ലോകത്ത് ഐസിസുകാര്‍ക്ക് പേടിയുള്ള ഏക രാജ്യവും ഏക സൈന്യവും ഇതാണ്...ഇവരെത്തുന്നത് അന്ത്യത്തിന്
ദമാസ്‌കസ്: ലോകം ഒന്നടങ്കം ഭയക്കുന്ന ആഗോള ഭീകര സംഘടനയാണ് ഐസിസ്. അമേരിയ്ക്ക മുതല്‍ ഇന്ത്യ വരെ ഐസിസിനെ ഭയക്കുന്നു. എന്നാല്‍ ഈ ഐസിസുകാര്‍ക്കും ഒരു രാജ്യത്തെ ഭയമാണ്. ലോകത്ത് ഐസിസുകാര്‍ ആരെയെങ്കിലും ഭയക്കുന്നുവെങ്കില്‍ അത് ഈ രാജ്യത്തെ മാത്രമാണ്.
പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും ആദ്യമായി സിറിയയിലെ ഐസിസ് ശക്തി കേന്ദ്രങ്ങളില്‍ അനുമതിയോടെ പ്രവേശിച്ച മാധ്യമ പ്രവര്‍ത്തകനായ ജര്‍ഗന്‍ ടോഡന്‍ഹോഫര്‍ (74)ആണ് ഐസിസുകാര്‍ ഭയക്കുന്ന രാജ്യത്തെപ്പറ്റി വെളിപ്പെടുത്തിയത്.തുര്‍ക്കിയിലും മൊസൂളിലും തങ്ങിയ ഇദ്ദേഹം പത്ത് ദിവസമാണ് ഐസിസിന്റെ അനുമതിയോടെ സിറിയയില്‍ താമസിച്ചത്.
ഇസ്ലാമിക് സ്റ്റേറ്റില്‍ പത്ത് ദിവസം എന്ന പേരില്‍ അദ്ദേഹം തയ്യാറാക്കിയ അഭിമുഖങ്ങള്‍ ജര്‍മ്മന്‍ മാധ്യമം തിങ്കളാഴ്ച പുറത്ത് വിട്ടിരുന്നു. ഐസിസ് ഭയക്കുന്ന ആ രാജ്യം ഏതാണെന്ന് അറിയേണ്ടേ?

കണ്ടതിനെക്കാള്‍
കേട്ടറിഞ്ഞതിനെക്കാള്‍ ഭീകരമാണ് ഐസിസ് ലോകം. ശക്തമായ കെട്ടുറപ്പുകള്‍ ഉള്ളതിനാല്‍ മറ്റ് തീവ്രവാദ സംഘടനകളില്‍ നിന്നും ഇത് ഏറെ വ്യത്യസ്തമാണ്

പേടിയ്ക്കുന്ന രാജ്യം
ഈ ലോകത്ത് ഐസിസ് ഭയക്കുന്ന ഏക രാജ്യം ഇസ്രയേല്‍ ആണെന്നാണ് മാധ്യമ പ്രവര്‍ത്തകനായ ജര്‍ഗന്‍ ടോഡന്‍ഹോഫര്‍ പറയുന്നത്. തീവ്രവാദികളെ നേരിടുന്നതിലുള്ള ഇസ്രയേല്‍ സൈന്യത്തിന്റെ മികവിനെയാണ് ഐസിസുകാര്‍ ഭയക്കുന്നത്.

അമേരിയ്ക്കയേയും
അമേരിയ്ക്കയേയും റഷ്യയേയുമൊന്നും തങ്ങള്‍ക്ക് ഭയമില്ലെന്ന് ഐസിസ് പറഞ്ഞതായി ജര്‍ഗന്‍. പക്ഷേ ഇസ്രയേല്‍ സൈന്യത്തെ തങ്ങള്‍ ഭയപ്പെടുന്നുവെന്നും ശരിയ്ക്കുള്ള അപകടകാരികള്‍ ഇസ്രയേലികള്‍ ആണെന്നും ഐസിസ്. ഒരു ജൂതമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ ്ജര്‍ഗന്‍ ഇക്കരാര്യം പറഞ്ഞത്.

തളര്‍ത്തുന്നു
ലോകരാജ്യങ്ങളുടെ വ്യോമാക്രമണം തങ്ങളെ ചെറുതായെങ്കിലും തളര്‍ത്തിയെന്നും ഐസിസ് സമ്മതിയ്ക്കുന്നു.

ഞെട്ടല്‍
ഒട്ടേറെ ലോകരാജ്യങ്ങള്‍ ഐസിസിനെതിരെ തിരിയുമ്പോഴും ഐസിസ് ഇസ്രയേലിനെ ഭയപ്പെടുന്നുവെന്നതാണ് കൗതുകകരമായ കാര്യം.












Click it and Unblock the Notifications