കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകം തകര്‍ന്നടിയും; മാന്ദ്യം പിടികൂടി, 2.5 ലക്ഷം കോടിയുണ്ടെങ്കില്‍ തല്‍ക്കാലിക ഗുണമെന്ന് ഐഎംഎഫ്

  • By Desk
Google Oneindia Malayalam News

ന്യൂയോര്‍ക്ക്: കൊറോണ വൈറസ് ലോക വ്യാപകമായി പടര്‍ന്നിരിക്കെ ആഗോള സമ്പദ് വ്യവസ്ഥ പ്രതിസന്ധിയിലായെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്). 2009നേക്കാള്‍ ഭീകരമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇനി നേരിടേണ്ടി വരികയെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിവ മുന്നറിയിപ്പ് നല്‍കി. ലോകത്തെ സമ്പന്നരാജ്യങ്ങളെല്ലാം പ്രതിസന്ധിയിലായിരിക്കുന്നു.

ഒട്ടേറെ കമ്പനികള്‍ തൊഴിലാളികളെ വെട്ടിക്കുറയ്ക്കുകയാണ്. മിക്ക രാജ്യങ്ങളും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ലോകം സ്തംഭിച്ചിരിക്കുന്നു. ഇനി ഇതില്‍ നിന്ന് കരകയറാന്‍ ശ്രമകരമായ ദൗത്യമാണ് വേണ്ടതെന്ന് ഐഎംഎഫ് സൂചിപ്പിക്കുന്നു. വരാന്‍ പോകുന്ന നാളുകളെ കുറിച്ചുള്ള ഐഎംഎഫ് മുന്നറിയിപ്പ് ഇങ്ങനെ വിശദീകരിക്കാം....

പ്രമുഖരെല്ലാം തകരുന്നു

പ്രമുഖരെല്ലാം തകരുന്നു

ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളായ അമേരിക്കയെയും ചൈനയെയും യൂറോപ്പിനെയും ഗള്‍ഫ് മേഖലയെയും കൊറോണ പിടികൂടിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. നിലവില്‍ ലോകം സാമ്പത്തിക മാന്ദ്യത്തിലേക്ക് കടന്നിരിക്കുന്നുവെന്ന് ഐഎംഎഫ് മേധാവി ക്രിസ്റ്റലിന ജോര്‍ജിവ പറയുന്നു. പ്രതിസന്ധി മറികടക്കാന്‍ അവര്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തു.

 ഇതാണ് കാരണം

ഇതാണ് കാരണം

ചൈനയിലാണ് കൊറോണ വൈറസ് ആദ്യമായി വ്യാപിച്ചതെങ്കിലും പിന്നീട് ലോകരാജ്യങ്ങളിലാകെ ഭീതി പടര്‍ത്തിയിരിക്കുകയാണ്. ലോകത്തെ 80 ലധികം രാജ്യങ്ങളിലാണ് രോഗം പടര്‍ന്നിരിക്കുന്നത്. ഇതില്‍ വന്‍കിട രാജ്യങ്ങളെല്ലാം ഉള്‍പ്പെടും. അതുകൊണ്ട് തന്നെ പ്രധാന വിപണികളെല്ലാം മന്ദഗതിയിലായി.

സ്തംഭിച്ച് ഗള്‍ഫ്

സ്തംഭിച്ച് ഗള്‍ഫ്

ഇറ്റലിയിലാണ് കൂടുതല്‍ മരണം കൊറോണ കാരണമായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പിന്നെ സ്‌പെയിന്‍. യൂറോപ്പിലെ മറ്റു രാജ്യങ്ങളും ഭീഷണിയിലാണ്. കൂടാതെ ചൈന, അമേരിക്ക എന്നീ രാജ്യങ്ങളിലെ വിപണിയും പ്രതീക്ഷ മങ്ങിയ നിലയിലാണ്. ഇറാനും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ്. കൂടാതെ ഗള്‍ഫ് മേഖലയും മൊത്തമായി സ്തംഭിച്ചിരിക്കുന്നു.

ഇന്ത്യയുടെ അവസ്ഥ

ഇന്ത്യയുടെ അവസ്ഥ

ലോകത്തെ പ്രധാന വിപണികളിലൊന്നായ ഇന്ത്യ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത് 21 ദിവസമാണ്. ഇന്ത്യയുടെ ജിഡിപി അനുമാനം വെട്ടിക്കുറച്ചിരിക്കുന്നു. രാജ്യത്തെ വിപണികള്‍ പൂര്‍ണമായി അടച്ചിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പഴയ രീതിയിലേക്കുള്ള മടക്കം ഉടനെ സാധ്യമാകില്ലെന്നാണ് കരുതുന്നത്.

ശക്തമായ പണമൊഴുക്ക്

ശക്തമായ പണമൊഴുക്ക്

ഈ സാഹചര്യത്തിലാണ് ഐഎംഎഫ് ശക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആഗോള സാമ്പത്തിക മേഖല തകരുകയാണെന്ന് ഐഎംഎഫ് സൂചിപ്പിക്കുന്നു. ശക്തമായ പണമൊഴുക്ക് നടത്തി വിപണികളെ പിടിച്ചുനിര്‍ത്തണം. വികസ്വര രാജ്യങ്ങളിലെ വിപണികള്‍ പിടിച്ചുനിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ വന്‍ ആപത്തുണ്ടാകുമെന്നും ഐഎംഎഫ് മേധാവി ജോര്‍ജിവ പറയുന്നു.

2009ലെ മാന്ദ്യത്തിലേക്കാള്‍ രൂക്ഷമാകും

2009ലെ മാന്ദ്യത്തിലേക്കാള്‍ രൂക്ഷമാകും

ലോകം സാമ്പത്തികമാന്ദ്യത്തിലേക്ക് കടന്നിരിക്കുന്നു. ഇത് 2009ലെ മാന്ദ്യത്തിലേക്കാള്‍ രൂക്ഷമാകും. ആഗോള സാമ്പത്തിക പ്രശ്‌നങ്ങളായിരുന്നു 2009ല്‍ ബാധിച്ചത്. എന്നാല്‍ ഇപ്പോള്‍ ലോകത്തെ എല്ലാ വിപണികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് കൊറോണ രോഗം- ഓണ്‍ലൈനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജോര്‍ജിവ പറഞ്ഞു.

രണ്ടര ലക്ഷം കോടി ഡോളര്‍

രണ്ടര ലക്ഷം കോടി ഡോളര്‍

ലോകം മൊത്തമായി സ്തംഭിച്ചിരിക്കുകയാണ്. ഇത് അപ്രതീക്ഷിതമാണ്. ഇങ്ങനെ സമീപകാലത്തൊന്നും സംഭവിച്ചിട്ടില്ല. വികസ്വര രാജ്യങ്ങളിലെ വിപണിയെ മാത്രം ശക്തിപ്പെടുത്താന്‍ രണ്ടര ലക്ഷം കോടി ഡോളര്‍ അടിയന്തരമായി ആവശ്യമാണ്. എന്നാല്‍ തല്‍ക്കാലം പിടിച്ചുനില്‍ക്കാമെന്നും ഇത് കുറഞ്ഞ സംഖ്യയാണെന്നും ജോര്‍ജിവ പറയുന്നു.

English summary
We Have Entered Recession That Will Be Worse Than 2009: IMF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X