കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാണാതായ വിമാനങ്ങള്‍ 130,നഷ്ടപ്പെട്ട ജീവനുകള്‍1400

Google Oneindia Malayalam News

കൊലാലംപൂര്‍: കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം കാണാതായിട്ട് ഒരാഴ്ച കഴിഞ്ഞു. 239 മനുഷ്യജീവനുകളാണ് കാണാതായിരിക്കുന്നത്. വിമാനം എവിടെയെന്നോ അഥവാ അത് തകര്‍ന്നെങ്കില്‍ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ എവിടെയെന്നോ പോലും ഇനിയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

ഒരു സൂചന പോലും തരാതെ ഇത്തരത്തില്‍ അപ്രത്യക്ഷമാകുന്ന ആദ്യത്തെ വിമാനമല്ല ഈ ബോയിംഗ് വിമാനം. ചെറുതും വലുതുമായി 130 വിമാനങ്ങളാണ് അപ്രത്യക്ഷമായിട്ടുള്ളത്. എവിടെ പോയെന്നോ എങ്ങനെ പോയെന്നോ അറിയാതെ കാണാതായവയാണ് ഈ വിമാനങ്ങള്‍. എന്താണ് അപകടകാരണം എന്ന് പോലും അറിയില്ല.

160 വര്‍ഷത്തിനിടെ 130 വിമാനങ്ങളിലായി കാണാതായവരുടെ എണ്ണം 1400 ഓളം വരും. ദുരൂഹമായ ഈ കാണാതാവലുകളെ കുറിച്ച്.

ജര്‍മന്‍ വിമാനം - 1923

ജര്‍മന്‍ വിമാനം - 1923

1923 ഡിസംബറില്‍ 49 പേരടങ്ങിയ ജര്‍മന്‍ വിമാനം കാണാതായി. സഹാറ മരുഭൂമിക്ക് മുകളിലൂടെ പറക്കവേയാണ് ഈ വിമാനം അപ്രത്യക്ഷമായത്.

ബ്രിട്ടീഷ് അമേരിക്കന്‍ വിമാനം - 1948

ബ്രിട്ടീഷ് അമേരിക്കന്‍ വിമാനം - 1948

ബ്രിട്ടീഷ് - അമേരിക്കന്‍ എയര്‍വെയ്‌സിന്റെ യാത്രാവിമാനം കാണാതായത് 1948 ജനുവരി 30 ന്. 31 യാത്രക്കാരുമായി തെക്കന്‍ അത്‌ലാന്റികിന് മുകളിലാണ് വിമാനം അപ്രത്യക്ഷമായത്.

ഫ്രഞ്ച്് വിമാനം - 1948

ഫ്രഞ്ച്് വിമാനം - 1948

ലാറ്റ്‌കൊയര്‍ അറ്റ്‌ലാന്റിക് സമുദ്രത്തിന് മുകളില്‍ വെച്ച് കാണാതായ ഫ്രഞ്ച് വിമാനത്തില്‍ ഉണ്ടായിരുന്നത് 52 യാത്രക്കാര്‍. ഈ വിമാനം കാണാതായതും 1948 ല്‍ തന്നെ.

വീണ്ടുമ1രു ജര്‍മന്‍ വിമാനം

വീണ്ടുമ1രു ജര്‍മന്‍ വിമാനം

1950 ജൂണ്‍ 23 നാണ് ജര്‍മന്‍ വിമാനമായ ഡഗ്ലസ് ഡി സി 57 പേരുമായി അപ്രത്യക്ഷമായി. അമേരിക്കയിലെ മിഷിഗണ്‍ തടാകത്തിന് സമീപത്തിന് വെച്ചാണ് ഈ വിമാനം കാണാതായത്.

അമേരിക്കയുടെ ബോയിംഗ് സി 97

അമേരിക്കയുടെ ബോയിംഗ് സി 97

അമേരിക്കയുടെ ബോയിംഗ് സി 97 വിമാനം കാണാതായത് 1957 മാര്‍ച്ചില്‍. 67 പേരാണ് ജപ്പാനില്‍ വെച്ച് കാണാതായ ഈ വിമാനത്തില്‍ അപ്രത്യക്ഷരായത്.

ലോക്കിദ് എല്‍

ലോക്കിദ് എല്‍

അമേരിക്കയുടെ തന്നെ സൈനിക വിമാനമായ ലോക്കിദ് എല്‍ കാണാതായതിനൊപ്പം നഷ്ടപ്പെട്ടത് 107 മനുഷ്യ ജീവന്‍. പസഫിക് സമുദ്രത്തില്‍ 1962 ലാണ് ഈ വിമാനം കാണാതായത്.

മലേഷ്യന്‍ എയര്‍ലൈന്‍സ്

മലേഷ്യന്‍ എയര്‍ലൈന്‍സ്

കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് പുറപ്പെട്ട മലേഷ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലുണ്ടായിരുന്നത് 239 പേര്‍. ഈ വിമാനം നഷ്ടപ്പെട്ടു എന്ന് ഇപ്പോളും സ്ഥിരീകരിച്ചിട്ടില്ല. ലോകം കാത്തിരിക്കുകയാണ് ഇവരുടെ തിരിച്ചുവരവിന് വേണ്ടി. പ്രാര്‍ഥനയോടെ.

English summary
What happened to these flights which disappeared in mystery.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X