ഐസിസിനെ ഉന്മൂലനം ചെയ്യാന്‍ അമേരിയ്ക്ക... കാലിഫോര്‍ണിയയില്‍ പൊട്ടിയപ്പോള്‍ ഒബാമയ്ക്ക് കൊണ്ടു
വാഷിങ്ടണ്‍: ഐസിസിനെതിരെയുള്ള പോരാട്ടത്തില്‍ തുടക്കം മുതലേ അമേരിയ്ക്ക രംഗത്തുണ്ട്. എന്നാല്‍ വര്‍ഷം രണ്ട് ആയെങ്കിലും തീവ്രവാദികളെ ഇല്ലാതാക്കാന്‍ അമേരിയ്ക്കയ്ക്ക് കഴിഞ്ഞില്ല.
ഇപ്പോള്‍ അമേരിയ്ക്ക അല്‍പം ഗൗരവത്തിലാണ്. തങ്ങള്‍ക്ക് ഭീഷണിയാകുന്നത് ഐസിസ് ആണെങ്കിലും മറ്റേത് സംഘടനയാണെങ്കിലും ഉന്‍മൂലനം ചെയ്യുമെന്നാണ് പ്രസിഡന്റ് ബരാക് ഒബാമ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.
പെട്ടെന്ന് ഇങ്ങനെയൊരു പ്രതികരണത്തിന് കാരണം ഉണ്ട്. കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ ആള്‍ക്കൂട്ടത്തെ വെടിവച്ച് കൊന്ന ദമ്പതിമാര്‍ ഐസിസ് ബന്ധമുള്ളവരാണ്. സ്വന്തം നാട്ടില്‍ ഐസിസ് എത്തിക്കഴിഞ്ഞപ്പോള്‍ മാത്രമാണ് 'ലോക പോലീസിന്' ഉശിരുവന്നത് എന്ന് തന്നെ പറയേണ്ടിവരും.

കാലിഫോര്‍ണിയയിലെ വെടിവപ്പ്
കാലി ഫോര്‍ണിയയില്‍ മുസ്ലീം ദമ്പതിമാര്‍ നടത്തിയ വെടിവപ്പ് ഭീകരാക്രമണം തന്നെയാണെന്നാണ് ഒബാമ പറയുന്നത്. ദമ്പതിമാരുടെ ഐസിസ് ബന്ധവും അമേരിയ്ക്ക അന്വേഷിയ്ക്കുന്നുണ്ട്.

ഉന്മൂലനം ചെയ്യും
ഐസിസിനെ ലോകത്ത് നിന്ന് ഉന്മൂലനം ചെയ്യുമെന്നാണ് ഇപ്പോള്‍ ഒബാമ പറയുന്നത്. ഇത്രനാളും അവര്‍ ഭീകരാക്രമണങ്ങള്‍ നടത്തിയപ്പോള്‍ അമേരിയ്ക്കയ്ക്ക് ഇങ്ങനെ തോന്നിയില്ലേ എന്നാണ് ചോദ്യം.

ഐസിസിനെ മാത്രമല്ല
ഐസിസിനെ മാത്രമല്ല, തങ്ങള്‍ക്ക് ഭീഷണിയാകുന്ന ഏത് സംഘടനേയും ഉന്മൂലനം ചെയ്യുമെന്നാണ് ഇപ്പോള്‍ ഒബാമ പ്രഖ്യാപിച്ചിരിയ്ക്കുന്നത്.

അല്‍ഖ്വായ്ദയ്ക്ക് എന്ത് പറ്റി
ലോകവ്യാപാര കേന്ദ്രം തകര്‍ത്ത അല്‍ ഖ്വായ്ദയെ ഇല്ലാതാക്കും എന്നാണ് അന്ന് പറഞ്ഞിരുന്നത്. എന്നിട്ട് അല്‍ ഖ്വായ്ദ ഇല്ലാതായോ എന്ന് അമേരിയ്ക്ക തന്നെ ചിന്തിക്കേണ്ട കാര്യമാണ്.

സിറിയയിലും ഇറാഖിലും
സിറിയയിലും ഇറാഖിലും ഐസിസിനെതിരെ യുദ്ധം ചെയ്യുന്നവരുടെ മുന്‍പന്തിയില്‍ തന്നെയുണ്ട് അമേരിയ്ക്ക. പക്ഷേ ഇതുവരെ എന്ത് നേട്ടമാണ് അമേരിയ്ക്ക ഉണ്ടാക്കിയത്.

പാരീസില്‍
പാരീസില്‍ ഐസിസ് ഭീകരാക്രമണം നടത്തി, റഷ്യയുടെ യാത്രാ വിമാനം തകര്‍ത്തു. അപ്പോഴൊന്നും ഇത്തരം ഒരു പ്രസ്താവന ഒബാമയുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.

സ്വന്തം നാട്ടില്‍
സ്വന്തം നാട്ടിലും ഐസിസ് ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന് തിരിച്ചറിഞ്ഞപ്പോള്‍ മാത്രമാണ് ഒബാമ ശക്തമായ നിലപാടെടുത്തത്.

എന്ത് സംഭവിയ്ക്കും
സിറിയയില്‍ ഇപ്പോള്‍ റഷ്യയും ബ്രിട്ടനും ഫ്രാന്‍സും ജര്‍മനിയും അമേരിയ്ക്കയും ഒക്കെ ആക്രമണം നടത്തുന്നുണ്ട്. എന്നിട്ടും ഐസിസിനെ നാമാവശേഷമാക്കാന്‍ കഴിഞ്ഞില്ല.

കഴിയാഞ്ഞിട്ടോ?
ഐസിസിനെ ഇല്ലാതാക്കാന്‍ ലോക രാജ്യങ്ങളെല്ലാം ശ്രമിയ്ക്കുന്നുണ്ടെന്നാണ് പറയുന്നത്. എന്നിട്ടും ഒന്നും നടക്കുന്നില്ല. അവര്‍ക്ക് അതിന് കഴിവില്ലാഞ്ഞിട്ടാണോ, അതോ ശ്രമിയ്ക്കാഞ്ഞിട്ടാണോ എന്നാണ് ചോദ്യം.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍












Click it and Unblock the Notifications