ഒബാമയുടെ ഭാര്യ ആള്‍ക്കുരങ്ങ്,ട്രംപിന്റെ ഭാര്യ സുന്ദരി; ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു
ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പമേല തന്റെ പോസ്റ്റ് പിന്‍വലിച്ചു.
ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമയുടെ ഭാര്യ മിഷേല്‍ ഒബാമയെ ആള്ക്കുരങ്ങെന്നും അടുത്ത പ്രസിഡന്റ് ഡൊണാള്‍ഡ് ച്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനെ സുന്ദരിയെന്നും ഉപമിക്കുന്ന ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു.
വെസ്റ്റ് വിര്‍ജീനിയയിലെ ക്ലേ കൗണ്ടി ഡെവലപ്മെന്റ് കോര്പ്പറേഷന് ഡയറക്ടര്‍ പമേല റാംസെ ടെയ്ലറാണ് മിഷേല്‍ ഒബാമയെ അവഹേളിച്ച് പോസ്റ്റിട്ടിരിക്കുന്നത്.

'സുന്ദരിയായ പ്രഥമ വനിതയെ കാണുന്നത് വളരെ സന്തോഷമുള്ള കാര്യമാണ്, ഹീലുള്ള ചെരിപ്പിട്ട് ആള്‍ക്കുരങ്ങിനെ കണ്ടുമടുത്തു' എന്നായിരുന്നു പമേലയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാല്‍ സംഭവം വിവാദമായതോടെ പമേല തന്റെ പോസ്റ്റ് പിന്‍വലിച്ചു.
പോസ്റ്റ്് പിന്‍വലിച്ചെങ്കിലും പമേലയുടെ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയകളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കോര്പ്പറേഷന് ഡയറക്ടര്‍ സ്ഥാനം പമേല രാജിവെയ്ക്കണമെന്നാണ് ആളുകളുടെ ആവശ്യം. പമേലയുടെ രാജി ആവശ്യപ്പെട്ടുള്ള ഓണ്‍ലൈന്‍ നിവേദനത്തില്‍ പതിനായിരക്കണക്കിന് പേരാണ് ഒപ്പ് വെച്ചിട്ടുള്ളത്.
-
പുതിയ വീടും കാറും, കൈനിറയെ പൊന്നും! ഇന്നേക്ക് നാലാം നാള് ഈ രാശിക്കാരുടെ നല്ലസമയം -
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച












Click it and Unblock the Notifications