കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്ക ചതിച്ചത് തങ്ങളെ, 15 വർഷത്തെ കണക്കുകൾ പരിശോധിക്കാം, യുഎസിനെതിരെ പാകിസ്താൻ

  • By Ankitha
Google Oneindia Malayalam News

ഇസ്ലാമാബാദ്: അമേരിക്കയ്ക്കെതിരെ ആഞ്ഞടിച്ച് പാക് വിദേശകാര്യ മന്ത്രി ഖ്വാജ അസിഫ്. അമേരിക്കയെ ഒരിക്കലും വിശ്വസിക്കരുതെന്നാണ് തങ്ങളുടെ ചരിത്രം പഠിപ്പിക്കുന്നതെന്ന് ആസീഫ് പറഞ്ഞു. ട്വിറ്ററിൽ കൂടിയാണ് അമേരിക്കെതിരെ ആസിഫ് വിമർശനം ഉന്നയിട്ടിരിക്കുന്നത്.

pakistan

ഇന്ത്യക്ക് വിമർശനവും പാകിസ്താനു നന്ദിയും! കുൽഭൂഷൻ ജാദവിന്റെ പുതിയ വീഡിയോയുമായി പാകിസ്താന്‍ഇന്ത്യക്ക് വിമർശനവും പാകിസ്താനു നന്ദിയും! കുൽഭൂഷൻ ജാദവിന്റെ പുതിയ വീഡിയോയുമായി പാകിസ്താന്‍

ഞങ്ങൾ കണ്ടെതിൽവച്ച് എറ്റവും വലിയ കുരുതികളമായിരുന്നു അഫ്ഗാനിൽ അമേരിക്ക നടത്തിയ ആക്രമണം. ഞങ്ങളുടെ മണ്ണൽ ചവിട്ടിയാണ് നിങ്ങൾ അഫ്ഗാനെതിരെ യുദ്ധം നടത്തിയത്. കൂടാതെ നിങ്ങളുടെ സൈനികർക്ക് ആവശ്യമായ വെടിക്കോപ്പുകളും ആയുധങ്ങളും വിതരണം ചെയ്തതും പാക് മണ്ണിൽ നിന്നു കൊണ്ടായിരുന്നെന്നും ആസീഫ് പറഞ്ഞു. കൂടാതെ നിങ്ങൾ നട്തിയ ആക്രമണത്തിൽ ഞങ്ങളുടെ ആയിരക്കണക്കിന് സൈനികരും ജനങ്ങളും കൊല്ലപ്പെട്ടുവെന്നും അസീഫ് പറ‍ഞ്ഞു.

കടന്നു പോയത് കഷ്ടതകൾ നിറഞ്ഞ കാലഘട്ടത്തിലൂടെ; മനുഷ്യൻ സ്റ്റീൽ പോലെ ആകണമെന്ന് അനിൽ അംബാനികടന്നു പോയത് കഷ്ടതകൾ നിറഞ്ഞ കാലഘട്ടത്തിലൂടെ; മനുഷ്യൻ സ്റ്റീൽ പോലെ ആകണമെന്ന് അനിൽ അംബാനി

ചതിച്ചത് അമേരിക്ക

ചതിച്ചത് അമേരിക്ക

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പാകിസ്താനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു. അതിനു മറുപടിയും ആസിഫ് നൽകിയിട്ടുണ്ട്. ''കഴിഞ്ഞ 15 വർഷങ്ങളായി അമേരിക്ക നൽകിയ വരുന്ന 33 ബില്യൺ ഡോളറിനെ കുറിച്ചു പറഞ്ഞിരുന്നു. ഇക്കാലയളവിൽ പാകിസ്താന്റെ ചെലവു കണക്കുകൾ ഒരു ഒ‍‍ഡിറ്ററെ കൊണ്ട് പരിശോധിക്കണം. അപ്പോൾ മനസിലാകും ആര് ആരെയാണ് ചതിച്ചതെന്നും ആരാണ് നുണ പറയുന്നതെന്നും'' മന്ത്രി ട്വിറ്ററിൽ‌ കുറിച്ചു.

പാകിസ്താനെതിരെയുള്ള ആരോപണം

പാകിസ്താനെതിരെയുള്ള ആരോപണം

പുതുവത്സര ദിനത്തിലായിരുന്നു പാകിസ്താനെതിരെ വിമർശനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തിയത്. കഴിഞ്ഞ 15 വർഷമായി പാകിസ്താൻ തങ്ങളെ വിഡ്ഢികളാക്കുകയായിരുന്നു. ഇക്കാലയളവിൽ തങ്ങളിൽ നിന്ന് സഹായം വാങ്ങിയിട്ട് ഭീകരരെ സംരക്ഷിക്കുകയാണ് പാക് സർക്കാർ ചെയ്തതെന്നും ട്രംപ് ട്വീറ്റർ കുറിച്ചു. ഈ നടപടിയുമായി മുന്നോട്ടുപോകാനാവില്ലെന്നും പാകിസ്താനു നൽകുന്ന ധനസഹായം നിർത്തലാക്കുന്നുവെന്നും ട്രംപ് ട്വിറ്റ് ചെയ്തിരുന്നു.

അമേരിക്കയുടെ സഹായം വേണ്ട

അമേരിക്കയുടെ സഹായം വേണ്ട

ട്രംപിന് മറുപടിയുമായി പാകിസ്താൻ വിദേശകാര്യമന്ത്രി ഖ്വാജ അസീഫ് രംഗത്തെത്തിയിരുന്നു. അമേരിക്കയുടെ സൈനിക, സാമ്പത്തിക സഹായം തങ്ങള്‍ക്കാവശ്യമില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. നേരത്തെ തന്നെ യുഎസുമായി ഇടപാടുകൾക്ക് തങ്ങളില്ലെന്നും അറിയിച്ചിരുന്നെന്നു. അതിനാൽ തന്നെ ട്രംപിന്റെ വിലക്കുകൾ തങ്ങളെ ഭയപ്പെടുത്തില്ല. കൂടാതെ അമേരിക്ക നൽകി സഹായങ്ങൾ തിരിച്ചു നൽകാൻ തയ്യാറാണെന്നും പാകിസ്താൻ അറിയിച്ചിട്ടുണ്ട്.

പാകിസ്താൻ ഭീകരരുടെ ഇര

പാകിസ്താൻ ഭീകരരുടെ ഇര

പാകിസ്താന് പിന്തുണയുമായി ചൈന രംഗത്തെത്തിയിരുന്നു പാകിസ്താനെ പൂർണ്ണമായും തള്ളിപ്പ‌റയാൻ ആകില്ല. ഭീകരതയുടെ ഇരയാണ് പാകിസ്താൻ, ഭീകരതയ്ക്കെതിരെ നിരവധിപ്പോരാട്ടങ്ങൾ പാകിസ്താൻ നടത്തിയിട്ടുണ്ട്. അതൊന്നും അന്താരാഷ്ട്ര സമൂഹം കണ്ടില്ലെന്നു വയ്ക്കരുതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ പാകിസ്താൻ സഹകരിക്കുന്നുണ്ട്. ‌ പ്രദേശിക സമാധാനവും സ്ഥിരതയും അടിസ്ഥാനമാക്കിയാണ് ഇക്കാര്യങ്ങൾ ചെയ്യുന്നത്. ചൈനയ്ക്കും പാകിസ്താനും നേട്ടം ലഭിക്കുന്നത് കാര്യങ്ങളിൽ ഒരുമിച്ചു പ്രവർത്തിക്കുമെന്നും ഗെങ് പറഞ്ഞു.

English summary
Amid US President Donald Trump’s ongoing tirade against Pakistan, Khawaja Asif, Pakistan Foreign Minister, sounded the alarm that the country’s history has ample reasons for it to not trust the United States.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X