കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെഗുവേരയെ കൊന്നതിന് ശേഷമുള്ള ചിത്രങ്ങള്‍ പുറത്ത്

  • By Soorya Chandran
Google Oneindia Malayalam News

മാഡ്രിഡ്: വിപ്ലവ സൂര്യനെന്നും, ഗറില്ലാ നേതാവെന്നും വിശേഷിപ്പിക്കപ്പെട്ട ലോക നേതാവാണ് ചെഗുവേര. ചെ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചെഗുവേരയെ 1967 ല്‍ ബൊളീവിയന്‍ സൈന്യം വിചാരണ കൂടാതെ വെടിവച്ച് കൊല്ലുകയായിരുന്നു.

ക്യൂബയില്‍ ഫിഡല്‍ കാസ്‌ട്രൊക്കൊപ്പം നിന്ന് വിപ്ലവം നയിച്ച ധീരനായിരുന്നു ചെ. കാസ്‌ട്രോയുടെ മന്ത്രിസഭയിലെ അംഗമായിരിക്കുമ്പോഴാണ് പാവപ്പെട്ടവരുടെ മോചനത്തിനായി പടപൊരുതാന്‍ കോംഗോയിലേക്കും ബൊളിവീയയിലേക്കും ചെ പോകുന്നത്. മന്ത്രിപ്പണി ഉപേക്ഷിച്ചുകൊണ്ടായിരുന്നു ഇത്.

വാലിഗ്രേഡിനടുത്ത് വച്ചാണ് ചെഗുവേര ബൊളീവിയന്‍ സൈന്യത്തിന്റെ പിടിയിലാകുന്നത്. പിന്നീട് വിചാരണ കൂടാതെ അദ്ദേഹത്തെ വെടിവച്ച് കൊന്നു. ചെഗുവേരയെ വെടിവച്ച് കൊന്ന ഉടനെയുള്ള ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നു.(ചിത്രങ്ങള്‍ക്ക് കടപ്പാട്:എഎഫ്പി)

ആ ചിത്രങ്ങള്‍

ആ ചിത്രങ്ങള്‍

ചെഗുവേരയെ വെടിവച്ച് കൊന്നതിന് തൊട്ട് ശേഷമുള്ള ചിത്രങ്ങള്‍ പകര്‍ത്തിയത് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയുടെ ഫോട്ടോഗ്രാഫറായിരുന്നു.

ആരുടെ കയ്യില്‍

ആരുടെ കയ്യില്‍

സ്‌പെയിനിലെ റിക്ലയിലെ പ്രാദേശിക കൗണ്‍സിലറായ ഇമാനോള്‍ ആര്‍ട്ടിയേഗ എന്ന വ്യക്തിയുടെ സ്വകാര്യ ശേഖരത്തിലാണ് ഈ ചിത്രങ്ങള്‍ ഉണ്ടായിരുന്നത്.

അമ്മാവനില്‍ നിന്ന് കിട്ടിയ ചിത്രങ്ങള്‍

അമ്മാവനില്‍ നിന്ന് കിട്ടിയ ചിത്രങ്ങള്‍

ഇമാനോളിന്റെ അമ്മാവന്‍ ലൂയിസ് കാര്‍ട്ടെറോയില്‍ നിന്നാണ് ഈ ചിത്രങ്ങള്‍ ലഭിച്ചത്. ബോളീവിയില്‍ മിഷണറി പ്രവര്‍ത്തനങ്ങള്‍ നടത്തുകയായിരുന്നത്രെ അദ്ദേഹം. ഒരു ഫ്രഞ്ച് ഫോട്ടാഗ്രാഫറാണ് ഈ ചിത്രങ്ങള്‍ അദ്ദേഹത്തിന് നല്‍കിയതെന്നും പറയുന്നു.

പുത്തന്‍ പടം പോലെ

പുത്തന്‍ പടം പോലെ

ആ പഴയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രങ്ങള്‍, ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് കളര്‍ ചിത്രങ്ങളാക്കിയാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നൊമ്പരപ്പെടുത്തുന്ന കാഴ്ച

നൊമ്പരപ്പെടുത്തുന്ന കാഴ്ച

വെടിയുണ്ടയേറ്റ് പിളര്‍ന്ന നെഞ്ച്... മരണം കവര്‍ന്നെടുത്ത കണ്ണുകള്‍... നിരാശയുടെ ഒരു നേരിയ ഭാവം വിടര്‍ന്ന മുഖം... ആ ചിത്രങ്ങള്‍ പറയുന്നത് ഇതെല്ലാമാണ്.

കോംഗോയില്‍ നിന്ന്

കോംഗോയില്‍ നിന്ന്

ബ്രസീലില്‍ മന്ത്രിയായിരിക്കുമ്പോഴാണ് വിപ്ലാവേശം അണയാതെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ചെഗുവേര നീങ്ങുന്നത്. മന്ത്രിസ്ഥാനം രാജിവച്ചുകൊണ്ടായിരുന്നു ഇത്. ആഫ്രിക്കന്‍ രാഷ്ട്്രമായിരുന്ന കോംഗോയിലേക്കാണ് ചെഗുവേര ആദ്യം എത്തിയത്.

തൃപ്തനാവാത്ത വിപ്ലവകാരി

തൃപ്തനാവാത്ത വിപ്ലവകാരി

കോംഗോയിലെ ഗറില്ല പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹത്തിന് തൃപ്തിയുണ്ടായിരുന്നില്ല. തന്റെ കൂടെയുള്ളവരുടെ അച്ചടക്കമില്ലായ്മ അദ്ദേഹത്തെ ഏറെ വിഷമിപ്പിച്ചിരുന്നു. തുടര്‍ന്ന് ബൊളീവിയയിലേക്ക്... അല്ല, മരണത്തിലേക്ക്.

English summary
What happened to Che Guevara after he shot dead
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X