കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, വോട്ട് ചെയ്ത് ട്രംപിനെ പുറത്താക്കൂ; പരിഹാസവുമായി കടന്നാക്രമിച്ച് ബൈഡൻ

Google Oneindia Malayalam News

വാഷിംഗ്ടണ്‍: കൊവിഡിനിടയിലും അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പ് ചൂടിലാണ്. നവംബര്‍ 3 നാണ് തിരഞ്ഞെടുപ്പില്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനുമാണ് മാറ്റുരയ്ക്കുന്നത്. ട്രംപിന് ഇക്കുറി ഭരണതുടര്‍ച്ച ലഭിക്കുമോ അതോ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ വിജയിക്കുമോയെന്നതാണ് ലോകം മുഴുവന്‍ ഉറ്റുനോക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് കൊവിഡ് ബാധിച്ച രാജ്യമായ അമേരിക്കയില്‍ മഹാമാരിയും തിരഞ്ഞടുപ്പിനെ സ്വാധീനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തിരഞ്ഞെടുപ്പ് പ്രചരണം മുറുകുമ്പോള്‍ ഇരുസ്ഥാനാര്‍ത്ഥികളുടെയും അന്യോന്യം ഉന്നയിക്കുന്ന വിമര്‍ശനങ്ങള്‍ക്ക് കുറവില്ല. ഇന്ന് ട്രംപിനെതിരെ ബൈഡന്‍ ഉന്നയിച്ച വിമര്‍ശനങ്ങളാണ് ചര്‍ച്ച വിഷയം..

ട്രംപിനെ ട്രോളി ബൈഡന്‍

ട്രംപിനെ ട്രോളി ബൈഡന്‍

കൊവിഡുമായി ബന്ധപ്പെട്ട് ട്രംപ് നടത്തിയ വിവാദ പരമര്‍ശങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ബൈഡന്റെ ട്രോള്‍. മാസ്‌ക് ധരിക്കൂ, കൈകള്‍ കഴുകൂ, ട്ര്പിനെ പുറത്താക്കൂ എന്നായിരുന്നു ബൈഡന്‍ ട്വിറ്ററിലൂടെ ട്രോളിയത്. ട്രംപിന് കൊവിഡ് ഭേദമായി തിരിച്ചെത്തിയതിന് പിന്നാലെ മാസ്‌ക് വലിച്ചൂരി കവീശി കാണിച്ചത് ഏറെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു ബൈഡന്റെ ട്രോള്‍.

ട്രംപിന് മുന്നറിയിപ്പ്

ട്രംപിന് മുന്നറിയിപ്പ്

അതേസമയം, കോവിഡ് പ്രതിരോധ ശേഷിയെക്കുറിച്ചുള്ള ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റില്‍ മുന്നറിയിപ്പുമായി ട്വിറ്റര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. താന്‍ കൊവിഡില്‍ നിന്നും പൂര്‍ണ്ണമായും മുക്തനായെന്നും തനിക്ക് പ്രതിരോധ ശേഷി കൈവന്നുവെന്ന ട്രംപിന്റെ ട്വീറ്റ് വ്യാജമെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് ട്വിറ്ററിന്റെ നടപടി.

 ഫേസ്ബുക്കിലും പങ്കുവച്ചു

ഫേസ്ബുക്കിലും പങ്കുവച്ചു

കൊവിഡുമായി ബന്ധപ്പെട്ട് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങള്‍ നല്‍കി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിന്റെ നിയമങ്ങള്‍ ലംഘിച്ചുവെന്ന മുന്നറിയിപ്പോട് കൂടിയുമാണ് ട്വിറ്റര്‍ ട്രംപിന്റെ ട്വീറ്റ് നല്‍കുന്നത്. വൈറ്റ് ഹൗസ് ഡോക്ടര്‍മാരോട് പൂര്‍ണമായും വിട പറഞ്ഞു. അതായത് എന്നെ ഇനിയത് ബാധിക്കില്ല, എനിക്ക് അത് മറ്റാര്‍ക്കും നല്‍കാനും കഴിയില്ല. ഇക്കാര്യം അറിഞ്ഞതില്‍ വളരെയധികം സന്തോഷം,' എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇതേ പോസ്റ്റ് ട്രംപ് ഫേസ്ബുക്കിലും പങ്കുവെച്ചിരുന്നു.

പിന്തുണ ബൈഡന്

പിന്തുണ ബൈഡന്

അതേസമയം, ഇതുവരെ പുറത്തുവന്ന സര്‍വ്വെഫലങ്ങളില്‍ കൂടുതല്‍ പിന്തുണ ബൈഡനാണ്. ഇന്ത്യന്‍ വംശജരായ അമേരിക്കന്‍ പൗരന്‍മാരുടെ പിന്തുണയും ബൈഡന് തന്നെയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇതോടെ ട്രംപ് പരാജയപ്പെടുമെന്ന തരത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ താന്‍ രാജ്യം വിടുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

ചൈനയുടെ സമ്മര്‍ദ്ദം? ഒടുവില്‍ ടിക് ടോക് നിരോധനം പിന്‍വലിച്ചു... പാകിസ്താനിൽ ലഭ്യമാകുംചൈനയുടെ സമ്മര്‍ദ്ദം? ഒടുവില്‍ ടിക് ടോക് നിരോധനം പിന്‍വലിച്ചു... പാകിസ്താനിൽ ലഭ്യമാകും

മിഡ് വെസ്റ്റ് സംസ്ഥാനങ്ങളില്‍ ട്രംപിന്റെ തന്ത്രം, ഡെമോക്രാറ്റിക് ഭീതി, യുഎസ് ജീവിതശൈലി ഇല്ലാതാക്കും!മിഡ് വെസ്റ്റ് സംസ്ഥാനങ്ങളില്‍ ട്രംപിന്റെ തന്ത്രം, ഡെമോക്രാറ്റിക് ഭീതി, യുഎസ് ജീവിതശൈലി ഇല്ലാതാക്കും!

കടമ്പ കടന്ന് ഇറാന്‍; യുഎസ് എതിര്‍പ്പ് വിലപ്പോയില്ല, നെഞ്ചിടിപ്പ് കൂടി ട്രംപ്, 13 വര്‍ഷത്തിന് ശേഷംകടമ്പ കടന്ന് ഇറാന്‍; യുഎസ് എതിര്‍പ്പ് വിലപ്പോയില്ല, നെഞ്ചിടിപ്പ് കൂടി ട്രംപ്, 13 വര്‍ഷത്തിന് ശേഷം

English summary
Wear a mask, Wash your hands, Vote out Donald Trump; Joe Biden mocks Donald Trump
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X