കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദിയുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഖത്തര്‍; നിങ്ങള്‍ ഒരടിവച്ചാല്‍ 10 അടി വയ്ക്കും, ഇത്തവണ പ്രതീക്ഷ

  • By Desk
Google Oneindia Malayalam News

ദോഹ: ഖത്തര്‍ ഉപരോധം അവസാനിക്കുമോ? ഖത്തര്‍ വിദേശകാര്യമന്ത്രിയുടെ പ്രതികരണം ശുഭപ്രതീക്ഷയുടേത്. സൗദി സഖ്യരാജ്യങ്ങള്‍ ചുമത്തിയ ഉപരോധം മൂന്ന് വര്‍ഷം പിന്നിടവെ അല്‍ജസീറക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ മനസ് തുറന്നത്.

Recommended Video

cmsvideo
Qatar's foreign minister says there is a new initiative to end Gulf crisis | Oneindia Malayalam

സൗദി അറേബ്യയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഇപ്പോള്‍ സമാധാന ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ പ്രതീക്ഷയുണ്ടെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രി പറഞ്ഞു. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ....

പുതിയ ചില ശ്രമങ്ങള്‍

പുതിയ ചില ശ്രമങ്ങള്‍

ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ പുതിയ ചില ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് പറഞ്ഞു. ഇതില്‍ ഫലമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഉപരോധം ചുമത്തിയ രാജ്യങ്ങളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

ഒരടി മുന്നോട്ടുവച്ചാല്‍

ഒരടി മുന്നോട്ടുവച്ചാല്‍

സൗദി സഖ്യം ഒരടി മുന്നോട്ടുവച്ചാല്‍ ചര്‍ച്ചയുടെ കാര്യത്തില്‍ പത്തടി വയ്ക്കാന്‍ ഖത്തര്‍ തയ്യാറാണ്. ഉപരോധം അവസാനിപ്പിക്കാന്‍ മുമ്പും ചില ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന ശ്രമം ഗൗരവിത്തിലെടുക്കുന്നു. വ്യത്യസ്തമാണ്. ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

അന്ന് സംഭവച്ചത്

അന്ന് സംഭവച്ചത്

2019 അവസാനത്തിലും സൗദി അറേബ്യയുമായി ചര്‍ച്ചകള്‍ക്ക് ചില ശ്രമങ്ങള്‍ നടന്നിരുന്നു. എന്നാല്‍ പിന്നീട് എല്ലാം നിലച്ചു. ഇത്തവണ അങ്ങനെയല്ല. കാര്യങ്ങള്‍ കുറച്ചുകൂടി ഗൗരവത്തിലാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു. അതിനിടെ അമേരിക്ക ഉപരോധം അവസാനിപ്പിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

ഉപരോധത്തിന്റെ വഴി

ഉപരോധത്തിന്റെ വഴി

2017 ജൂണ്‍ 5നാണ് ഖത്തറിനെതിരെ സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങളും ഈജിപ്തും ചേര്‍ന്ന് ഉപരോധം പ്രഖ്യാപിച്ചത്. എല്ലാ രാഷ്ട്രീയ, വ്യാപാര, ഗതാഗത ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടു. ഖത്തര്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നുവെന്നാണ് പ്രധാന ആരോപണം. ഇത് ഖത്തര്‍ തള്ളുകയും ചെയ്തു.

13 ഉപാധികള്‍

13 ഉപാധികള്‍

ഉപരോധം പിന്‍വലിക്കാന്‍ 13 ഉപാധികളാണ് സൗദി സഖ്യം ആദ്യം മുന്നോട്ട് വച്ചത്. അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടണമെന്നത് ഉള്‍പ്പെടെ ആയിരുന്നു നിബന്ധന. അല്‍ജസീറ അറബ് ലോകത്തെ സര്‍ക്കാര്‍ വിരുദ്ധ നീക്കങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നാണ് ആരോപണം.

പ്രധാന ഉപാധികള്‍ ഇങ്ങനെയും

പ്രധാന ഉപാധികള്‍ ഇങ്ങനെയും

തുര്‍ക്കിയുടെ ഖത്തറിലെ സൈനിക താവണം അടയ്ക്കണം, ഇറാനുമായുള്ള ബന്ധം അവസാനിപ്പിക്കണം തുടങ്ങിയ ഉപാധികളും സൗദി സഖ്യം മുന്നോട്ടുവച്ചിരുന്നു. എല്ലാ ഉപാധികള്‍ ഖത്തര്‍ തള്ളുകയാണ് ചെയ്തത്. പിന്നീട് സൗദി സഖ്യം ഉപാധികള്‍ മയപ്പെടുത്തി ആറെണ്ണം മുന്നോട്ടുവച്ചെങ്കിലും ഖത്തര്‍ അതും തള്ളി.

അമേരിക്കയുടെ ആശങ്ക

അമേരിക്കയുടെ ആശങ്ക

നിലവില്‍ കുവൈത്തും അമേരിക്കയുമാണ് ജിസിസി സഹകരണത്തിന് വേണ്ടി സൗദി സഖ്യത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത്. ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഭിന്നത തുടര്‍ന്നാല്‍ ഇറാന്റെ ശക്തി വര്‍ധിക്കുമെന്നതാണ് അമേരിക്കയുടെ ആശങ്ക. ഖത്തര്‍ എയര്‍വേയ്‌സിന് വ്യോമപാത തുറന്നുകൊടുക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം.

യാത്രാ തടസം നീക്കണം

യാത്രാ തടസം നീക്കണം

ഉപരോധം അവസാനിപ്പിക്കുന്നതിന്റെ ആദ്യഘട്ടമായി ഖത്തര്‍ എയര്‍വേയ്‌സിനുള്ള യാത്രാ തടസം നീക്കണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ഖത്തര്‍ എയര്‍വേയ്‌സ് ഇപ്പോള്‍ ഇറാന്‍ വഴിയാണ് സര്‍വീസ് നടത്തുന്നത്. ഇതിന് ഇറാന് പ്രത്യേക പണം നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

സൈനിക താവളം

സൈനിക താവളം

ഖത്തര്‍ വിമാനങ്ങള്‍ക്കുള്ള വ്യോമപാതാ വിലക്ക് എത്രയും വേഗം എടുത്തുകളയണമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമേഷ്യയിലെ ഏറ്റവും വലിയ അമേരിക്കന്‍ സൈനിക താവളമുള്ള രാജ്യമാണ് ഖത്തര്‍. ഇവിടം സുരക്ഷിതമായിരിക്കണമെന്ന് അമേരിക്കക്ക് നിര്‍ബന്ധമുണ്ട്.

താവളത്തിന്റെ പ്രസക്തി

താവളത്തിന്റെ പ്രസക്തി

സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ അമേരിക്കന്‍ സൈനികര്‍ തമ്പടിച്ചിട്ടുണ്ടെങ്കിലും ഖത്തറിലാണ് അമേരിക്കയുടെ ഏറ്റവും വലിയ സേനാതാവളം. സിറിയിയലടക്കം അമേരിക്ക നടത്തുന്ന ഓപറേഷന്‍ നിയന്ത്രിക്കുന്നത് ഈ താവളത്തില്‍ നിന്നാണ്. 14000ത്തോളം അമേരിക്കന്‍ സൈനികരാണ് ഇവിടെയുള്ളത്.

മറ്റൊരു ഭാഗത്ത് ഇങ്ങനെ

മറ്റൊരു ഭാഗത്ത് ഇങ്ങനെ

അതേസമയം, കുവൈത്ത് അമീറിന്റെ നേതൃത്വത്തിലും സമാധാന ശ്രമങ്ങള്‍ തുടരുകയാണ്. ഒമാനും സമാധാന ദൗത്യവുമായി രംഗത്തുണ്ട്. കുവൈത്ത് അമീറിന്റെ ദൂതന്‍മാര്‍ അടുത്തിടെ സൗദിയും ഖത്തറും സന്ദര്‍ശിച്ചിരുന്നു. ഐക്യത്തിന്റെ പാത സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

യുഎഇ മന്ത്രി പറഞ്ഞത്

യുഎഇ മന്ത്രി പറഞ്ഞത്

യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷിന്റെ പ്രതികരണം മറിച്ചായിരുന്നു. ഗള്‍ഫ് മേഖല ഒരിക്കലും ഖത്തര്‍ പ്രതിസന്ധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് വരില്ലെന്ന് അദ്ദേഹം പറഞ്ഞു. ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രതികരിക്കണമെന്ന് തോന്നുന്നില്ല. ഗള്‍ഫ് മൊത്തം മാറി. എല്ലാ രാജ്യങ്ങളുടെയും ട്രാക്കുകള്‍ ഇപ്പോള്‍ വ്യത്യസ്തമാണെന്നും മന്ത്രി പറഞ്ഞു.

ഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നുഇന്ത്യയുടെ ഷോക് ട്രീറ്റ്‌മെന്റ്!! ആ രണ്ടു സംഭവങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്... അവസരം കാത്തിരുന്നു

English summary
We hope the initiative will produce results: Qatar Finance Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X