അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഇസ്ലാമിക ഭരണം?
ദില്ലി: ജിഹാദി ഗ്രൂപ്പായ ഐസിസിന്റെ പദ്ധതിയില്‍ ഇന്ത്യയും. അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ ഭരണം പിടിച്ചെടുക്കാനാണ് ഇറാഖിലും സിറിയയിലും സജീവമായി പ്രവര്‍ത്തിക്കുന്ന ജിഹാദി ഗ്രൂപ്പായ ഐസിസിന്റെ ലക്ഷ്യം. ഇന്ത്യ മാത്രമല്ല ബംഗ്ലാദേശ്, തുര്‍ക്കി, ഇന്തോനേഷ്യ, അറബ് രാജ്യങ്ങള്‍, ആഫ്രിക്കയുടെ പകുതി എന്നിവയും ഐസിസിന്റെ പിടിച്ചെടുക്കല്‍ പ്ലാനുകളില്‍ പെടുന്നതായാണ് വിവരം.
ഈജിപ്ഷ്യന്‍ - അമേരിക്കന്‍ ജേര്‍ണലിസ്റ്റായ അയ്മന്‍ മൊഹദ്ദീന്‍ മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്ററില്‍ ഇട്ട ഒരു പോസ്റ്റിലാണ് ഐസിസിന്റെ പദ്ധതിയെ പറ്റി പറയുന്നത്. അറബ് ചാനലായ അല്‍ ജസീറയുടെയും സി എന്‍ എന്നിന്റെയും മുന്‍ ജേര്‍ണലിസ്റ്റായ അയ്മന്‍ ലോസ് ആഞ്ചല്‍സില്‍ എന്‍ ബി സി ന്യൂസിനൊപ്പമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഗാസ യുദ്ധം, മുല്ലപ്പൂ വിപ്ലവം, സദ്ദാമിന്റെ കീഴടങ്ങല്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ് അയ്മന്‍.

ആയിരത്തിലധികം റീ ട്വീറ്റുകളും ഫേവറിറ്റുകളും കൊണ്ട് പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. തെക്കന്‍ സ്‌പെയിന്‍ പിടിച്ചെടുക്കാന്‍ ഐസിസിന് തോന്നാത്തതില്‍ അത്ഭുതം എന്ന് പറഞ്ഞാണ് അയ്മന്‍ ചിത്രം ട്വിറ്ററിലിട്ടത്. ഇന്ത്യ, ബംഗ്ലാദേശ്, തുര്‍ക്കി, അറബ് രാജ്യങ്ങള്‍ കറുപ്പിച്ച നിലയിലാണ് ചിത്രത്തിലുള്ളത്.
രണ്ടാം ലോകയുദ്ധത്തിന്റെ സമയത്ത് അയല്‍രാജ്യങ്ങള്‍ കീഴടക്കാനുള്ള ഹിറ്റ്‌ലറിന്റെ എക്‌സ്പാന്‍ഷന്‍ തിയറിക്ക് സമാനമായാണ് ആളുകള്‍ ഐസിസിന്റെ തീരുമാനത്തെ കാണുന്നത്. അല്‍ ഖായിദയുടെ പതനത്തെ തുടര്‍ന്ന് 2013 ഏപ്രിലിലാണ് ഐസിസ് രൂപം കൊണ്ടത്. ഇസ്ലാമിക് സ്റ്റേറ്റ് ഇന്‍ ഇറാഖ് ആന്‍ഡ് ദ ലെവന്റ് എന്നാണ് ഈ ജിഹാദി സംഘടനയുടെ മുഴുവന്‍ പേര്. അബുബക്കര്‍ അല്‍ ബാഗ്ദാദിയാണ് ഇവരുടെ തലവന്‍.
2010 ലാണ് അബുബക്കര്‍ അല്‍ ബാഗ്ദാദി ഇറാഖിലെ അല്‍ ഖായിദയില്‍ ചേര്‍ന്നത്. ഇതാണ് പിന്നീട് ഐസിസ് ആയിമാറിയത്. ഇംഗ്ലണ്ട്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും അറബ് രാജ്യങ്ങളിലും തങ്ങള്‍ക്ക് പിന്തുണക്കാരുണ്ട് എന്നാണ് ഐസിസിന്റെ വാദം. ഇറാഖിലും സിറിയയിലും സര്‍ക്കാരിനോട് പോരടിച്ച ഐസിസ് ലോകത്തിന് ഏറ്റവും ഭീഷണിയായ ജിഹാദി ഗ്രൂപ്പുകളിലൊന്നായാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications