മക്കയും മദീനയും ലക്ഷ്യമിട്ടോ ഹൂതികൾ? ബാലസ്റ്റിക് മിസൈലുകൾ തകർത്തെന്ന് സൗദി, അവിശിഷ്ടങ്ങൾ പതിച്ചു

ഹൂതി വിമതർ നടത്തുന്ന മിസൈൽ ആക്രമണങ്ങളെ തടഞ്ഞതായി സൗദി അറേബ്യ. ഇവയുടെ അവശിഷ്ടങ്ങൾ പുണ്യ ഭൂമിയായ മക്കയിലും മദീനയിലും പതിച്ചതായും സൗദി സിവിൽ ഡിഫൻസ് അറിയിച്ചു. എക്സിലൂടെയാണ് പ്രതികരണം.

'മക്ക അൽ-മുക്കറമ, മദീന അൽ-മുനവ്വറ എന്നീ മേഖലകൾക്ക് നേരെ രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് ഹൂതി വിമതർ തൊടുത്തത്. ഇവ രണ്ടും തടയാൻ സാധിച്ചു. ഇവയുടെ അവശിഷ്ടങ്ങൾ താഴെ പതിച്ചിട്ടുണ്ട്. മക്കയ്ക്ക് പുറത്തുള്ള വാദി മുഗമാസ്, ജിദ്ദയിലെ അൽ-നുസ്ഹ ഏരിയ, തായിഫിലെ വാദി ജലീൽ, റാബിഗിലെ വിജനമായ പ്രദേശം എന്നിവിടങ്ങളിലാണ് മിസൈൽ അവശിഷ്ടങ്ങൾ പതിച്ചത്', സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് അറിയിച്ചു.

sau-740817928

അതിനിടെ മക്കയും മദീനയും ലക്ഷ്യം വെച്ച് അക്രമണം നടത്തിയിട്ടില്ലെന്ന വിശദീകരണവുമായി ഹൂതികൾ രംഗത്തെത്തി. തങ്ങളുടെ ലക്ഷ്യം സൌദിയിലെ എണ്ണ സംരക്ഷണ കേന്ദ്രങ്ങളും വിമാനത്താവളങ്ങളുമാണെന്ന് അവർ പറഞ്ഞു.

അതേസമയം സൗദിയിൽ ഹൂതി ആക്രമണം തുടരുകയാണ്. ഇന്ന് രാവിലെയോടെ രാജ്യത്തിൻ്റെ തെക്കൻ പ്രവിശ്യകളിൽ ഹൂതികളുടെ ആക്രമണം ഉണ്ടാകുമെന്ന് സൌദി സേന മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് മക്ക ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നും ആളുകൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്നും സേന ആവശ്യപ്പെട്ടിരുന്നു. സൌദിയിലെ പ്രധാന മൂന്ന് എയർപോർട്ടുകളും രണ്ട് എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളും ഒരു എണ്ണ പൈപ്പ്‌ലൈൻ, ഒരു വ്യോമസേനാ താവളം എന്നിവയും ആക്രമിച്ചതായി ഹൂതി വിമതർ ഇന്ന് അവകാശപ്പെട്ടിരുന്നു.

സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ദമ്മാം, നജ്റാൻ മേഖലകളിലെ വിമാനത്താവളങ്ങൾക്കും നേരെയാണ് ഹൂതികൾ ആക്രമണം നടത്തിയത്. തെക്കൻ മേഖലയിലുള്ള ഖമീസ് മുശൈത് വ്യോമസേനാ താവളവും കൂടാതെ ക്രൂഡ് ഓയിൽ പമ്പിംഗ് സ്റ്റേഷനുകൾ, കിഴക്ക്-പടിഞ്ഞാറൻ ക്രൂഡ് ഓയിൽ പൈപ്പ്‌ലൈൻ എന്നിവയും ആക്രമിച്ചതായി ഹൂതി സൈനിക വക്താവ് യഹ്യ സറീ അവകാശപ്പെട്ടു. ഇനിയും ആക്രമണം കടുപ്പിക്കുമെന്ന മുന്നറിയിപ്പാണ് ഹൂതികൾ നൽകുന്നത്.

അതിനിടെ ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ വിമാനസർവ്വീസുകൾ തടസപ്പെട്ടതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് പ്രവാസികൾ. നാട്ടിലേക്ക് വരാനോ തിരികെ സൌദിയിലേക്ക് പോകാനോ വിമാനസർവ്വീസുകൾ ഇല്ല. പല കമ്പനികളും നിയന്ത്രണം നീട്ടുകയാണ്. സർവ്വീസ് നടത്തുന്ന കമ്പനികളാകട്ടെ ലക്ഷങ്ങളാണ് ടിക്കറ്റ് നിരക്കായി ഈടാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma