കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നമ്മളത് നേടി ജോ.. നിയുക്ത പ്രസിഡണ്ട് ജോ ബൈഡനെ ഫോണിൽ വിളിച്ച് ചിരിയോടെ കമല ഹാരിസ്

Google Oneindia Malayalam News

വാഷിംഗ്ടണ്‍: ദിവസങ്ങള്‍ നീണ്ട കാത്തിരിപ്പിന് ഒടുവിലാണ് അമേരിക്കന്‍ പ്രസിഡണ്ട് പദവിയിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡന്‍ എത്തുന്നത്. പോപ്പുലര്‍ വോട്ടുകളില്‍ ഡൊണാള്‍ഡ് ട്രംപിനേക്കാള്‍ 42 ലക്ഷം വോട്ടുകള്‍ നേടിയാണ് ബൈഡന്റെ വിജയം. സ്വിംഗ് സ്‌റ്റേറ്റുകളില്‍ ഉള്‍പ്പെട്ട പെന്‍സില്‍വാനിയയിലും നെവാഡയിലും വിജയിച്ചതോടെയാണ് ബൈഡന്‍ അമേരിക്കയുടെ നാല്‍പ്പത്തിയാറാമത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

Recommended Video

cmsvideo
ട്രംപ് തോറ്റുതുന്നംപാടി..നമ്മൾ ജയിച്ചു..ബൈഡനെ വിളിക്കുന്ന കമല

അന്ന് പന്ത്രണ്ടിൽ പത്തും... ഇന്ന് വെറും അഞ്ചെണ്ണം; ട്രംപിനെ ചതിച്ചത് ഇതാണ്; പണ്ട് ഒബാമയെ രക്ഷിച്ചതുംഅന്ന് പന്ത്രണ്ടിൽ പത്തും... ഇന്ന് വെറും അഞ്ചെണ്ണം; ട്രംപിനെ ചതിച്ചത് ഇതാണ്; പണ്ട് ഒബാമയെ രക്ഷിച്ചതും

ബൈഡനൊപ്പം വിജയം ആഘോഷിക്കുകയാണ് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസ്. ഇന്ത്യന്‍ വംശജയായ കമഹ അമേരിക്കയില്‍ പുതിയ ചരിത്രമാണ് കുറിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു വനിത അമേരിക്കയുടെ വൈസ് പ്രസിഡണ്ടാകുന്നത്. മാത്രമല്ല വെളുത്ത വര്‍ഗ്ഗക്കാരിയല്ലാത്ത ഒരാള്‍ ആ പദവിയിലേക്ക് എത്തുന്നതും ചരിത്രത്തില്‍ ഇതാദ്യമായാണ്.

us

പ്രസിഡണ്ട് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം കമല ഹാരിസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ വൈറലാവുകയാണ്. പുതിയ പ്രസിഡണ്ട് ജോ ബൈഡനെ ഫോണില്‍ വിളിച്ച് സംസാരിക്കുന്നതിന്റെ സെക്കന്‍ഡുകള്‍ മാത്രം ദൈര്‍ഘ്യമുളള വീഡിയോ ആണ് കമല ഹാരിസ് പങ്കുവെച്ചിരിക്കുന്നത്. നമ്മളത് നേടി ജോ എന്നാണ് കമല ഹാരിസ് ഫോണില്‍ പറയുന്നത്. മാത്രമല്ല നിങ്ങള്‍ അമേരിക്കയുടെ അടുത്ത പ്രസിഡണ്ടാകാന്‍ പോകുന്നു എന്നും നിറഞ്ഞ ചിരിയോടെ കമല ഹാരിസ് പറയുന്നത് വീഡിയോയില്‍ കാണാം.

 വാഗ്വാദങ്ങൾക്കൊടുവിൽ അധികാരത്തിന്റെ തലപ്പത്തേയ്ക്ക്... ആരാണ് ട്രംപിനെ വെട്ടിയ ജോ ബൈഡൻ? വാഗ്വാദങ്ങൾക്കൊടുവിൽ അധികാരത്തിന്റെ തലപ്പത്തേയ്ക്ക്... ആരാണ് ട്രംപിനെ വെട്ടിയ ജോ ബൈഡൻ?

അമേരിക്കയുടെ ആത്മാവിനായുളള പോരാട്ടം തുടരുമെന്ന് വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടതിന് പിറകേ കമല ഹാരിസ് വ്യക്തമാക്കി. ഈ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് തന്നേയും ജോ ബൈഡനേയും സംബന്ധിച്ച് വെറുമൊരു തിരഞ്ഞെടുപ്പ് എന്നതിനേക്കാള്‍ വലുതായിരുന്നുവെന്ന് കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചു. അത് അമേരിക്കയുടെ ആത്മാവിനെ സംബന്ധിച്ചും അതിനെ വീണ്ടെടുക്കാനുളള പോരാട്ടത്തിന് തയ്യാറായിട്ടുളള തങ്ങളുടെ ആഗ്രഹത്തെ കുറിച്ചും ആയിരുന്നു. മുന്നില്‍ ഇനി ഒരുപാട് ചെയ്യാന്‍ കിടക്കുന്നു. നമുക്ക് തുടങ്ങാം എന്നും കമല ഹാരിസ് ട്വിറ്ററില്‍ കുറിച്ചു.

ഡൊണാൾഡ് ട്രംപ് പുറത്ത്, വൈറ്റ് ഹൗസിലേക്ക് ബൈഡന്‍, അമേരിക്കയുടെ 46-ാമത് പ്രസിഡണ്ട്ഡൊണാൾഡ് ട്രംപ് പുറത്ത്, വൈറ്റ് ഹൗസിലേക്ക് ബൈഡന്‍, അമേരിക്കയുടെ 46-ാമത് പ്രസിഡണ്ട്

ട്രംപ് മാറി ബൈഡന്‍ വരുമ്പോള്‍ ഇന്ത്യയ്ക്ക് നേട്ടമോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍...ട്രംപ് മാറി ബൈഡന്‍ വരുമ്പോള്‍ ഇന്ത്യയ്ക്ക് നേട്ടമോ? അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍...

 ചരിത്രം സൃഷ്ടിച്ച് കമലഹാരിസ്; ഇന്ത്യക്കും അഭിമാനിക്കാം, സ്വന്തമാക്കിയത് നിരവധി നേട്ടങ്ങള്‍ ചരിത്രം സൃഷ്ടിച്ച് കമലഹാരിസ്; ഇന്ത്യക്കും അഭിമാനിക്കാം, സ്വന്തമാക്കിയത് നിരവധി നേട്ടങ്ങള്‍

English summary
We did it Joe, Says Kamala Harris over phone to Joe Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X