ഐസിസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചാവേര്‍ ഇവനാണോ?
ലണ്ടന്‍: തങ്ങളുടെ ചാവേറുകളെ കുറിച്ച് അപദാനങ്ങള്‍ പാടി നടക്കുക എന്നത് ഐസിസുകാരുടെ പതിവാണ്. അതില്‍ പ്രായം കുറഞ്ഞവരുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്ത അങ്ങനെയൊന്നാണ്.
ഐസിസിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചാവേര്‍ എന്നാണ് പലരും തല്‍ഹ അസ്മലിനെ വിശേഷിപ്പിയ്ക്കുന്നത്. എന്നാല്‍ 17 കാരനായ തല്‍ഹ തന്നെയാണോ ഐസിസിന്റെ പ്രായം കുറഞ്ഞ ചാവേര്‍. അല്ലെന്നാണ് റിപ്പോര്‍ട്ട്. യുകെയില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ ചാവേറാണത്രെ തല്‍ഹ.

ഈ കുട്ടിയുടെ ചിത്രം കണ്ടാല്‍ 17 വയസ്സ് പോലും തോന്നില്ല. കഴിഞ്ഞ ദിവസം ഇറാഖ് സുരക്ഷാ സേനയ്ക്ക് നേര്‍ക്ക് നടത്തിയ ചാവേര്‍ ആക്രമണത്തിലാണ് തല്‍ഹ കൊല്ലപ്പെട്ടത്. ഈ കുട്ടി ഐസിസില്‍ ചേരാന്‍ നാടുവിട്ടതാണെന്ന് മുമ്പേ കണ്ടെത്തിയിരുന്നു.
ഐസിസ് തന്നെയാണ് ഇപ്പോള്‍ തല്‍ഹയുടെ മരണ വാര്‍ത്തയും ചിത്രങ്ങളും പുറത്ത് വിട്ടത്. വാര്‍ത്തയറിഞ്ഞ് ഞെട്ടലിലാണ് ഇംഗ്ലണ്ടിലുള്ള വീട്ടുകാര്‍.
ഒരു സാധാരണ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു തല്‍ഹ. സോഷ്യല്‍ മീഡിയയിലെ ബന്ധങ്ങളിലൂടെയാണ് ഐസിസില്‍ എത്തിയതെന്നാണ് കരുതുന്നത്.












Click it and Unblock the Notifications