Get Updates
Get notified of breaking news, exclusive insights, and must-see stories!

പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യും; അരാഗ്ചിയുമായുള്ള കൂടിക്കാഴ്ചയിൽ പുടിൻ

പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ തങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. ഇറാൻ വിദേശകാര്യ പ്രതിനിധി അബ്ബാസ് അരാഗ്ചിയുമായി സെൻ്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന ചർച്ചയിലാണ് അദ്ദേഹത്തിൻ്റെ പ്രതികരണം. ചർച്ചയിൽ യുഎസ്-ഇസ്രായേൽ ആക്രമണങ്ങളെ റഷ്യ അപലപിച്ചു. ഒമാൻ, പാകിസ്ഥാൻ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷമാണ് അരാഗ്ചി റഷ്യയിലെത്തിയത്. ഇറാനു നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിച്ചു.

ഇറാൻ പരമോന്നത നേതാവ് മൊജ്തബ ഖമനിയുടെ സന്ദേശം ലഭിച്ചതായി പുടിൻ വെളിപ്പെടുത്തി.പരമാധികാരത്തിനുവേണ്ടി ധീരമായ പോരാടുന്ന ഇറാനിയൻ ജനതയെ പുടിൻ പ്രശംസിച്ചു. "ഈ പ്രയാസകരമായ കാലഘട്ടത്തെ അതിജീവിച്ച് സമാധാനം നേടുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു" അദ്ദേഹം പറഞ്ഞു. ഇറാനുമായുള്ള തന്ത്രപ്രധാനമായ ബന്ധം റഷ്യ നിലനിർത്തുമെന്നും പുടിൻ ഊന്നിപ്പറഞ്ഞു.റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്രോവും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മധ്യേഷ്യയിൽ എത്രയും വേഗം സമാധാനം കൈവരിക്കാൻ റഷ്യ അതിന്റെ എല്ലാ ശക്തിയും ഉപയോഗിക്കാൻ തയ്യാറാണെന്ന് അദ്ദേഹം

putin2
പറഞ്ഞു.

യുഎസ് ആക്രമണങ്ങളെ ചെറുക്കുന്നതിൽ ഇറാൻ കാണിച്ച ശക്തിക്ക് ലോകം കണ്ടതാണെന്ന് അരാഗ്ചി പറഞ്ഞു. ഇസ്‌ലാമിക് റിപ്പബ്ലിക് എന്നത് സ്ഥിരവും ശക്തവുമായ സംവിധാനമാണ്. തങ്ങൾക്ക് റഷ്യയെപ്പോലെ വലിയ സുഹൃത്തുക്കളും സഖ്യകക്ഷികളും ഉണ്ടെന്നും ചൂണ്ടിക്കാട്ടി. മോസ്കോ-ടെഹ്റാൻ ബന്ധം ഏറ്റവും ഉയർന്ന തലത്തിലുള്ള തന്ത്രപരമായ പങ്കാളിത്തമാണ് എന്നും സാഹചര്യങ്ങൾ എന്തുതന്നെയായാലും അത് വികസിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇറാൻ ഇസ്‌ലാമിക് റിപ്പബ്ലിക്കിനെ പിന്തുണച്ചുകൊണ്ടുള്ള ശക്തമായ നിലപാടുകളിൽ ഞങ്ങൾ നന്ദിയുള്ളവരാണെന്ന് അരാഗ്ചി കൂട്ടിച്ചേർത്തു. പാകിസ്ഥാൻ സൈനിക മേധാവി ഫീൽഡ് മാർഷൽ ആസിം മുനീറുമായും അരാഗ്ചി കൂടിക്കാഴ്ച നടത്തിയിരു്നു. കൂടിയാലോചകൾ മികച്ചതായിരുന്നുവെന്നും ഇസ്ലാമാബാദിലേക്കുള്ള തൻ്റെ യാത്ര വളരെ ഫലപ്രദമായിരുന്നുവെന്നും അരാഗ്ചി പറഞ്ഞു.

യുദ്ധം അവസാനിപ്പിക്കാൻ ഇറാൻ ആഗ്രഹിക്കുന്നുവെങ്കിൽ അവർക്ക് തങ്ങളെ വിളിക്കാമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഴിഞ്ഞ ദിവസം പറഞ്ഞത്. അവർക്ക് ആണവായുധങ്ങൾ പാടില്ലെന്നതാണ് ഞങ്ങൾ മുന്നോട്ട് വെയ്ക്കുന്ന പ്രധാന നിർദേശം. അത് അംഗീകരിക്കാൻ കഴിയില്ലെങ്കിൽ ചർച്ച തുടരുന്നതിൽ യാതൊരു കാര്യവുമില്ലെന്നും ട്രംപ് പറഞ്ഞു. 'അവർക്ക് സംസാരിക്കണമെങ്കിൽ അവർക്ക് ഞങ്ങളുടെ അടുത്തേക്ക് വരാം, അല്ലെങ്കിൽ ഞങ്ങളെ വിളിക്കാം. ഒരു ടെലിഫോൺ ഉണ്ടെന്ന് അറിയാമല്ലോ. ഞങ്ങൾക്ക് മികച്ച സുരക്ഷിതമായ ലൈനുകളുണ്ട്," ഫോക്സ് ന്യൂസിൻ്റെ 'ദ സൺഡേ ബ്രീഫിംഗ്' എന്ന പരിപാടിയിൽ നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. കരാറിൽ എന്തൊക്കെ ഉൾപ്പെടുത്തണമെന്ന് അവർക്കറിയാം. ഇത് വളരെ ലളിതമാണ്, അവർക്ക് ആണവായുധങ്ങൾ പാടില്ല, അല്ലാത്തപക്ഷം കൂടിക്കാഴ്ച നടത്തുന്നതിൽ അർത്ഥമില്ല', എന്നായിരുന്നു ട്രംപിൻ്റെ വാക്കുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+