'നമ്മള്‍ ഈ തിരഞ്ഞെടുപ്പില്‍ വിജയിക്കും', അടിസ്ഥാനരഹിതമായ മറ്റൊരു അവകാശവാദവുമായി ഡൊണാള്‍ഡ് ട്രംപ്
വാല്‍ഡോസ്റ്റ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ജോ ബൈഡന്‍ വിജയിച്ചിട്ടും പരാജയം സമ്മതിക്കാത്ത മട്ടിലായിരുന്നു ട്രംപ് നേരത്തെയെല്ലാം പ്രതികരിച്ചത്. തിരഞ്ഞെടുപ്പില്‍ തട്ടിപ്പ് നടന്നു എന്ന തരത്തിലുള്ള ആരോപണങ്ങളായിരുന്നു ട്രംപ് ഉന്നയിച്ചിരുന്നത്. ഇപ്പോഴിതാ വീണ്ടും ഇത്തരത്തിലുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രംപ്. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് അദ്ദേഹത്തില്‍ നിന്ന് തട്ടിപ്പറഞ്ഞതാണെന്ന് പറഞ്ഞ ട്രംപ് തിരഞ്ഞെടുിപ്പില്‍ നമ്മള്‍ വിജയിക്കുമെന്ന് പറഞ്ഞു.

ജോര്‍ജിയയിലെ വാള്‍ഡോസ്റ്റയില്‍ ശനിയാഴ്ച നടന്ന പോസ്റ്റ് പോള്‍ റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ജൈബഡന്റെ വിജയം കപടമാണെന്നും മുന്‍കൂട്ടി തയ്യാറാക്കിയ ഇടപപണെന്നും ട്രംപ് കുറ്റപ്പെടുത്തി. അതേസമയം, കൊവിഡ് രാജ്യത്ത് വീണ്ടും രൂക്ഷമാകുന്നതിനിടെ നടത്തിയ റാലിയില്‍ കുറച്ച് പേര്‍ മാസ്‌ക് ഉപയോഗിച്ച് എത്തിയത്. സാമൂഹിക അകലം പാലിക്കാതെയാണ് പലരും റാലിയില്‍ പങ്കെടുത്തത്.
അതേസമയം, പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഹര്‍ജി തളളി അമേരിക്കയിലെ ഫെഡറല്‍ കോടതി നേരത്തെ തള്ളിയിരുന്നു. പെന്‍സില്‍വാനിയ സംസ്ഥാനത്ത് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയത്തെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി തളളിയത്. തിരഞ്ഞെടുപ്പ് നീതിയുക്തമായല്ല നടന്നത് എന്നാണ് ട്രംപിന്റെ ആരോപണം. അതുകൊണ്ട് പെന്‍സില്‍വാനിയയിലെ ജോ ബൈഡന്റെ വിജയം റദ്ദ് ചെയ്യണം എന്നും ട്രംപ് കോടിതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം കോടതി നിരസിക്കുകയായിരുന്നു.












Click it and Unblock the Notifications