അവസരങ്ങള്‍ ഒട്ടേറെ, ഇംഗ്ളീഷ് സംസാരിയ്ക്കാന്‍ അറിയാത്തതിനാല്‍ അറബികള്‍ക്ക് ജോലി കിട്ടുന്നില്ല?
ദുബായ്: യുഎഇയില്‍ സ്വദേശി യുവാക്കള്‍ക്കും യുവതികള്‍ക്കുമായി ഒട്ടേറെ തൊഴിലവസരങ്ങളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ കുറേ ആഴ്ചകളായി തൊഴില്‍ അഭിമുഖങ്ങള്‍ ഉള്‍പ്പടെയുള്ളവ രാജ്യത്ത് നടക്കുന്നുണ്ട്. പക്ഷേ ഇംഗ്ളീഷ് നന്നായി കൈകാര്യം ചെയ്യാന്‍ അറിയാത്തതിനാല്‍ പല കമ്പനികളും അറബികളെ തഴയുകയാണ്. ആയിരക്കണക്കിന് അപേക്ഷകര്‍ തൊഴില്‍ മേളകളില്‍ എത്തുന്നുവെങ്കിലും അഭിമുഖത്തിന് അവസരം ലഭിയ്ക്കുന്നത് നൂറോ ഇരുനൂറോ പേര്‍ക്ക് മാത്രം. ഇനി ജോലി ലഭിയ്ക്കുന്നരുടെ എണ്ണം നോക്കിയാല്‍ അത് അന്‍പതില്‍ താഴെ മാത്രം.
ഇംഗ്ളീഷ് ഭാഷ സംസാരിയ്ക്കുന്നതിലും എഴുതുന്നതിലും അറബി യുവവാക്കളും യുവതികളും വളരെ പിന്നിലാണെന്നും തൊഴിലവസരം നഷ്ടമാകുന്നതിന്റെ പ്രധാന കാരണം ഇതാണെന്നും എമിറേറ്റ്‌സ് നാഷണല്‍ ഡിവലപ്‌മെന്റ് പ്രോഗ്രാം ഡയറക്ടര്‍(ഇഎന്‍ഡിപി) ഇസ്സ അല്‍ മുല്ല പറയുന്നു. ബാങ്കിംഗ് മേഖലയില്‍ ഉള്‍പ്പടെ വിവിധ തൊഴില്‍മേഖലകളില്‍ ഉദ്യോഗാര്‍ത്ഥികളെ തേടി ഒട്ടേറെ കമ്പനികളാണ് രംഗത്തെത്തിയത്.

ഇംഗ്ളീഷ് അറിയില്ല
ഇന്‍ഡിപി പദ്ധതിയില്‍ മൂവായിരം പേരാണ് അപേക്ഷിച്ചത്. പക്ഷേ അഭിമുഖത്തിന് എത്തിയത് വെറും 120 പേര്‍. പല തൊഴില്‍ മേഖലകളിലും അഭിമുഖത്തിനെത്തിയവരുടെ കണക്ക് ഇതുപോലെയായിരുന്നു

ഉയര്‍ന്ന ശമ്പളം
ബാങ്കുകളില്‍ തുടക്കക്കാര്‍ക്ക് 7500 മുതല്‍ 15000 ദിര്‍ഹം വരെയാണ് ശമ്പളം വാഗ്ദാനം ചെയ്തിരുന്നത്.

പരാജയപ്പെട്ടു
ഇംഗ്ളീഷിലുള്ള പരിഞ്ജാനം തെളിയിക്കുന്നതിന് വേണ്ടിയുള്ള പരീക്ഷയില്‍ അറബികള്‍ ദയനീയമായി പരാജയപ്പെട്ടു

നാനുറ് പേരില്‍
ഒരു പ്രമുഖ ദേശീയ ബാങ്കിന് വേണ്ടി അഭിമുഖം നടത്തിയ എന്‍ബിഡി ജോബ്
എമിറാത്തിസേഷന്‍ ഡയറക്ടര്‍ അമനി അല്‍ ബനായ് പറയുന്നത് കേട്ടാല്‍ ഞെട്ടിപ്പോകും. അവര്‍ 400 പേരെ അഭിമുഖം ചെയ്തതില്‍ ആകെ 40 പേര്‍ മാത്രമാണ് വിജയിച്ചത്. ഇവര്‍ക്ക് മാത്രമാണ് ഇംഗഌഷ് കൈകാര്യം ചെയ്യാന്‍ അറിയാവുന്നത്.

അറിയില്ല
ബാങ്കുകളില്‍ സ്വദേശികള്‍ ജോലി ചെയ്യുന്നുണ്ടെങ്കിലും പലര്‍ക്കും ഇംഗ്ളീഷ് നന്നായി സംസാരിയ്ക്കാനറിയില്ലെന്നും അമനി പറയുന്നു.












Click it and Unblock the Notifications