിയാണ് യൂറോപ്പിലേക്ക് വിമാനം കടക്കുക. പാകിസ്താന്‍ എല്ലാ ശത്രുതയും മറന്നാണ് അടിയന്തര സര്‍വീസിന് സഹകരിച്ചത്.

ഇറാന്റെ സഹകരണത്തിലെ പ്രത്യേകത

ഇറാന്റെ സഹകരണത്തിലെ പ്രത്യേകത

ഇറാന്‍ അവരുടെ 1500 കിലോമീറ്ററോളം വരുന്ന ഡയറക്ട് റൂട്ട് തുറന്നുകൊടുക്കുന്നത് തന്റെ ഔദ്യോഗിക ജീവിതത്തില്‍ ആദ്യമായിട്ടാണ് കാണുന്നതെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. ഇറാനിലെ ഡയറക്ട് റൂട്ടില്‍ മറ്റു രാജ്യങ്ങള്‍ക്ക് പ്രവേശനമില്ല. ഇറാന്‍ സൈന്യമാണ് ഇത് ഉപയോഗിക്കാറ്. അപൂര്‍വം ഘട്ടത്തിലാണ് മറ്റു രാജ്യങ്ങള്‍ക്ക് അനുവദിക്കാറ്. പാകിസ്താന് പുറമെ ഇറാന്‍ കണ്‍ട്രോള്‍ റൂം വിഭാഗവും എയര്‍ ഇന്ത്യയുടെ ദൗത്യത്തെ അഭിനന്ദിച്ചുവെന്ന് ക്യാപ്റ്റന്‍ പറഞ്ഞു. തിരിച്ചെത്തിയ എയര്‍ ഇന്ത്യ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ 14 ദിവസത്തെ ക്വാറന്റൈനിലാണ്.

English summary
'We are proud of you': Pakistan ATC praises Air India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X