Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലീന്‍ ബൗള്‍ഡാവാതെ ഇമ്രാന്‍; പാകിസ്താനില്‍ ഇന്ന് എന്താണ് സംഭവിച്ചത്, അംഗബലം എത്ര

ഇസ്ലാമാബാദ്: അവിശ്വാസ പ്രമേയം പരാജയപ്പെട്ട പാക് പ്രധാനമന്ത്രി പദത്തില്‍ നിന്നും നാണംകെട്ട ഇറങ്ങേണ്ടി വരുന്നതിന്റെ അവസാന നിമിഷത്തിലാണ് സഭ പിരിച്ചുവിട്ടുകൊണ്ടുള്ള തീരുമാനവുമായി ഇമ്രാന്‍ ഖാന്‍ പാക് പ്രതിപക്ഷത്തേയും പാക് രാഷ്ട്രീയം വീക്ഷിക്കുന്നവരേയും ഞെട്ടിച്ച് കളഞ്ഞത്. കഴിഞ്ഞ ദിവസം ഇമ്രാന്‍ ഖാന്‍ തന്നെ പറഞ്ഞത് പോലെ അവസാന നിമിഷം വരെ അദ്ദേഹം പോരാടാന്‍ തീരുമാനിച്ചുറപ്പിക്കുകയായിരുന്നു.

സുപ്പർ ഗ്ലാമറസ് ചിത്രങ്ങളുമായി കനിഹ: ഫിറ്റ്ന്സ് ഫ്രീക്കിന്റെ രഹസ്യം

അസംബ്ലി പിരിച്ചുവിടാൻ പ്രസിഡന്റ് ആരിഫ് അൽവിയോട് നിർദേശിച്ചതോടെ ഇമ്രാന്‍ ഖാനെ വീഴത്തി അധികാരത്തിലെത്താമെന്നുള്ള പാക് പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ കൂടിയാണ് ഇല്ലാതായിരിക്കുന്നത്. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടി ഇമ്രാൻ ഖാനെതിരായ അവിശ്വാസ പ്രമേയം ഡെപ്യൂട്ടി സ്പീക്കർ തള്ളിയതിന് തൊട്ടുപിന്നാലെയാണ് സഭ പിരിച്ച് വിടാനുള്ള ഇമ്രാന്‍ ഖാന്റെ പ്രഖ്യാപനം വന്നത്.

പാർലമെന്റിലേക്ക് എത്താതിരുന്ന ഇമ്രാന്‍ ഖാന്‍

പാർലമെന്റിലേക്ക് എത്താതിരുന്ന ഇമ്രാന്‍ ഖാന്‍ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പാകിസ്ഥാനിലെ ജനങ്ങളോട് "തെരഞ്ഞെടുപ്പിന് തയ്യാറാകൂ" എന്ന് ആവശ്യപ്പെടുകയും ഈ സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന തകർന്നുവെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

തന്റെ സർക്കാറിനെതിരെ വിദേശ ശക്തികള്‍ പ്രവർത്തിക്കുന്നുവെന്ന ആരോപണം അദ്ദേഹം ഇന്നും അവർത്തിക്കുകയായിരുന്നു. പാക്കിസ്ഥാന്റെ കാര്യങ്ങളിൽ യുഎസ് ഇടപെടുന്നുവെന്നും റഷ്യയ്ക്കും ചൈനയ്‌ക്കുമെതിരായ ആഗോള പ്രശ്‌നങ്ങളിൽ യുഎസിന്റെയും യൂറോപ്പിന്റെയും പക്ഷം ചേരാത്തതിനാൽ തന്നെ നീക്കം ചെയ്യാൻ പ്രതിപക്ഷം വാഷിംഗ്ടണുമായി ഗൂഢാലോചന നടത്തുകയാണെന്നും ഇമ്രാൻ ഖാൻ ആരോപിച്ചു

ഹേയ് മിസ്റ്റർ.. ഇതെന്റെ പുത്തന്‍ മിനി കൂപ്പർ; പുതിയ കാർ സ്വന്തമാക്കി മഞ്ജു വാര്യർ

വിദേശ ഗൂഢാലോചന

"വിദേശ ഗൂഢാലോചന" ആരോപിച്ച് ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കർ സാദിഖ് സഞ്ജരാനി സഭ പിരിച്ചുവിടുകയായിരുന്നു, അവിശ്വാസ പ്രമേയം "ഭരണഘടനാ വിരുദ്ധമാണ്" എന്നും അദ്ദേഹം പറഞ്ഞു. ഈ നീക്കമാണ് ഇമ്രാന്‍ ഖാന്റെ തന്ത്രത്തില്‍ ഏറെ പ്രധാനപ്പെട്ടത്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കർ അനുമതി നല്‍കിയിരുന്നെങ്കില്‍ പ്രതിപക്ഷം വിചാരിച്ചത് പോലെ കാര്യങ്ങള്‍ നടന്നേനെ.

ഇമ്രാന്‍ ഖാന്‍ നടത്തിയ ഈ അപ്രതീക്ഷിത നീക്കം

മറുവശത്ത് ഇമ്രാന്‍ ഖാന്‍ നടത്തിയ ഈ അപ്രതീക്ഷിത നീക്കത്തിന്റെ ഞെട്ടലിലാണ് പ്രതിപക്ഷം. സർക്കാർ ഭരണഘടനാ ലംഘനമാണ് നടത്തിയതെന്നാണ് അവർ ആരോപിക്കുന്നത്. അവിശ്വാസ പ്രമേയത്തിൽ വോട്ടെടുപ്പ് അനുവദിച്ചില്ല. സംയുക്ത പ്രതിപക്ഷം പാർലമെന്റ് വിടുന്നില്ല. ഞങ്ങളുടെ അഭിഭാഷകർ സുപ്രീം കോടതിയിലേക്ക് പോവുകയാണെന്നും പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി (പി പി പി) നേതാവ് ബിലാവൽ ഭൂട്ടോ സർദാരി ട്വിറ്ററിലൂടെ വ്യക്തമാക്കി.

എം ക്യു എം -പി) പിന്തുണ പിന്‍വലിച്ചതാണ് ഇമ്രാന്‍

342 അംഗ നിയമസഭയിൽ ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടിക്ക് ഫലത്തിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫിന്റെ നേതൃത്വത്തിലുള്ള സഖ്യ സർക്കാരിന്റെ പ്രധാന സഖ്യകക്ഷിയായ മുത്താഹിദ ക്വാമി മൂവ്‌മെന്റ്-പാകിസ്ഥാൻ (എം ക്യു എം-പി) പിന്തുണ പിന്‍വലിച്ചതാണ് ഇമ്രാന്‍ ഖാന്‍ തിരിച്ചടിയായത്.

പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത പത്രസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ട് സർക്കാറിനുള്ള പിന്തുണ പിന്‍വലിച്ചതായി അവർ പ്രഖ്യാപിക്കുകയിരുന്നു. അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടക്കുകയായിരുന്നെങ്കില്‍ 342 അംഗ സഭയില്‍ 172 വോട്ടുകളുടെ പിന്തുണയാണ് ഭരണകക്ഷിക്ക് വേണ്ടത്. എം ക്യു എം - പി പിന്തുണ നഷ്ടമായതോടെ തന്നെ ഈ സംഖ്യയിലേക്ക് എത്താന്‍ ഇമ്രാന്റെ തെഹ്രീകെ ഇന്‍സാഫ് പാർട്ടിക്ക് സാധിക്കുമായിരുന്നില്ല. പ്രതിപക്ഷത്തിന് പുറമെ സ്വന്തം പാർട്ടിയിലും ഇമ്രാന്‍ എതിരാളികളുണ്ടായിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+