കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബൈഡന്‍ ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കുക; വിടവാങ്ങല്‍ സന്ദേശത്തില്‍ ആശംസകള്‍ നേര്‍ന്ന് ഇവാന്‍ക

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയുടെ 46ാം പ്രസിഡന്റായി ജോ ബൈഡനും 49ാം വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയാണ്. ഉച്ചയ്ക്ക് 12 മണിക്കാണ് (ഇന്ത്യന്‍ സമയം രാത്രി 10.30) സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിക്കുക. പുതിയ ഭരണകൂടം അധികാരം എല്‍ക്കുന്ന സാഹചര്യത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേഷ്ടാവുമായ ഇവാന്‍ക ട്രംപ്. അമേരിക്കക്കാര്‍ ജോ ബൈഡന്‍ ഭരണകൂടത്തിന്റെ വിജയത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ഇവാന്‍ക ട്രംപ് വിടവാങ്ങല്‍ സന്ദേശമായി പറഞ്ഞു.

ivanka

ഡൊണാള്‍ഡ് ട്രംപിന്റെ വിടവാങ്ങല്‍ പ്രസംഗത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെയായിരുന്നു ഇവാന്‍കയുടെ സന്ദേശവും പുറത്തുവന്നത്. ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസിനും അവരുടെ പങ്കാളികള്‍ക്കും സ്റ്റാഫുകള്‍ക്കും ട്വിറ്ററില്‍ ആശംസകള്‍ നേര്‍ന്നാണ് ഇവാന്‍ക രംഗത്തെത്തിയത്. ദൈവം ജ്ഞാനവും ധൈര്യവും ശക്തിയും നല്‍കട്ടെ. അമേരിക്കക്കാര്‍ എന്ന നിലയില്‍ നാമെല്ലാവരും അവരുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കണം, ഇവാന്‍ക ട്വിറ്ററില്‍ കുറിച്ചു. അമേരിക്കക്കാര്‍ക്ക് വേണ്ടി പോരാടാനാണ് ഞാന്‍ വാഷിംഗ്ടണിലെത്തിയത്, ഞാന്‍ അത് ചെയ്തുവെന്ന് കരുതുന്നതായും ഇവാന്‍ക പറഞ്ഞു.

അതേസമയം, വിടവാങ്ങല്‍ സന്ദേശവുമായി ഡൊണാള്‍ഡ് ട്രംപും നേരത്തെ രംഗത്തെത്തിയിരുന്നു. പ്രസിഡന്റായി അധികാരമേല്‍ക്കുന്ന ജോ ബൈഡന് ആശംസകള്‍ നേര്‍ന്നാണ് ഡോണാള്‍ഡ് ട്രംപ് വിടവാങ്ങല്‍ പ്രസംഗം ആരംഭിച്ചത്. അമേരിക്കയെ സുരക്ഷിതമായും സമ്പന്നമായും സംരക്ഷിക്കാന്‍ ബൈഡന് സാധിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നതായി ഡൊണാള്‍ഡ് ട്രംപ് വീഡിയോയിലൂടെ ആശംസിച്ചിരുന്നു. ചൊവ്വാഴ്ച വൈറ്റ് ഹൈസായിരുന്നു വീഡിയോ പുറത്തുവിട്ടത്. അമേരിക്കന്‍ പ്രസിഡന്റായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ പറഞ്ഞറിയിക്കാന്‍ കഴിയാത്ത അഭിമാനമുണ്ടെന്നും അതൊരു വലിയ അംഗീകാരമാണെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കക്കാര്‍ തങ്ങളുടെ മൂല്യങ്ങള്‍ ഉയര്‍ത്തി ഒറ്റലക്ഷ്യത്തിനായി ഒരുമിക്കണണെന്നും ട്രംപ് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

അതേസമയം, അമേരിക്കയുടെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രായത്തില്‍ അധികാരമേല്‍ക്കുന്ന പ്രസിഡന്റാണ് ജോ ബൈഡന്‍. വൈസ് പ്രസിഡന്റ് പദവിയില്‍ എത്തുന്ന ആദ്യ വനിതയും ആദ്യ ഇന്ത്യന്‍ വംശജ കൂടിയാണ് കമല ഹാരിസ്.

'ബൈഡന്റെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു'; ബൈഡന്‌ ആശംസകള്‍ നേര്‍ന്ന്‌ ഡൊണാള്‍ഡ്‌ ട്രംപ്'ബൈഡന്റെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു'; ബൈഡന്‌ ആശംസകള്‍ നേര്‍ന്ന്‌ ഡൊണാള്‍ഡ്‌ ട്രംപ്

 അമേരിക്കയില്‍ ഇനി ബൈഡന്റെ കാലം; ജോ ബൈഡനും കമലഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും അമേരിക്കയില്‍ ഇനി ബൈഡന്റെ കാലം; ജോ ബൈഡനും കമലഹാരിസും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും

ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇന്റലിജെൻസ്ജോ ബൈഡന്റെ സ്ഥാനാരോഹണം ബുധനാഴ്ച; ചടങ്ങിന് സുരക്ഷാ ഭീഷണിയില്ലെന്ന് ഇന്റലിജെൻസ്

Recommended Video

cmsvideo
Joe Biden appoints Kashmir-origin Sameera Fazili to National Economic Council

English summary
We must all pray for Joe Biden success; Ivanka Trump's Farewell Message to Americans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X