നടന്നിരിക്കുന്നത് വിദേശ ഗൂഢാലോചനയല്ല,ജനാധിപത്യ ഗൂഢാലോചനയാണ്;ഇമ്രാനെ പുറത്താക്കിയതിൽ പ്രതികരിച്ച് ബിലാവൽ ഭൂട്ടോ
ഇസ്ലാമബാദ്; മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പുറത്താക്കിയതിൽ വിദേശ ഇടപെടൽ ഇല്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ പീപ്പിൾസ് പാർട്ടി ചെയർമാൻ ബിലാവൽ ഭൂട്ടോ. തന്റെ പാർട്ടിയാണ് ഇതിനായി കരുക്കൾ നീക്കിയത് അല്ലാതെ വിദേശ രാജ്യങ്ങൾ അല്ല. നടന്നിരിക്കുന്നത് വിദേശ ഗൂഢാലോചനയല്ല ജനാധിപത്യ ഗൂഢാലോചനയാണ്. ഇത് നടന്നത് വൈറ്റ് ഹൗസിലല്ല ബിലാവൽ ഹൗസിൽ ആണ് ഭൂട്ടോ പറഞ്ഞു.
പാകിസ്ഥാൻ പ്രധാനമന്ത്രിയായ നവാസ് ഷെരീഫുമായി മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയതിന് ശേഷം വ്യാഴാഴ്ചയാണ് ഇക്കാര്യം ഭൂട്ടോ മാധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയത്. പിപിപിയുടെയും പിഎംഎൽ-എന്നിന്റെയും ഒരുമിച്ചുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് ഇമ്രാൻഖാനെ പുറത്താക്കിയത്. ഒരു പാകിസ്ഥാൻ പ്രധാനമന്ത്രിയെ നീക്കം ചെയ്യുന്നതിൽ ജനാധിപത്യ മാർഗമായ അവിശ്വാസ പ്രമേയം ഉപയോഗിച്ചതിൽ അഭിമാനം ഉണ്ടെന്നും ഭൂട്ടോ കൂട്ടിച്ചേർത്തു. ഇത് ആദ്യമായാണ് അവിശ്വാസ പ്രമേയം വഴി ഒരു പാകിസ്ഥാൻ പ്രധാനമന്ത്രിക്ക് അധികാരം നഷ്ടപ്പെടുന്നത്.

അതേസമയം, ഇന്ത്യയോടുള്ള തന്റെ നിലപാടിനെക്കുറിച്ചുള്ള ചോദ്യത്തിൽ നിന്ന് ഷരീഫ് ഒഴിഞ്ഞുമാറി. ഏപ്രിൽ 21 ന് പിപിപി ചെയർമാൻ ബിലാവൽ ഭൂട്ടോയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ലണ്ടൻ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ "ഇന്ത്യയെക്കുറിച്ചുള്ള എന്റെ നിലപാട് എല്ലാവർക്കും അറിയാം" എന്ന് മാത്രമാണ് നവാസ് ഷെരീഫ് പറഞ്ഞത്. പാകിസ്ഥാൻ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ കൂടിക്കാഴ്ച 90 മിനിറ്റിലധികം നീണ്ട് നിന്നു, അതിൽ പാകിസ്ഥാൻ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സംയുക്തമായി പ്രവർത്തിക്കുമെന്നാണ് അവർ എടുത്തിരിക്കുന്ന തീരുമാനം.
ഇമ്രാൻ ഖാൻ അധികാരത്തിലിരുന്ന നാല് വർഷം ഏറ്റവും മോശം സമയമായാണ് പാകിസ്ഥാൻ കണ്ടത്. എന്നതിനാൽ നമ്മൾ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് പാകിസ്ഥാൻ മാധ്യമങ്ങളോട് സംസാരിച്ച നവാസ് ഷെരീഫ് പറഞ്ഞു. എല്ലാ കാര്യങ്ങളിൽ നിന്നും പിൻതിരിയുന്ന നടപടിയായിരുന്നു ഇമ്രാൻ സ്വീകരിച്ചിരുന്നത്. താൻ ഇക്കാര്യത്തിൽ വിപരീതമായി പ്രവർത്തിക്കുമെന്നും ഷെരീഫ് കൂട്ടിച്ചേർത്തു. ബിലാവലിനൊപ്പം അദ്ദേഹത്തിന്റെ പാർട്ടി നേതാക്കളായ ഷെറി റഹ്മാൻ, നവീദ് ഖമർ, ഖമർ സമാൻ കൈര എന്നിവരും യോഗത്തിൽ പങ്കെടുത്തു. വെള്ളിയാഴ്ചയും ചർച്ച തുടരും എന്നാണ് ലഭിക്കുന്ന വിവരം.
Recommended Video
അഴിമതി, സാമ്പത്തിക ദുര്‍ഭരണം, നിരുത്തരവാദപരമായ വിദേശനയം എന്നിവ ചൂണ്ടിക്കാട്ടി മാര്‍ച്ച് എട്ടിനാണ് ഇമ്രാനെതിരേ പ്രതിപക്ഷപാര്‍ട്ടികള്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. ഭരണപക്ഷത്തെ പ്രധാന കക്ഷികളും ഇതിനെ പിന്തുണച്ചു. ഇതോടെ സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു. ഏപ്രില്‍ മൂന്നിന് നടത്താനിരുന്ന അവിശ്വാസവോട്ടെടുപ്പ് ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി അപ്രതീക്ഷിതമായി നിരാകരിക്കുകയായിരുന്നു. എന്നാൽ വിഷയത്തിൽ സുപ്രീം കോടതി ഇടപെട്ടത് ഇമ്രാന് തിരിച്ചടിയായി. ദേശീയസഭ പുനഃസ്ഥാപിക്കാനും അവിശ്വാസവോട്ടെടുപ്പ് നടത്താനും കോടതി നിര്‍ദേശിക്കുകയുമായിരുന്നു. 2018-ലാണ് ഇമ്രാന്‍ ഖാന്‍ പാക് പ്രധാനമന്ത്രിയായി അധികാരമേറ്റത്.












Click it and Unblock the Notifications