കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാന്ദ്രപ്രതിഭാസത്തിനായി ശാസ്ത്ര ലോകം, എന്താണ് ബ്ലഡ് മൂണ്‍, ചന്ദ്ര ഗ്രഹണം, നിങ്ങള്‍ അറിയേണ്ടതെല്ലാം!

Google Oneindia Malayalam News

Recommended Video

cmsvideo
വീണ്ടും ബ്ലഡ് മൂൺ എത്തുന്നു | Oneindia Malayalam

ന്യൂയോര്‍ക്ക്: വീണ്ടുമൊരു ബ്ലഡ്മൂണിന് ലോകമൊരുങ്ങുകയാണ്. നിരവധി സംശയങ്ങളുമായിട്ടാണ് ബ്ലഡ്മൂണ്‍ എന്ന ചന്ദ്രഗ്രഹണം ഒരിക്കല്‍ കൂടി വരുന്നത്. എന്താണ് ബ്ലഡ്മൂണ്‍ എന്ന് ശാസ്ത്രലോകത്തിന് മാത്രമേ അറിയൂ സാധാരണക്കാര്‍ക്ക് ഇപ്പോഴും അപ്രാപ്യമായ കാര്യമാണിത്. അതേസമയം വിശ്വാസി സമൂഹം അതീവ ഭീതിയോടെയാണ് ഇതിനെ കാണുന്നത്. ലോകാവസാനം എന്നൊക്കെ പ്രവചിക്കുന്നവരുണ്ട്. എന്നാല്‍ ബ്ലഡ് മൂണ്‍ എന്ന പ്രതിഭാസം മറ്റ് ഗ്രഹണ പ്രതിഭാസങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. കടുംചുവപ്പ് നിറത്തിലുള്ള ഈ ഗ്രഹണാവസ്ഥയ്ക്ക് മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്.

അതേസമയം ഇത്തവണത്തെ ഗ്രഹണം ദൈര്‍ഘ്യേറിയതാവുമെന്നതിനാല്‍ ആവേശത്തിലാണ് ശാസ്ത്രപ്രേമികള്‍. നേരത്തെ ജനുവരി 30ന് ഇതുപോലൊരു പ്രതിഭാസം ഉണ്ടായിരുന്നു. അന്ന് ബ്ലൂ റെഡ് സൂപ്പര്‍ മൂണുകള്‍ ഒരുമിച്ചെത്തിയിരുന്നു. ഇത്തവണ ബ്ലഡ് മൂണ്‍ മാത്രമാണ് ഉണ്ടായിരിക്കുക. പക്ഷേ അതോടൊപ്പം നിങ്ങള്‍ ചാന്ദ്ര ഗ്രഹണത്തെ കുറിച്ചും ബ്ലഡ് മൂണിനെയും കുറിച്ച് അറിഞ്ഞിരിക്കേണ്ടതുണ്ട്.

ചന്ദ്രന്റെ പ്രദക്ഷിണം

ചന്ദ്രന്റെ പ്രദക്ഷിണം

എന്താണ് ചന്ദ്ര ഗ്രഹണം. ശാസ്ത്രം അറിയാത്തവര്‍ക്കുള്ള ഏറെ ചോദിക്കുന്നതാണിത്. ചന്ദ്രന്‍ വളരെ തണുത്ത പ്രതലത്തിലുള്ളതാണ്. കല്ലും പാറക്കഷ്ണങ്ങളും നിറഞ്ഞതാണ് ഇവ. സ്വന്തമാക്കിയ പ്രകാശിക്കാന്‍ കഴിവില്ലാത്തതിനാല്‍ സൂര്യന്റെ പ്രതലത്തില്‍ തട്ടി വരുന്ന പ്രകാശം കൊണ്ടാണ് ചന്ദ്രന്‍ തിളങ്ങുന്നത്. ഓരോ 29 ദിവസവും ഒരു ദിവസത്തിന്റെ പകുതിയും വരുമ്പോഴാണ് ചന്ദ്രന്‍ ഭൂമിയെ വലംവെക്കുക. ഇങ്ങനെ പ്രദക്ഷിണം വെക്കുമ്പോള്‍ ഉണ്ടാവുന്ന ചന്ദ്രന്റെ സ്ഥാനമാറ്റം വഴി ചില ഘട്ടങ്ങളിലൂടെ ചന്ദ്രന്‍ കടന്നുപോകും. ഇതിന്റെ പേരാണ് ന്യൂ മൂണ്‍. ഈ സമയത്ത് ചന്ദ്രന്റെ ഒരു ഭാഗം ഭൂമിയിലുള്ളര്‍ക്ക് കാണാന്‍ സാധിക്കില്ല. ഇവിടന്നങ്ങോട്ടുള്ള കാര്യങ്ങള്‍ക്കൊടുവിലാണ് പൂര്‍ണ ചന്ദ്രന്‍ ഭൂമിയില്‍ ദൃശ്യമാവുക.

ചന്ദ്ര പ്രതിഭാസങ്ങള്‍ എത്രവിധം

ചന്ദ്ര പ്രതിഭാസങ്ങള്‍ എത്രവിധം

മൂന്നുതരത്തിലുള്ള ചന്ദ്ര ഗ്രഹങ്ങളാണ് ഉള്ളത്. അല്‍പച്ഛായയുള്ള ചന്ദ്ര ഗ്രഹണം, ഭാഗികമായ ചന്ദ്ര ഗ്രഹണം, പൂര്‍ണാര്‍ത്ഥത്തിലുള്ള ചന്ദ്ര ഗ്രഹണം എന്നിവയാണുള്ളത്. ഇതില്‍ ആദ്യത്തെ ഘട്ടം ശാസ്ത്ര പഠനം നടത്തുന്നവര്‍ മാത്രം നിരീക്ഷിക്കുന്നതാണ്. ചന്ദ്രന്‍ ഭൂമിയുടെ നിഴലിലൂടെ പ്രദക്ഷിണം വെക്കുന്നതാണ് അല്‍പച്ഛായ ഗ്രഹണം. ഇത് നിരീക്ഷുക വളരെയേറെ കഠിനമാണ്. അതുകൊണ്ട് ഇത് ശാസ്ത്രപഠനം നടത്തുന്നവര്‍ മാത്രമാണ് ശ്രദ്ധിക്കാറുള്ളത്. ഭാഗികമായ ഗ്രഹണ സമയത്ത് ഭൂമിയുടെ അമ്പ്രല്‍ ഷാഡോയിലൂടെ ചന്ദ്രന്റെ ഒരു ഭാഗമാണ് കടന്നുപോകുക. ഇതിന് 7.6 മിനുട്ടാണ് എടുക്കുക. പൂര്‍ണ ഗ്രഹണ സമയത്ത് അമ്പ്രല്‍ ഷാഡോയിലൂടെ ചന്ദ്രന്‍ പൂര്‍ണമായും ഭ്രമണം ചെയ്യും. ഈ സമയത്ത് ചന്ദ്രനെ ഭൂമിയില്‍ നിന്ന് വീക്ഷിക്കാന്‍ കഴിയു. ചുവന്ന നിറം ഈ സമയത്ത് ചന്ദ്രനില്‍ പ്രത്യക്ഷമാവും.

റെഡ് മൂണ്‍ പ്രതിഭാസം

റെഡ് മൂണ്‍ പ്രതിഭാസം

പൂര്‍ണാര്‍ത്ഥത്തിലുള്ള ഗ്രഹണ സമയത്ത് ഭൂമി ചന്ദ്രനിലേക്കുള്ള പ്രകാശത്തെ തടഞ്ഞ് നിര്‍ത്തും. ഈ സമയത്ത് ഭൂമി പൂര്‍ണാര്‍ത്ഥത്തില്‍ സൂര്യനെ മറയ്ക്കും. ഈ സമയത്ത് ഭൂമിക്ക് ചുറ്റും വൃത്താകൃതിയില്‍ ചുവന്ന നിറമുണ്ടാകും. ഈ സമയത്ത് ചന്ദ്രന്‍ ഭൂമിയുടെ നിഴലിലായിരിക്കും. എന്നാല്‍ അപ്പോഴും സൂര്യന്റെ പ്രകാശം ചന്ദ്രനിലെത്തി അവരെ പ്രകാശിപ്പിക്കും. എന്നാല്‍ നിലനിറത്തിലുള്ള പ്രകാശത്തെ ഫില്‍ട്ടര്‍ ചെയ്തിട്ടാണ് ഭൂമി കടത്തി വിടുക. ചന്ദ്രനിലെത്തുന്ന പ്രകാശം കടും ചുവപ്പ് നിറത്തിലോ ഓറഞ്ച് നിറത്തിലോ ഉള്ളതായിരിക്കും. ഈ പ്രകാശം സാധാരണയുള്ളതിനേക്കാള്‍ തിളക്കം കുറഞ്ഞതായിരിക്കും. അതേസമയം ഭൂമിക്ക് അന്തരീക്ഷമില്ലെങ്കില്‍ ചന്ദ്രന്‍ കറുപ്പ് നിറത്തിലായിരിക്കും കാണപ്പെടുക. ഓരോ ഘട്ടത്തിലും ചന്ദ്രന്റെ നിറം മാറി വരും. ഇത് ഭൂമിയുടെ പ്രതലത്തിലുള്ള പൊടിപടലങ്ങളുടെ അളവ് അനുസരിച്ചിരിക്കും.

ചന്ദ്രഗ്രഹണം എങ്ങനെ നിരീക്ഷിക്കാം

ചന്ദ്രഗ്രഹണം എങ്ങനെ നിരീക്ഷിക്കാം

സൂര്യഗ്രഹണം പോലെയല്ല ചന്ദ്രഗ്രഹണം. കണ്ണുകൊണ്ട് കാണാന്‍ സാധിക്കും. യാതൊരു ദോഷവും ഉണ്ടാകില്ല. കണ്ണിന് യാതൊരു സംരക്ഷണത്തിന്റെ ആവശ്യവുമില്ല. ടെലസ്‌കോപ്പ് ഉപയോഗിച്ചോ അല്ലാതെയോ ചന്ദ്രഗ്രഹണം നിരീക്ഷിക്കാം. ബൈനോക്കുലറുകള്‍ ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. ബൈനോക്കുലറുകള്‍ ഉപയോഗിച്ച് നോക്കിയാല്‍ ചന്ദ്രന്റെ കടും ചുവപ്പ് കൂടുതല്‍ ആസ്വാദ്യകരമായി തോന്നും. അതേസമയം ചന്ദ്രന്‍ എത്ര ഗാഢമേറിയ ചുവപ്പ് നിറത്തിലായിരിക്കും ദൃശ്യമാകുക എന്ന് വ്യക്തമല്ല. ചിലപ്പോഴും ചാര കളര്‍ നിറഞ്ഞ ചുവപ്പിലോ അതല്ലെങ്കില്‍ ബ്രൗണ്‍ കലര്‍ന്ന ചുവപ്പിലോ ആയിരിക്കും ചന്ദ്രന്‍ ദൃശ്യമാകുക. അതേസമയം മികച്ച ക്യാമറകള്‍ ഉണ്ടെങ്കില്‍ ചാന്ദ്രപ്രതിഭാസം ഷൂട്ട് ചെയ്യുകയോ ചിത്രമെടുക്കുകയോ ചെയ്യാം.

അടുത്ത ഗ്രഹണം എപ്പോള്‍

അടുത്ത ഗ്രഹണം എപ്പോള്‍

ചന്ദ്രഗ്രഹണത്തിന്റെ കാലാവധി നിര്‍ണയിക്കുക അല്‍പ്പം കുഴപ്പം പിടിച്ചതാണ്. ബിസിഇ 2000 തൊട്ട് 3000 സിഇ വരെയുള്ള കാലയളവില്‍ 7718 ചാന്ദ്രഗ്രഹണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇത് ഭാഗികമായതും പൂര്‍ണാര്‍ത്ഥത്തിലുള്ളതും ഉള്‍പ്പെടുത്തിയാണ്. ഒരു വര്‍ഷത്തില്‍ ഒന്നര ഗ്രഹണം എന്ന ശരാശരിയിലാണ് ഇത്. പരാമവധി മൂന്നെണ്ണം വരെ ഒരുവര്‍ഷം ഉണ്ടാവാമെന്നാണ് കണക്ക്. 1982ലാണ് മൂന്നെണ്ണം വന്നിട്ടുള്ളത്. ഭാഗികമായത് അടക്കം ഇത് ഏഴെണ്ണം വരെ പോകാം. 2019 ജനുവരി 21നാണ് അടുത്ത പൂര്‍ണ ചന്ദ്രഗ്രഹണം ഉണ്ടാവുക. ആ വര്‍ഷം തന്നെ അഞ്ച് ഭാഗികമായ ചന്ദ്രഗ്രഹണങ്ങളും ഉണ്ടാവും.

ഇത്തവണ ദൈര്‍ഘ്യമേറും

ഇത്തവണ ദൈര്‍ഘ്യമേറും

ഇത്തവണത്തെ ബ്ലഡ് മൂണിന് ദൈര്‍ഘ്യമേറുമെന്നാണ് ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരിക്കുന്നത്. ഒരു മണിക്കൂര്‍ 43 മിനുട്ട് വരെ ഇത് നീളാം. 21ാം നൂറ്റാണ്ടിലെ തന്നെ ഏറ്റവും ദൈര്‍ഘ്യമേറിയ ബ്ലഡ് മൂണാണിത്. ബ്രിട്ടനിലായിരിക്കും ഇത് ആദ്യം ദൃശ്യമാകുകയെന്നാണ് റിപ്പോര്‍ട്ട്. രാത്രി പത്ത് മണിക്ക് ശേഷം ചന്ദ്രനെ അതിന്റെ പൂര്‍ണതയില്‍ ആസ്വദിക്കാന്‍ സാധിക്കും. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണ കേന്ദ്രത്തില്‍ നിന്ന് ഏറ്റവും അകെലയുള്ള സ്ഥാനം ഭ്രമണം ചെയ്യുന്നത് വളരെ കുറഞ്ഞ വേഗത്തിലായിരിക്കും ബ്ലഡ് മൂണിന്റെ സമയത്ത്. അതുകൊണ്ട് ഭൂമിയെ മൊത്തമായിട്ട് ഭ്രമണം ചെയ്യാന്‍ സമയം എടക്കും. അതാണ് ബ്ലഡ്മൂണിന്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നത്.

ബ്ലഡ് മൂണ്‍ വീണ്ടും... ദൈര്‍ഘ്യമേറുമെന്ന് ശാസ്ത്രലോകം.... ഭീതി വിതച്ച് മതവിശ്വാസികള്‍.... ലോകാവസാനംബ്ലഡ് മൂണ്‍ വീണ്ടും... ദൈര്‍ഘ്യമേറുമെന്ന് ശാസ്ത്രലോകം.... ഭീതി വിതച്ച് മതവിശ്വാസികള്‍.... ലോകാവസാനം

ഇറാനെതിരെ തിരിച്ചടിച്ച് ട്രംപ്... റൂഹാനിയുടെ ഭീഷണി ചെലവാകില്ല, ചരിത്രം മറക്കരുതെന്ന് മുന്നറിയിപ്പ്!ഇറാനെതിരെ തിരിച്ചടിച്ച് ട്രംപ്... റൂഹാനിയുടെ ഭീഷണി ചെലവാകില്ല, ചരിത്രം മറക്കരുതെന്ന് മുന്നറിയിപ്പ്!

English summary
what is blood moon Lunar Eclipses for Beginners
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X