'വെൽകം ഹോം'; ഭൂമിയിൽ തിരിച്ചെത്തി സുനിത വില്യംസും ബുച്ചും, മടക്കം 9 മാസങ്ങൾക്ക് ശേഷം
ഒടുവിൽ 9 മാസങ്ങൾക്ക് ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ
സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക് മടങ്ങിയെത്തി. ഇന്ത്യൻ സമയം പുലർച്ചെ 3.27 ഓടെയാണ് ഇരുവരും ഉള്‍പ്പെടുന്ന ദൗത്യ സംഘത്തെ വഹിച്ച ഡ്രാഗൺ ക്രൂ-9 പേടകം മെക്സിക്കൻ ഉൾക്കടലിൽ പതിച്ചത്. സുനിതയേയും ബുച്ചിനേയും കൂടാതെ നിക് ഹേഗ്, അലക്സാണ്ടർ ഗോർബുനോവ് എന്നിവരാണ് പേടകത്തിൽ ഉണ്ടായിരുന്നത്.
നീണ്ട 17 മണിക്കൂർ യാത്രക്ക് ശേഷമാണ് സുനിതയും സംഘവും ഭൂമിയിൽ എത്തിയത്. നാല് പേരേയും വഹിച്ചുള്ള സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം ചൊവ്വാഴ്ച രാവിലെ പത്തരയോടെയായിരുന്നു ബഹിരാകാശനിലയവുമായി ബന്ധം വേർപ്പെടുത്തി ഭൂമിയിലേക്ക് തിരിച്ചത്. തുടർന്ന് ഇന്ന് പുലർച്ചെ 2.51 ഓടെ ഡീഓർബിറ്റങ് പ്രക്രിയ നടന്നു. പിന്നാലെ വേഗം കുറച്ച് പേടകം ഭൂമിയിടെ അന്തരീക്ഷത്തിലേക്ക് കടക്കുകയും മെക്സിക്കൻ ഉൾക്കടലിൽ പതിക്കുകയും ചെയ്തു. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പൽ ആണ് പേടകത്തെ കടലിൽ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്ക് എത്തിക്കുക.

അതേസമയം പേടകത്തിൽ നിന്ന് പുറത്തിറങ്ങിയാൽ സുനിതയേയും ബുച്ചിനേയും ആദ്യം എത്തിക്കുക ടെക്സസിലെ ഹൂസ്റ്റണിലുളള നാസയുടെ ജോൺസൺ സ്പേസ് സെന്ററിലാണ്. ഇവിടെ വെച്ച് ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും. ഗുരുത്വാകർഷണമില്ലാതെയാണ് ഇരുവരും കഴിഞ്ഞ 287 ദിവസം ബഹിരാകാശത്ത് കഴിഞ്ഞത്. അതുകൊണ്ട് തന്നെ ഭൂമിയുടെ ഗുരുത്വാകർഷണവത്തിലേക്ക് തിരികെ എത്തുമ്പോൾ അതിനോട് പൊരുത്തപ്പെടാൻ ഇവർക്ക് ഏറെ സമയമെടുക്കും.
ബഹിരാകാശത്ത് നേരിട്ടത്തിനേക്കാൾ വലിയ വെല്ലുവിളിയായിരിക്കും വരും ദിവസങ്ങളിൽ ബുച്ചും സുനിതയും നേരിട്ടേക്കുക. കടുത്ത ആരോഗ്യപ്രശ്നങ്ങൾ ഇരുവർക്കും ഉണ്ടായേക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഗുരുത്വാകർഷണബലത്തിന്റെ അഭാവം കാരണം പേശികളുടേയും അസ്ഥികളുടേയും സാന്ദ്രത ഗണ്യമായി കുറഞ്ഞേക്കും. അസ്ഥികൾക്ക് പെട്ടെന്ന് ഒടിവ് സംഭവിക്കാൻ ഇത് കാരണമായേക്കും. മറ്റൊന്ന് ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ ശരീരത്തിലെ ദ്രാവകങ്ങള്‍ ശരീരത്തിന്‍റെ മുകള്‍ ഭാഗത്തേക്ക് സഞ്ചരിക്കും. ഇത് മുഖം വീർക്കാനും തലയോട്ടിയിലെ മർദ്ദം വർധിക്കാനും കാരണമാകും. കാഴ്ചശക്തി നഷ്ടപ്പെടുന്ന അവസ്ഥ തന്നെ ഉണ്ടായേക്കാം.
ഹൃദയസംബന്ധമായ പ്രശ്നങ്ങളും ഇവർ അനുഭവിച്ചേക്കാം. ബഹിരാകാശത്ത് കൂടുതൽ കഴിഞ്ഞത് മൂലമിള്ള ഏറ്റവും വലിയ അപകടങ്ങളിലൊന്ന് കോസ്മിക് വികിരണങ്ങളാണ്. വലിയ തോതിൽ കോസ്മിക് വികിരണങ്ങൾക്ക് വിധേയരാകുന്നത് ഡിഎൻഎയ്ക്ക് കേടുപാടുകൾ ഉണ്ടാക്കും. കൂടാതെ കാൻസറിനുള്ള സാധ്യതയും കൂട്ടും. ശാരീരിക പ്രശ്നങ്ങൾക്കൊപ്പം മാനസിക പ്രശ്നങ്ങളും ഇരുവരേയും അലട്ടിയേക്കാം. ഇതെല്ലാം കൊണ്ടുതന്നെ ഇരുവരേയും സാധാരണ ജീവിതത്തിലേക്ക് കൊണ്ടുവരാൻ കടുത്ത വ്യായമ മുറകൾ ഉൾപ്പെടെയുള്ളവയ്ക്ക് വിധേയമാക്കിയേക്കും.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി












Click it and Unblock the Notifications