ചെഗുവേരയെ കൊന്നതിന് ശേഷമുള്ള ചിത്രങ്ങള്‍ പുറത്ത്
മാഡ്രിഡ്: വിപ്ലവ സൂര്യനെന്നും, ഗറില്ലാ നേതാവെന്നും വിശേഷിപ്പിക്കപ്പെട്ട ലോക നേതാവാണ് ചെഗുവേര. ചെ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചെഗുവേരയെ 1967 ല്‍ ബൊളീവിയന്‍ സൈന്യം വിചാരണ കൂടാതെ വെടിവച്ച് കൊല്ലുകയായിരുന്നു.
ക്യൂബയില്‍ ഫിഡല്‍ കാസ്ട്രൊക്കൊപ്പം നിന്ന് വിപ്ലവം നയിച്ച ധീരനായിരുന്നു ചെ. കാസ്ട്രോയുടെ മന്ത്രിസഭയിലെ അംഗമായിരിക്കുമ്പോഴാണ് പാവപ്പെട്ടവരുടെ മോചനത്തിനായി പടപൊരുതാന്‍ കോംഗോയിലേക്കും ബൊളിവീയയിലേക്കും ചെ പോകുന്നത്. മന്ത്രിപ്പണി ഉപേക്ഷിച്ചുകൊണ്ടായിരുന്നു ഇത്.
വാലിഗ്രേഡിനടുത്ത് വച്ചാണ് ചെഗുവേര ബൊളീവിയന്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്. പിന്നീട് വിചാരണ കൂടാതെ അദ്ദേഹത്തെ വെടിവച്ച് കൊന്നു. ചെഗുവേരയെ വെടിവച്ച് കൊന്ന ഉടനെയുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു.(ചിത്രങ്ങള്‍ക്ക് കടപ്പാട്:എഎഫ്പി)

ആ ചിത്രങ്ങള്‍
ചെഗുവേരയെ വെടിവച്ച് കൊന്നതിന് തൊട്ട് ശേഷമുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ ഫോട്ടോഗ്രാഫറായിരുന്നു.

ആരുടെ കയ്യില്‍
സ്പെയിനിലെ റിക്ലയിലെ പ്രാദേശിക കൗണ്‍സിലറായ ഇമാനോള്‍ ആര്‍ട്ടിയേഗ എന്ന വ്യക്തിയുടെ സ്വകാര്യ ശേഖരത്തിലാണ് ഈ ചിത്രങ്ങള്‍ ഉണ്ടായിരുന്നത്.

അമ്മാവനില്‍ നിന്ന് കിട്ടിയ ചിത്രങ്ങള്‍
ഇമാനോളിന്റെ അമ്മാവന് ലൂയിസ് കാര്ട്ടെറോയില് നിന്നാണ് ഈ ചിത്രങ്ങള്‍ ലഭിച്ചത്. ബോളീവിയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നത്രെ അദ്ദേഹം. ഒരു ഫ്രഞ്ച് ഫോട്ടാഗ്രാഫറാണ് ഈ ചിത്രങ്ങള്‍ അദ്ദേഹത്തിന് നല്‍കിയതെന്നും പറയുന്നു.

പുത്തന്‍ പടം പോലെ
ആ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍, ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് കളര്‍ ചിത്രങ്ങളാക്കിയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നൊമ്പരപ്പെടുത്തുന്ന കാഴ്ച
വെടിയുണ്ടയേറ്റ് പിളര്‍ന്ന നെഞ്ച്... മരണം കവര്‍ന്നെടുത്ത കണ്ണുകള്‍... നിരാശയുടെ ഒരു നേരിയ ഭാവം വിടര്‍ന്ന മുഖം... ആ ചിത്രങ്ങള്‍ പറയുന്നത് ഇതെല്ലാമാണ്.

കോംഗോയില്‍ നിന്ന്
ബ്രസീലില്‍ മന്ത്രിയായിരിക്കുമ്പോഴാണ് വിപ്ലാവേശം അണയാതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ചെഗുവേര നീങ്ങുന്നത്. മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ടായിരുന്നു ഇത്. ആഫ്രിക്കന്‍ രാഷ്ട്്രമായിരുന്ന കോംഗോയിലേക്കാണ് ചെഗുവേര ആദ്യം എത്തിയത്.

തൃപ്തനാവാത്ത വിപ്ലവകാരി
കോംഗോയിലെ ഗറില്ല പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് തൃപ്തിയുണ്ടായിരുന്നില്ല. തന്റെ കൂടെയുള്ളവരുടെ അച്ചടക്കമില്ലായ്മ അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. തുടര്‍ന്ന് ബൊളീവിയയിലേക്ക്... അല്ല, മരണത്തിലേക്ക്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications