കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു: ബൈഡനെ അഭിനന്ദിച്ച് മോദി

Google Oneindia Malayalam News

ദില്ലി: യുഎസ് പ്രസിഡന്റായി അധികാരമേറ്റ ജോ ബൈഡനെ അഭിനന്ദിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. അമേരിക്കയുടെ 49ാമത്തെ പ്രസിഡന്റായി അധികാരമേറ്റ ശേഷം ബൈഡൻ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ബൈഡനെ അഭിനന്ദിച്ചുകൊണ്ട് നരേന്ദ്രമോദി ട്വിറ്ററിലെത്തിയത്. "പൊതുവായ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ ഞങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളുന്നു." എന്നും മോദി ട്വിറ്ററിൽ കുറിച്ചു.

അമേരിക്കയിൽ ജനാധിപത്യം പുലർന്നു; ജയിച്ചത് താനല്ല, അമേരിക്കൻ ജനതയെന്ന് ജോ ബൈഡൻഅമേരിക്കയിൽ ജനാധിപത്യം പുലർന്നു; ജയിച്ചത് താനല്ല, അമേരിക്കൻ ജനതയെന്ന് ജോ ബൈഡൻ

അമേരിക്കയുടെ 46ാമത് വൈസ് പ്രസിഡന്റായി അധികാരമേറ്റ് ചരിത്രം സൃഷ്ടിച്ച കമല ഹാരിസിനെയും മോദി ട്വീറ്ററിൽ അഭിനന്ദിച്ചു. അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യവനിത, ആദ്യ ഇന്തോ- ആഫ്രിക്കൻ വനിത എന്നിങ്ങനെ കമലാഹാരിസിന് അവകാശപ്പെടാൻ നിരവധി നേട്ടങ്ങളുണ്ട്.

modibiden-1

ഇരു രാജ്യങ്ങളും തമ്മിൽ പങ്കുവെച്ച മൂല്യങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്ത്യ-യുഎസ് പങ്കാളിത്തമെന്നും എന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് ഗണ്യമായ ഉഭയകക്ഷി അജണ്ടയുണ്ട്, വളർന്നുവരുന്ന സാമ്പത്തിക ഇടപെടലും ആളുകളുമായി ബന്ധപ്പെടുന്നതിന് ഊ ർജ്ജസ്വലരായ ആളുകളുമുണ്ട്. ഇന്ത്യ-യുഎസ് പങ്കാളിത്തത്തെ കൂടുതൽ ഉയരങ്ങളിലെത്തിക്കാൻ പ്രസിഡന്റ് ജോ ബൈഡനുമായി ചേർന്ന് പ്രവർത്തിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അവരുടെ ജനാധിപത്യത്തിന്റെ ഒരു പുതിയ അധ്യായത്തിന് തുടക്കം കുറിച്ചതിന് യുഎസിനെ അഭിനന്ദിക്കുന്നുവെന്നും പ്രസിഡന്റ് ബൈഡനും വൈസ് പ്രസിഡന്റ് ഹാരിസിനും ആശംസകളെന്നാണ് കോൺഗ്രസ് നേതാവും എംഎൽഎയുമായ രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചത്.

English summary
We Stand United’: PM Modi Congratulates US President Joe Biden
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X