Get Updates
Get notified of breaking news, exclusive insights, and must-see stories!

ഏപ്രില്‍ 19 ന് ട്രംപിനെതിരെ യുഎസില്‍ നടക്കുന്ന പ്രതിഷേധം എന്തിന്, എന്താണ് '50501' പ്രസ്ഥാനം?

വാഷിം​ഗ്ടൺ: ഏപ്രിൽ 19 ന് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ യു എസിൽ പ്രതിഷേധം. വൻതോതിലുള്ള ഹാൻഡ്സ് ഓഫ് പ്രതിഷേധത്തിൽ ഉൾപ്പെട്ടവർ ഉൾപ്പെടെയുള്ള ട്രംപ് വിരുദ്ധ ​ഗ്രൂപ്പുകളാണ് ഏപ്രിൽ 19 ന് പ്രതിഷേധം ആസൂത്രണം ചെയ്തിരിക്കുന്നത്. 50 സംസ്ഥാനങ്ങളിലെ 50 പ്രതിഷേധങ്ങൾ, 1 പ്രസ്ഥാനം എന്നതിന് വേണ്ടി നിലകൊള്ളുന്ന 50501 ഗ്രൂപ്പ് ഏപ്രിൽ 19 ന് എല്ലാം 50 സംസ്ഥാനങ്ങളിലും ഒരേസമയം പ്രകടനങ്ങൾ ആസൂത്രണം ചെയ്യുന്നു. ഏപ്രിൽ 5 ലെ ഹാൻഡ്സ് ഓഫ് പ്രതിഷേധത്തിന് സമാനമായ ഒരു ജനക്കൂട്ടത്തെ അണിനിരത്താൻ ​ഗ്രൂപ്പ് പ്രതീക്ഷിക്കുന്നു.

ലണ്ടൻ, ബെർലിൻ, പാരീസ് എന്നിവയുൾപ്പെടെ യു എസിന് പുറത്തുള്ള ന​ഗരങ്ങളിലും ഏപ്രിൽ 5 ന് നടന്ന ഹാൻഡ്സ് ഓഫ് പ്രതിഷേധത്തിന് സമാനമായ ഒരു ജനക്കൂട്ടത്തെ അണിനിരത്തുമെന്ന് സംഘം പ്രതീക്ഷിക്കുന്നു. യു എസ് ജനസംഖ്യയുടെ 3. 5 ശതമാനം പ്രതിനിധീകരിക്കുന്ന പ്രതിഷേധത്തിൽ 11 ദശലക്ശം ആളുകൾ പങ്കെടുക്കണമെന്ന് 50501 ​ഗ്രൂപ്പ് ആഹ്വാനം ചെയ്യുന്നു. ഈ പ്രതിഷേധം നിലവിലുള്ള പ്രതിരോധത്തെ ശക്തമാക്കുമെന്ന് കരുതുന്നു.

Trump

എന്തുകൊണ്ടാണ് ഈ ​ഗ്രൂപ്പുകൾ ട്രംപിനെതിരെ പ്രതിഷേധിക്കുന്നത്...

ട്രംപിന്റെ പ്രവർത്തനങ്ങൽ നിരവധി അമേരിക്കക്കാരെ അകറ്റിയതായി പ്രതിഷേധക്കാർ വാദിക്കുന്നു. ഫെഡറൽ തൊഴിലാളികളെ കുറയ്ക്കുക. സാമൂഹ്യ സുരത്ൽ ഓഫീസുകൾ അടച്ച് പൂട്ടക. രണ്ട് ലിം​ഗഭേദം മാത്രം അം​ഗീകരിക്കുന്ന നിയമങ്ങൾ പാസാക്കുക. കുടിയേറ്റക്കാരെ തിരിച്ചയക്കുക, സംഖ്യരാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുക, ആരോ​ഗ്യ വിദ്യാഭ്യാസ പരിപാടികൾക്കുള്ള ഫണ്ട് വെട്ടി കുറയ്ക്കുക തുടങ്ങിയ ട്രംപിന്റെ നടപടികൾക്കെതിരെയാണ് പ്രതിഷേധം.

എന്താണ് 50501 പ്രസ്ഥാനം..

ട്രംപ് തന്റെ രണ്ടാം ടേമിൽ നടപ്പാക്കിയ നയങ്ങൾക്ക് മറുപടിയായി 2025 ന്റെ തുടക്കത്തിൽ രൂപീകരിച്ച സംഘടനയാണ് 50501 മൂവ്മെന്റ്. "50501" എന്ന പേര് 50 പ്രതിഷേധങ്ങൾ 50 സംസ്ഥാനങ്ങൾ, ഒരു ദിവസം എന്നിവയെ പ്രതിനിധീകരിക്കുന്നു. ട്രംപിന്റെ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമായ നടപടികൾ എന്ന് ​ഗ്രൂപ്പ് വിശേഷിപ്പിക്കുന്ന നടപടികൾക്കെതിരെയുള്ള പ്രതിഷേധമായാണ് ഈ പ്രസ്ഥാനം ഉണ്ടായത്.

നേരത്തെ ട്രംപ് ഭരണകൂടത്തിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു. ഏപ്രിൽ 5 ന് 50501 ​ഗ്രൂപ്പ് തന്റെ രണ്ടാം ടേം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പ്രതിഷേധം നേരിടേണ്ടി വന്നു. ഏകദേശം 600,000 പേർ പങ്കെടുക്കാൻ സൈൻ അപ്പ് ചെയ്തു. 50501 ​ഗ്രൂപ്പിന് പുറമെ പൗരാവകാശ സംഘടനകൾ, വെറ്ററൻസ് ​ഗ്രൂപ്പുകൾ, സ്ത്രീകളുടെ ​അവകാശ ഗ്രൂപ്പുകൾ, ലേബർ യൂണിയനുകൾ, എൽ ജി ബി ടി ക്യൂ+ , എന്നിവരും പ്രതിഷേധത്തിൽ പങ്കുചേർന്നു. ഫെബ്രുവരി 4 ന് ട്രംപിനെതിരെ പ്രതിഷേധവും ഫെബ്രുവരി 17 ന് നോ കിം​ഗ്സ് ഡേ പ്രതിഷേധവും മാർച്ച് 4 ന് മറ്റൊരു പ്രകടനവും സംഘടിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+