തിമിംഗലത്തിന്റെ ഛര്‍ദ്ദി കിട്ടിയാലും ലക്ഷങ്ങള്‍ ലഭിക്കും,ഛര്‍ദ്ദിയില്‍ നിന്ന് പണക്കാരനാകാം!
ലണ്ടന്‍: ഛര്‍ദ്ദിയില്‍ നിന്ന് പണക്കാരനായ ആളുടെ കഥ കേട്ടിട്ടുണ്ടോ...? ഇതു കഥയൊന്നുമല്ല അടുത്തിടെ അങ്ങ് ലണ്ടനില്‍ സംഭവിച്ചതാണ്. ഭാഗ്യം നിങ്ങളെ തേടി വരുമെന്ന് പറയാറില്ലേ.. അതുപോലൊരു അമ്പരിപ്പിക്കുന്ന സംഭവമാണ് നടന്നത്. തമിംഗലത്തിന്റെ ഛര്‍ദ്ദിയാണ് ഒരു യുവാവിനെ പണക്കാരനാക്കിയാണ്.
തന്റെ വളര്‍ത്തുനായയുമായി വെറുതെ നടക്കാനിറങ്ങിയ യുവാവിന് മുന്നില്‍ ഭാഗ്യം തെളിയുകയായിരുന്നു. തിമിംഗലത്തിന്റെ ഛര്‍ദ്ദിയുടെ അവശിഷ്ടമാണ് യുവാവിന് ലഭിച്ചത്. തിമിംഗലത്തിന്റെ വായില്‍ നിന്നും പുറംതള്ളുന്ന ഈ പദാര്‍ത്ഥത്തെ അംബര്‍ഗ്രീസ് എന്നാണ് പറയുന്നത്. 1.1 കിലോയുള്ള അംബര്‍ഗ്രീസാണ് ഇയാള്‍ക്ക് ലഭിക്കുന്നത്.

അംബര്‍ഗ്രീസ് എന്ന മെഴുക് പോലെയിരിക്കുന്ന വസ്തുവിന് വിപണിയില്‍ വന്‍ വിലയാണ്. അംബര്‍ഗ്രീസിന്റെ നിറം മഞ്ഞയാണത്രേ. തിമിംഗലത്തിന്റെ കുടലില്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ഈ വസ്തുവിന് ലക്ഷങ്ങളാണ് വില.
പെര്‍ഫ്യൂം നിര്‍മ്മാണത്തിനാണ് ഇതു കൂടുതലായും ഉപയോഗിക്കുന്നത്. മക്ലെസ്ഫീല്‍ഡില്‍ നടന്ന ലേലത്തില്‍ ഇയാള്‍ ഇതു വില്‍ക്കുകയും ചെയ്തു. ഇയാള്‍ക്കു ലഭിച്ചതോ 16,700 ഡോളറാണ്.












Click it and Unblock the Notifications