കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താനിലെ കുഴപ്പങ്ങള്‍ക്ക് കാരണം ഇതാണ്... സൈന്യവും പോലീസും നേര്‍ക്കുനേര്‍... പൊട്ടിത്തെറി

Google Oneindia Malayalam News

ഇസ്ലാമാബാദ്: പാകിസ്താനിലെ കറാച്ചി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കലങ്ങിമറിയുകയാണ്. രാഷ്ട്രീയ നേതാക്കളെ അറസ്റ്റ് ചെയ്യുന്നു, പോലീസ് മേധാവിയെ സൈന്യം തട്ടിക്കൊണ്ടുപോകുന്നു, സൈനിക മേധാവി സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിക്കുന്നു, പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവയ്ക്കണമെന്ന് ആവശ്യം ശക്തമാകുന്നു... തുടങ്ങി പ്രതിഷേധങ്ങളും പ്രശ്‌നങ്ങളും കത്തി നില്‍ക്കവെയാണ് കറാച്ചിയില്‍ ഇന്ന് രാവിലെ ബോംബ് സ്‌ഫോടനമുണ്ടായത്.

ഇതോടെയാണ് പാകിസ്താനിലേക്ക് ഒരിക്കല്‍ കൂടി ലോക മാധ്യമ ശ്രദ്ധ എത്തിയത്. വീണ്ടും പട്ടാള അട്ടിമറിക്ക് രാജ്യം സാക്ഷിയാകുകയാണോ. എങ്ങനെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്... വിശദീകരിക്കാം...

പിഡിഎമ്മിന്റെ റാലി

പിഡിഎമ്മിന്റെ റാലി

ദിവസങ്ങള്‍ക്ക് മുമ്പാണ് പാകിസ്താനിലെ കറാച്ചിയില്‍ വിവാദങ്ങള്‍ തുടങ്ങിയത്. ഫെഡറല്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടന്നു. പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യമായ പാകിസ്താന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് (പിഡിഎം) ആണ് ദിവസങ്ങള്‍ക്ക് മുമ്പ് കറാച്ചിയില്‍ റാലി നടത്തിയത്.

നവീസ് ഷരീഫിന്റെ മരുമകന്‍ അറസ്റ്റില്‍

നവീസ് ഷരീഫിന്റെ മരുമകന്‍ അറസ്റ്റില്‍

കറാച്ചിയിലെ റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. റാലിക്ക് പിന്നാലെ പോലീസ് അറസ്റ്റ് തുടങ്ങി. പാകിസ്താന്‍ മുസ്ലിം ലീഗ് നവാസ് വിഭാഗം നേതാവ് മറിയം നവാസിന്റെ ഭര്‍ത്താവ് മുഹമ്മദ് സഫ്ദര്‍ അവാനെ അദ്ദേഹത്തിന്റെ ഹോട്ടല്‍ മുറിയില്‍ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു. അധികം വൈകാതെ ജാമ്യത്തില്‍ വിടുകയും ചെയ്തു.

പോലീസ് മേധാവിയെ തട്ടിക്കൊണ്ടുപോയി

പോലീസ് മേധാവിയെ തട്ടിക്കൊണ്ടുപോയി

നവാസ് ഷെരീഫിന്റെ മകളാണ് മറിയം. ഇവരുടെ ഭര്‍ത്താവാണ് അറസ്റ്റിലായത്. ഇതിന് പിന്നില്‍ ഇമ്രാന്‍ ഖാനും അദ്ദേഹത്തിന്റെ പാകിസ്താന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) പാര്‍ട്ടിയുമാണെന്ന് മുസ്ലിം ലീഗ് കുറ്റപ്പെടുത്തി. തൊട്ടുപിന്നാലെയാണ് സിന്ധ് പ്രവിശ്യാ പോലീസ് മേധാവിയെ പാകിസ്താന്‍ ആര്‍മി തട്ടിക്കൊണ്ടുപോയെന്ന് മുസ്ലിം ലീഗ് അറിയിച്ചത്.

സൈനികരുടെ ആവശ്യം

സൈനികരുടെ ആവശ്യം

മറിയം നവാസ്, ഭര്‍ത്താവ് സഫ്ദര്‍ അവാന്‍, 200 സമരക്കാര്‍ എന്നിവര്‍ക്കെതിരെ എഫ്‌ഐആര്‍ ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് പോലീസ് മേധാവിയെ സൈനികര്‍ തട്ടിക്കൊണ്ടുപോയത് എന്നും മുസ്ലിം ലീഗ് അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് സുബൈറിന്റെ ശബ്ദ സന്ദേശം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ് ജനം ഇളകിയത്.

 മ്യൂസിയം അശുദ്ധമാക്കി

മ്യൂസിയം അശുദ്ധമാക്കി

സമരക്കാര്‍ രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെ മ്യൂസിയം അശുദ്ധമാക്കി എന്നാണ് ആരോപണം. എന്നാല്‍ പ്രമുഖര്‍ക്കെതിരെ എഫ്‌ഐആര്‍ ചുമത്താന്‍ പോലീസ് മേധാവി നിരസിച്ചതോടെയാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതെന്ന് പ്രചാരണമുണ്ടായി. സംഭവത്തെ കുറിച്ച് സൈന്യം അന്വേഷണം നടത്തണമെന്ന് പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പിപിപി) നേതാവ് ബിലാവല്‍ ഭൂട്ടോ ആവശ്യപ്പെട്ടു.

കൂട്ട അവധിയും രാജിയും

കൂട്ട അവധിയും രാജിയും

തങ്ങളുടെ അഭിമാനം ചോദ്യം ചെയ്യുന്ന നടപടിയാണ് സൈന്യം സ്വീകരിച്ചത് എന്ന് ആരോപിച്ച് പോലീസുകാര്‍ കൂട്ടത്തോടെ രാജിവയ്ക്കാനും അവധിയെടുക്കാനും തുടങ്ങി. സിന്ധ് പ്രവിശ്യയിലെ ഭൂരിഭാഗം പോലീസുകാരും ജോലിയില്‍ നിന്ന് വിട്ടുനിന്നതായിട്ടാണ് വിവരം. പോലീസ് മേധാവി മുഷ്താഖ് മെഹറിനെ സൈന്യം അപമാനിച്ചത് ഒരിക്കലും അംഗീകരിക്കില്ലെന്നും പോലീസുകാര്‍ അറിയിച്ചു.

ദുരൂഹ സ്‌ഫോടനം

ദുരൂഹ സ്‌ഫോടനം

സംഭവം വിവാദമായതോടെ എല്ലാവരും പത്ത് ദിവസത്തേക്ക് അവധി എടുക്കരുതെന്ന് പോലീസ് മേധാവി അറിയിച്ചു. പോലീസ് മേധാവി നിലവില്‍ സൈനികരുടെ കസ്റ്റഡിയില്‍ അല്ല. അതിനിടെയാണ് കറാച്ചിയില്‍ സ്‌ഫോടനമുണ്ടായതും ഒരു കെട്ടിടം ഭാഗികമായി തകര്‍ന്നതും. ഇതിന്റെ കാരണം അവ്യക്തമാണ്.

 സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു

സൈന്യം അന്വേഷണത്തിന് ഉത്തരവിട്ടു

പോലീസുകാരും സൈനികരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി എന്നും 10 പേര്‍ കൊല്ലപ്പെട്ടുവെന്നും ദി ഇന്റര്‍നാഷണല്‍ ഹെറാള്‍ഡ് വാര്‍ത്ത നല്‍കി. എന്നാല്‍ ഇക്കാര്യം സൈന്യമോ പോലീസോ സ്ഥിരീകരിച്ചിട്ടില്ല. പോലീസ് മേധാവിയെ തട്ടിക്കൊണ്ടുപോയി എന്ന വാര്‍ത്തയെ കുറിച്ച് അന്വേഷിക്കാന്‍ സൈനിക മേധവാി ജനറല്‍ ഖമര്‍ ജാവേദ് ബജ്‌വ ഉത്തരവിട്ടു.

Recommended Video

cmsvideo
Saudi arabia cancelled free oil for pakistan | Oneindia Malayalam

English summary
What Happened in Karachi; Why is the Pakistan Army fighting with the Sindh Police?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X