പിതാവ് കൊല്ലപ്പെടുമെന്ന് അറിയാമായിരുന്നു, കൊന്നവരോട് താനും പ്രിയങ്കയും ക്ഷമിച്ചുവെന്ന് രാഹുല്‍
സിംഗപ്പൂര്‍: തന്റെ പിതാവ് രാജീവ് ഗാന്ധിയെയും അദ്ദേഹത്തിന്റെ കൊലപാതകത്തെ കുറിച്ചുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അഭിപ്രായ പ്രകടനം നടത്താറില്ല. അടുത്തിടെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴും ഇക്കാര്യം സംസാരിക്കാന്‍ താല്‍പര്യപ്പെടുന്നില്ലെന്നായിരുന്നു രാഹുല്‍ പറഞ്ഞത്. ഒടുവില്‍ അദ്ദേഹം മനസ് തുറന്നു. ഇന്ത്യയില്‍ വച്ചല്ല സിംഗപ്പൂരില്‍ വച്ചാണ് അദ്ദേഹം ഇക്കാര്യത്തില്‍ രാഹുല്‍ സംസാരിച്ചത്.
രാജീവ് ഗാന്ധിയുടെ മാത്രമല്ല ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തെ കുറിച്ച് രാഹുല്‍ നിലപാട് വ്യക്തമാക്കി. രാജ്യം നന്നാക്കാന്‍ ഇറങ്ങിയ തന്റെ കുടുംബത്തിന് സഹിക്കേണ്ടി വന്ന നഷ്ടങ്ങളാണ് ഇരുവരുടേയും മരണമെന്ന് രാഹുല്‍ പറഞ്ഞു.

അവരോട് ക്ഷമിച്ചിരുന്നു
പിതാവിനെ എല്‍ടിടിഇ വധിക്കുമ്പോള്‍ താനും സഹോദരി പ്രിയങ്ക ഗാന്ധി വല്ലാത്തൊരു അവസ്ഥയിലായിരുന്നു. വര്‍ഷങ്ങളോളം അതിന്റെ മുറിവുകള്‍ ഞങ്ങള്‍ രണ്ടുപേരുടെയും മനസിലുണ്ടായിരുന്നു. ഒരുപാട് അസ്വസ്ഥതകള്‍ ഞങ്ങളിരുവരും പ്രകടപ്പിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും അതിനെ മറികടന്നു കഴിഞ്ഞു. പിതാവിന്റെ ഘാതകരോട് ഞങ്ങള്‍ ക്ഷമിച്ചിരിക്കുന്നു. അവരോട് യാതൊരു വിധത്തിലുള്ള പകയുമില്ലെന്നും രാഹുല്‍ പറഞ്ഞു. അക്രമത്തെ ഞാന്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വളരെ വൈകാരികതയോടെയാണ് രാഹുല്‍ ഈ പ്രസ്താവന നടത്തിയത്. സിംഗപ്പൂരിലെ സെഷനില്‍ നിറഞ്ഞ കൈയ്യടികളോടെയാണ് അദ്ദേഹത്തിന്റെ പക്വതയാര്‍ന്ന മറുപടിയെ സ്വീകരിച്ചത്.

മരിക്കുമെന്ന് അറിയാമായിരുന്നു
പിതാവ് കൊല്ലപ്പെടുമെന്ന് കുടുംബത്തിലുള്ളവര്‍ക്ക് നേരത്തെ അറിയാമായിരുന്നു. മുത്തശ്ശി ഇന്ദിരാഗാന്ധി കൊല്ലപ്പെടുമെന്നും കുടുംബത്തിന് അറിയായിരുന്നു. രാജീവും ഇന്ദിരയും രാഷ്ട്രീയത്തില്‍ സത്യസന്ധത പുലര്‍ത്തിയിരുന്നവരാണ്. ഇവര്‍ ഇന്ത്യയില്‍ മാറ്റം കൊണ്ടുവരാന്‍ ആഗ്രഹിച്ചു. എന്നാല്‍ അതൊരിക്കലും മറ്റ് കക്ഷികളോ അവരുടെ ശത്രുക്കളോ ആഗ്രഹിച്ചിരുന്നില്ല. രാഷ്ട്രീയത്തില്‍ നിങ്ങളൊരിക്കലും മോശപ്പെട്ടരോട് ഏറ്റുമുട്ടാന്‍ നില്‍ക്കരുത്. നിങ്ങള്‍ എന്തിന് വേണ്ടിയെങ്കിലും ശക്തമായി നിലകൊള്ളുകയാണെങ്കില്‍ നിങ്ങള്‍ മരിക്കുമെന്നും രാഹുല്‍ പറഞ്ഞു. ഇന്ദിരയുടെയും രാജീവിന്റെയും കാര്യത്തില്‍ ഇതാണ് നടന്നതെന്നും രാഹുല്‍ പറഞ്ഞു.

ജീവിതം സുഖകരമായിരുന്നില്ല
മുത്തശ്ശി മരിക്കുമ്പോള്‍ എനിക്ക് 14 വയസാണ് ഉണ്ടായിരുന്നത്. അത് കുടുംബത്തെയാകെ തളര്‍ത്തിയിരുന്നു. എന്നാല്‍ ഇതോടെ കുടുംബത്തിന് കൂടുതല്‍ സുരക്ഷ വന്നു. അധികം വൈകാതെ പിതാവും കൊലപ്പെട്ടു. ഇതോടെ തനിക്ക് തനിച്ച് നടക്കാന്‍ പോലുമുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ടു. സുഖകരമായൊരു അന്തരീക്ഷത്തിലായിരുന്നില്ല താന്‍ വലര്‍ന്നത്. എനിക്കൊപ്പം എപ്പോഴും 15 പേര് ഉണ്ടാകും. രാവിലെ മുതല്‍ രാത്രി വരെ. അത് ഒരു സേഫ് സോണിലുള്ള ജീവിതമാണെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. അതില്‍ അഭിമാനവുമില്ല. പലപ്പോഴും ഈ ഒരു സുരക്ഷ അസ്വസ്ഥതയായി അനുഭവപ്പെടാറുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.

ആരെയും വെറുക്കുന്നില്ല
എല്ലാ കൊലപാതകത്തിന് പിന്നിലും മനുഷ്യന്റെ നിസഹായാവസ്ഥയുടെ മുഖമുണ്ട്. ഏറെ കാലത്തിന് ശേഷമാണ് ഇത് തനിക്ക മനസിലായത്. അതുകൊണ്ട് ആരെയും വെറുക്കാന്‍ തനിക്ക് സാധിക്കില്ല. തന്റെ പിതാവിന്റെ കൊലപാതകത്തിന് പിന്നില്‍ എല്‍ടിടിഇ ആണെന്ന് അറിയാമായിരുന്നു. 2009ല്‍ ആ സംഘടനയുടെ തലവന്‍ വേലുപിള്ള പ്രഭാകരന് മരിച്ചെന്ന വാര്‍ത്ത ടിവിയില്‍ കണ്ടപ്പോള്‍ രണ്ടു കാര്യങ്ങളാണ് എന്റെ മനസിലൂടെ കടന്ന് പോയത്. എന്തിനാണ് ശ്രീലങ്കന്‍ സൈന്യം അയാളെ ഇത്തരത്തില്‍ ക്രൂരമായി കൊലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ കുടുംബവും കുട്ടികളും ഇനിയെന്ത് ചെയ്യും. ഇവ എന്റെ മനസിനെ ഇപ്പോഴും അലട്ടി കൊണ്ടിരിക്കുന്ന ചോദ്യമാണെന്ന് രാഹുല്‍ പറഞ്ഞു.

പ്രിയങ്കയെ വിളിച്ചു
പ്രഭാകരന് കൊല്ലപ്പെട്ട ദിവസം താന്‍ പ്രിയങ്കയെ വിളിച്ചിരുന്നു. താന്‍ അവരോട് പറഞ്ഞു. പിതാവിനെ കൊന്നത് പ്രഭാകരനാണ് മരിച്ചത്. അയാള്‍ മരിച്ചതില്‍ ഞാന്‍ മതിമറന്ന് സന്തോഷിക്കണം. എന്നാല്‍ അതിന് കഴിയുന്നില്ല. എന്തുകൊണ്ടാണ് എനിക്ക് സന്തോഷിക്കാന്‍ സാധിക്കാത്തതെന്ന് താന്‍ പ്രിയങ്കയോട് ചോദിച്ചു. എന്നാല്‍ പ്രിയങ്ക പറഞ്ഞത് സമാന അവസ്ഥയിലാണ് അവരെന്നുമാണ്. ഒരാളുടെ മരണത്തില്‍ ഒരിക്കലും ആനന്ദിക്കാന്‍ ഞങ്ങള്‍ രണ്ടുപേര്‍ക്കും സാധിക്കില്ലെന്ന് രാഹുല്‍ പറഞ്ഞു. 1991 മെയ് 21 ശ്രീപെരുമ്പത്തൂരില്‍ വെച്ചാണ് രാജീവ് ഗാന്ധി കൊല്ലപ്പെടുന്നത്. തിരഞ്ഞെടുപ്പില്‍ റാലിയില്‍ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. എല്‍ടിടിഇ നേതാവ് ആന്റണ്‍ ബാലസിങ്കം തങ്ങള്‍ക്ക് പറ്റിയ ഏറ്റവും വലിയ അബദ്ധമാണ് രാജീവ് ഗാന്ധിയെ വധിച്ചതെന്ന് അഭിപ്രായപ്പെട്ടിരുന്നു.
നോട്ട് നിരോധനം എന്ന ഫയൽ കണ്ടാൽ ചവറ്റുകൂട്ടയിലേക്ക് വലിച്ചെറിഞ്ഞേനെയെന്ന് രാഹുൽ ഗാന്ധി
കോണ്‍ഗ്രസിന്റെ സംഭാവനയെന്ത്? ആ ചോദ്യം മോദിയോട് ചോദിക്കൂ, പൊളിച്ചടുക്കി രാഹുല്‍
അറ്റുപോയ കാല് രോഗിക്ക് തന്നെ തലയണയാക്കി ആശുപത്രി അധികൃതരുടെ ക്രൂരത