ട്രംപ് സർക്കാരിൽ മസ്ക് പ്രധാനിയോ? പുതിയ വകുപ്പ് നിർണായകമാവുമോ? അറിയാം..
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു എസ് സർക്കാരിൽ ഇന്ത്യൻ-അമേരിക്കൻ സംരംഭകൻ വിവേത് രാമസ്വാമിക്കൊപ്പം എലോൺ മസക് ട്രംപ് സർക്കാരിന്റെ കാര്യക്ഷമത വകുപ്പിനെ നയിക്കുമെന്ന് ഡൊണാൾഡ് ട്രംപ് ബുധനാഴ്ച പ്രഖ്യാപിച്ചു.
ട്രംപ് പറയുന്നത് പ്രകാരം ഇരുവരും സർക്കാരിന് പുറത്ത് നിന്ന് ഉപദേശങ്ങളും മാർഗ നിർദ്ദേശങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുമെന്നും വലിയ തോതിലുള്ള ഘടനാപരമായ പരിഷ്ക്കാരങ്ങൾക്കായി വൈറ്റ് ഹൗസ്, ഓഫീസ് ഓഫ് മാനേജ്മെന്റ്, ബജറ്റ് എന്നിവയുമായി പങ്കാളികളാകുമെന്നുമാണ് വിവരം.

സർക്കാരിന്റെ ചെലവ് കുറയ്ക്കുന്നതിനും കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് മസ്ക്കിനെ സർക്കാരിന്റെ ഭാഗമാക്കിക്കൊണ്ടുള്ള നീക്കമെന്നാണ് വിലയിരുത്തപ്പെടുന്നത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി അമേരിക്കയിൽ ആയിരക്കണക്കിന് സർക്കാർ ജീവനക്കാർക്ക് ജോലി നഷ്ടമാവാൻ സാധ്യതയുണ്ട്.
എന്താണ് ട്രംപ് സർക്കാരിസെ കാര്യക്ഷമത വകുപ്പ്?
ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള പുതിയ യു എസ് സർക്കാരിലെ പുതിയ വിഭാഗമാണ് കാര്യക്ഷമത വകുപ്പ്. ഇത് ആദ്യം നിർദ്ദേശിച്ചത് മസ്ക്ക് തന്നെയാണ്. സർക്കാർ ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കുന്നതിനുള്ള ഒരു മാർഗമായി ട്രംപ് ഇതിനെ കാണുന്നു. 'ഡോജ്' എന്ന ചുരുക്ക പേരിലാണ് ഈ ഡിപ്പാർട്ട്മെന്റ് അറിയപ്പെടുന്നത്.
അതേ സമയം ഈ ഡിപ്പാർട്ട്മെന്റ് എങ്ങനെ പ്രവർത്തിക്കും എന്നത് വ്യക്തമല്ല, ട്രംപിന്റെ അഭിപ്രായത്തിൽ ഈ വകുപ്പിന് കീഴിലുള്ള ട്രംപിന്റെയും മസ്ക്കിന്റെയും ദൗത്യം സർക്കാർ ബ്യൂറോക്രസി കുറയ്ക്കുക, അധിക നിയന്ത്രണങ്ങൾ വെട്ടിക്കുറയ്ക്കുക, പാഴ് ചെലവ് കുറയ്ക്കുക, ഫെഡറൽ ഏജൻസിയെ പുന:സംഘടിപ്പിക്കുക എന്നിവയായിരിക്കും.
' ഡോജ്' ഇക്കാലത്തെ ' മാൻഹട്ടൻ പ്രൊജക്റ്റ് ' ആകുമെന്ന് ട്രംപ് വിശ്വസിക്കുന്നു. യു കെ, കാനഡ എന്നിവയുമായി സഹകരിച്ച് യു എസ് നേതൃത്വം നൽകുന്ന ' മാൻഹട്ടൻ പ്രൊജക്റ്റ് ' രണ്ടാം ലോക മാഹായുദ്ധകാലത്ത് ആദ്യത്തെ ആണവായുധങ്ങൾ നിർമ്മിക്കുന്നതിനായി നടത്തിയ ഒരു ഗവേണഷണ - വികസന പരിപാടിയായിരുന്നു.
കഴിഞ്ഞയാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് എതിരാളിയായ കമലാ ഹാരിസിനെ 69 ഇലക്ടറൽ വോട്ടുകൾക്ക് പാരാജയപ്പെടുത്തിയാണ് ട്രംപ് വിജയിച്ചത്. ആദ്യം മുതൽക്കെ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്യഷ്യൽ ക്യാംപെയ്നിലെ പ്രധാന ഭാഗമായിരുന്നു മസ്ക്. അദ്ദേഹം ട്രംപിന്റെ തിരഞ്ഞെടുപ്പ് പോരാട്ടത്തിനായി 100 മില്യൺ ഡോളർ സംഭാവന നൽകിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.












Click it and Unblock the Notifications