കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ സന്ദര്‍ഭങ്ങള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുന്നു; സാധ്യമായതെല്ലാം ചെയ്യുമെന്ന് നരേന്ദ്രമോദി

Google Oneindia Malayalam News

ദില്ലി: കൊറോണ വ്യാപനത്തില്‍ അമേരിക്കയുടെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. നാല് ലക്ഷത്തിലധികം പേര്‍ക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗം ബാധിച്ച മരണപ്പെട്ടവര്‍ പന്ത്രണ്ടായിരത്തിലധികമായി.

കൊറോണ പ്രതിരോധത്തിനായി മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വീന്‍ അമേരിക്കയേലിക്ക് കയറ്റുമതി ചെയ്യാന്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ആവശ്യപ്രകാരമായിരുന്നു ഇത്. രാജ്യത്തിന്റെ നടപടിയില്‍ ഇന്ത്യയേയും അമേരിക്കയേും പുകഴ്ത്തി ട്രംപ് രംഗത്തെത്തിയിരുന്നു. പിന്നാലെ ട്രംപിന് മറുപടി നല്‍കിയിരിക്കുകയാണ് നരേന്ദ്രമോദി.

നരേന്ദ്രമോദി

നരേന്ദ്രമോദി

ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി രംഗത്തെത്തിയത്. 'ഡൊണാള്‍ഡ് ട്രംപിനെ പൂര്‍ണ്ണമായും പിന്തുണക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കുന്നു. ഇന്ത്യ-അമേരിക്ക ബന്ധം എന്നത്തേക്കാളും ശക്തമാണ്. കൊറോണയെ പ്രതിരോധിക്കാന്‍ സാധ്യമായ സഹായങ്ങളെല്ലാം ചെയ്യും. ഞങ്ങള്‍ ഇത് ഒരമിച്ച് വിജയിക്കും.' പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

ഹൈഡ്രോക്‌സിക്ലോറോക്വീന്‍

ഹൈഡ്രോക്‌സിക്ലോറോക്വീന്‍

അസാധാരണ സമയങ്ങളില്‍ സൂഹൃത്തുക്കള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണെന്നും ഹൈഡ്രോക്‌സിക്ലോറോക്വീന്‍ നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനത്തില്‍ എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നുവെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം. അമേരിക്കില്‍ നിലവില്‍ 29 മില്യണിനടുത്ത് ഹൈഡ്രോക്‌സിക്ലോറോക്വീന്റെ ശേഖരണം ഉണ്ടെന്നും അതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതുമാണെന്നായിരുന്നു ട്രംപ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഡൊണാള്‍ഡ് ട്രംപ്

ഡൊണാള്‍ഡ് ട്രംപ്

അസാധാരണ സമയങ്ങളില്‍ സുഹൃത്തുക്കള്‍ തമ്മില്‍ കൂടുതല്‍ സഹകരണം ആവശ്യമാണ്. എച്ച്‌സിക്യൂ തീരുമാനത്തില്‍ ഇന്ത്യക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും നന്ദി. ഒരിക്കലും മറക്കില്ല. കൊറോണക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ മാത്രമല്ല. മാനവരാശിയെ മുഴുവന്‍ സഹായിക്കുന്നതില്‍ നിങ്ങളുടെ ശക്തമായ നേതൃത്വത്തിന് നന്ദി നരേന്ദ്രമോദി. എന്നായിരുന്നു ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റ്.

തിരിച്ചടി

തിരിച്ചടി

അമേരിക്കയിലേക്ക് ഹൈഡ്രോകിസിക്‌ളോറോക്വീന്‍ കയറ്റിയയച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഡൊണാള്‍ഡ് ട്രംപ് മരുന്നാവശ്യപ്പെട്ടതിന് പിന്നാലെ ഇന്ത്യ ആദ്യം പ്രതികരിച്ചിരുന്നില്ല. ഇതോടെ മരുന്ന് തന്നില്ലെങ്കില്‍ പ്രശ്നമില്ലെന്നും തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരുമെന്നും ട്രംപ് അറിയിക്കുകയായിരുന്നു.

 കറ്റുമതി

കറ്റുമതി

എന്നിരുന്നാലും ട്രംപിന്റെ പരാമര്‍ശത്തിന് പിന്നാലെ മരുന്നുകളുടെ കറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്ക് കേന്ദ്രം ഇളവ് വരുത്തുകയായിരുന്നു. ഒരു കോടി നരുന്ന ഇന്ത്യയില്‍ നിനനിര്‍ത്തിയ ശേഷമായിരിക്കും യുഎസിനുള്ളവ കയറ്റുമതി ചെയ്യുകയെന്നും ഗുജറാത്തിലെ മൂന്ന് കമ്പനികളാണ് മരുന്ന് നിര്‍മ്മാണം നടത്തുകയെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അറിയിക്കുകയായിരുന്നു. മാര്‍ച്ച് 25 നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നിര്‍ദേശിച്ച മരുന്നായ ഹെഡ്രോക്സിക്ലോറോക്വീനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തിവെച്ചത്.

Recommended Video

cmsvideo
അമേരിക്കയില്‍ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam
വിജയ് രൂപാണി

വിജയ് രൂപാണി

ഗുജറാത്തില്‍ നിന്ന് അമേരിക്കയിലേക്ക് ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കയറ്റിഅയക്കുമെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി വ്യക്തമാക്കിയിരുന്നു.
'അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്നിന് വേണ്ടി ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ മരുന്ന് കയറ്റുമതിക്ക് അനുവാദവും തന്നിരിക്കുന്നു. അമേരിക്കയിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ കയറ്റി അയക്കാന്‍ ഗുജറാത്ത് തയ്യാറായിരിക്കുകയാണ്' വിജയ് രൂപാണി വ്യക്തമാക്കി.

English summary
We Shall Win This Together; Narendra Modi To Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X