കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാക്‌സിനുകള്‍ വിജയകരമാകുന്നു; കോവിഡിന്റെ പരിസമാപ്‌തിക്കായി സ്വപനം കണ്ടു തുടങ്ങാമെന്ന്‌ ‌ ലോകാരോഗ്യ സംഘടന

Google Oneindia Malayalam News

ജനീവ: വാക്‌സിന്‍ പരീക്ഷണങ്ങള്‍ അനുകൂല ഫലം കണ്ടെത്തി തുടങ്ങിയാതിനാല്‍ കോവിഡിന്റെ പരിസമാപ്‌തിക്കായി ലോകത്തിന്‌ സ്വപനം കാണാനാരംഭിക്കാമെന്ന്‌ ലോകാരോഗ്യ സംഘടനാ മേധാവി തെദ്രോസ്‌ അദനോം ഗബ്രിയേസിസ്‌. എന്നാല്‍ വാക്‌സിനുകള്‍ക്കായുള്ള മത്സരത്തിനിടയില്‍ ദരിദ്ര രാഷ്ട്രങ്ങളെ സമ്പന്ന രാഷ്ട്രങ്ങള്‍ അടിച്ചമര്‍ത്തരുതെന്നും തെദ്രോസ്‌ അദനോം പറഞ്ഞു.

വൈറസിനെ നമുക്ക്‌ എന്നന്നേക്കുമായി നശിപ്പിക്കാം. പക്ഷെ അതിലേക്കുള്ള പാത അപകടകരവും അവശ്വസനീയവുമാണ്‌. മനുഷ്യത്വത്തിന്റെ നന്മയും ഏറ്റവും മോശമായ മറ്റൊരു വശവും കോവിഡ്‌ കാലം നമുക്ക്‌ കാണിച്ച്‌ തന്നു. സഹാനുഭൂതിയും നിസ്വാര്‍ഥതയും നിറഞ്ഞ പ്രചോദനപരമായ പ്രവര്‍ത്തികളും, ഗവേഷണങ്ങളുടേയും പുത്തന്‍ ആവിഷ്‌കാരങ്ങളുടേയും അത്ഭുതാവഹമായ നേട്ടങ്ങളും കോവിഡ്‌ കാലത്തുണ്ടായി. എന്നാല്‍ അതോചൊപ്പം തന്നെ സ്വാര്‍ഥ താല്‍പര്യങ്ങളുടേയും പഴിചാരലുകളുടേയും ഭിന്നതകളുടേയും കാഴ്‌ച്ചകളും നാം കണ്ടു. തെദ്രോസ്‌ അദനോം പറഞ്ഞു.

who

ഗൂഢാലോചനയുടെ തന്ത്രങ്ങള്‍ കാരണം ശാസ്‌ത്രം പിന്തള്ളപ്പെട്ട ഭിന്നതയുടെ സ്വരം ഐക്യദാര്‍ഢ്യത്തെ തകര്‍ത്ത, സ്വാര്‍ഥ താല്‍പര്യം ത്യാഗത്തെ മറികടന്ന ചിലയിടങ്ങളില്‍ വൈറസ്‌ ശക്തി പ്രാപിക്കുകയും വ്യാപിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു. പ്രത്യേകമായി പേര്‌ എടുത്ത്‌ പറയാതെ രോഗവ്യാപനവും മരണസംഖ്യും വര്‍ധിക്കുന്ന രാജ്യങ്ങളെ കുറിച്ച്‌ അദ്ദേഹം പരാമര്‍ശിച്ചു.
കോവിഡ്‌ കാലത്തുണ്ടായ പ്രതിസന്ധികളെ അതിജീവിച്ച്‌ ലോകത്തിന്‌ മുന്നോട്ട്‌ പോകണമെന്നും ഉല്‍പാദനത്തിന്റേയും ഉപഭോഗത്തിന്‍രെയും മുമ്പുണ്ടായിരുന്ന അതോ നിലയിലേക്കും ശൈലിയിലേക്കും തിരിച്ചെത്തണമെന്നും തെദ്രോസ്‌ അദോനോ ആവശ്യപ്പെട്ടു. സ്വകാര്യ സ്വത്തായി കാണാതെ വാക്‌സിന്‍ സൗകര്യം ലോകത്തെ എല്ലായിടത്തും സമാന രീതിയില്‍ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്നും കോവിഡ്‌ പ്രതിസന്ധിയുടെ പരിസമാപ്‌തിയിലേക്കാണ്‌ നാം നീങ്ങുന്നതെന്നും അദ്ദ്‌ഹം കൂട്ടിച്ചേര്‍ത്തു.

യുകെയില്‍ പിഫ്‌സര്‍ കോവിഡ്‌ വാക്‌സിന്‍ അടുത്തയാഴ്‌ച്ച മുതല്‍ വിതരണം ചെയ്യാന്‍ യുകെ സര്‍ക്കാര്‍ അനുമതി നല്‍കിയ വാര്‍ത്ത വലിയ പ്രതീക്ഷയോടെയാണ്‌ ലോകം ഉറ്റുനോക്കുന്നത്‌.കോവിഡ്‌ വാക്‌സിന്‍ വിജയകരമായാല്‍ കോവിഡ്‌ പ്രതിസന്ധിയില്‍ നിന്നും കരകയറാമെന്ന പ്രതീക്ഷയിലാണ്‌ ലോകത്തെ ജനങ്ങള്‍. ആഴ്‌ച്ചകള്‍ക്കുള്ളില്‍ തന്നെ ഇന്ത്യിലും കോവിഡ്‌ വാക്‌സിന്‍ ലഭ്യമാകുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പിഫ്‌സര്‍, മൊഡോണ, കോവിഷീല്‍ഡ്‌ വാക്‌സിന്‍ എന്നിങ്ങനെ കോവിഡിനെതിരെ ഫലപ്രദമാണെന്ന്‌ തെളിയിച്ച വാക്‌സിനുകളുടെ ജനങ്ങളിലേക്ക്‌ എത്തിക്കാനുള്ള അവസാന ഘട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി വരുകയാണ്‌.

Recommended Video

cmsvideo
Covid vaccine could be ready in next few weeks, says PM Modi | Oneindia Malayalam

റാംജീ റാവു സ്പീക്കിംഗിലെ ഗോപാലകൃഷ്ണൻമാർ'; യുഡിഎഫ് നേതാക്കളെ കണക്കിന് ട്രോളി തോമസ് ഐസക്റാംജീ റാവു സ്പീക്കിംഗിലെ ഗോപാലകൃഷ്ണൻമാർ'; യുഡിഎഫ് നേതാക്കളെ കണക്കിന് ട്രോളി തോമസ് ഐസക്

English summary
we can start dreamed about wipe out of corona from the world says WHO
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X