സൗദിയും ഒമാനും യാത്രാ നിയന്ത്രണം പ്രഖ്യാപിച്ചു; അമേരിക്ക ആശങ്കയില്‍, എന്താണ് മാര്‍ബര്‍ഗ് വൈറസ്
ദുബായ്: കൊറോണ വൈറസിന്റെ ഭീതിയില്‍ നിന്ന് ലോകം ഇപ്പോഴും മുക്തമായിട്ടില്ല. അതിനിടെ ആശങ്ക പരത്തി പുതിയ വൈറസ് വ്യാപിക്കുന്നു. ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മാര്‍ബര്‍ഗ് വൈറസ് ഭീതി പരത്തുന്നത്. ഇതുവരെ രോഗം ബാധിച്ച് ഒമ്പത് പേര് മരിച്ചു. കടുത്ത പനിയും രക്തസ്രാവവുമാണ് രോഗികളില്‍ പ്രകടമാകുന്നത്. രോഗ വ്യാപനം നടക്കുന്ന സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്കി. അമേരിക്കയും ഗള്‍ഫ് രാജ്യങ്ങളും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചു.
ആഫ്രിക്കന്‍ രാജ്യമായ ഗിനിയയിലാണ് മാര്‍ബര്‍ഗ് വൈറസ് അതീവ ഭീതി പരത്തിയിരിക്കുന്നത്. കഴിഞ്ഞ ജനുവരി മുതല്‍ ആഫ്രിക്കയിലെ വിവിധ ഭാഗങ്ങളില്‍ ഈ വൈറസ് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ അതിവേഗം വ്യാപനം നടക്കുന്നു എന്ന സംശയമാണുയരുന്നത്. ഇതുവരെ ഒമ്പത് പേരാണ് ആഫ്രിക്കയില്‍ രോഗം ബാധിച്ച് മരിച്ചത്. ഗിനിയയിലെ കീ എന്ടം, ബാറ്റ എന്നീ നഗരങ്ങളിലെല്ലാം രോഗം റിപ്പോര്‍ട്ട് ചെയ്തു.

ഗിനിയയിലേക്കും താന്സാനിയയിലേക്കും പോകുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അമേരിക്കന്‍ രോഗ നിയന്ത്രണ കേന്ദ്രം (സിഡിസി) ആവശ്യപ്പെട്ടു. രോഗ വ്യാപനം തടയാന്‍ സിഡിസി ആരോഗ്യ വിദഗ്ധരടങ്ങുന്ന സംഘത്തെ ആഫ്രിക്കയിലേക്ക് അയച്ചിട്ടുണ്ട്. രോഗ ലക്ഷണമുള്ളവരുമായി സമ്പര്‍ക്കം വേണ്ടെന്ന് പ്രത്യേക നിര്‍ദേശം നല്കി. രോഗികളെ ചികില്‍സിച്ച കേന്ദ്രങ്ങളിലേക്ക് പോകരുത്. ടാന്‍സാനിയയും ഗിനിയയും വിട്ടവര്‍ മൂന്നാഴ്ച നിരീക്ഷണത്തില്‍ കഴിയണമെന്നും സിഡിസി ആവശ്യപ്പെട്ടു.
അതേസമയം, സൗദി അറേബ്യയും ഒമാനും തങ്ങളുടെ പൗരന്മാര്ക്ക് കടുത്ത ജാഗ്രതാ നിര്‍ദേശം നല്കി. ഗിനിയയിലേക്കും താന്സാനിയയിലേക്കും പോകരുതെന്ന് നിര്‍ദേശിച്ചു. ഈ രാജ്യങ്ങളില്‍ നിന്ന് തിരിച്ചെത്തിയവരെ പ്രത്യേകം നിരീക്ഷിക്കാനും തീരുമാനിച്ചിട്ടുണ്ട്. രോഗ വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെയാണ് ഈ മുന്‍കരുതല്‍ നടപടികള്‍.
എന്താണ് മാര്‍ബര്‍ഗ് വൈറസ്- രോഗ ലക്ഷണം ഇവയാണ്
മാര്‍ബര്‍ഗ് വൈറസ് ബാധയുണ്ടായവരില്‍ കടുത്ത പനിയാണ് അനുഭവപ്പെടുക. ചിലര്‍ക്ക് ഇതോടൊപ്പം രക്തസ്രാവവുമുണ്ടാകും. അവയവങ്ങളുടെ ശേഷി നഷ്ടപ്പെടുകയും ചെയ്യും. നേരത്തെ ആഫ്രിക്കയില്‍ ഭീതി പരത്തിയ ഇബോള വൈറസിന്റെ ഗണത്തില്‍ തന്നെയാണ് ആരോഗ്യ വിദഗ്ധര്‍ മര്‍ബര്‍ഗ് വൈറസിനെയും കാണുന്നത്. ആഫ്രിക്കയില്‍ ഇടയ്ക്ക് ഇത്തരം പകര്‍ച്ച വ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്.
മാര്‍ബര്‍ഗ് വൈറസിന്റെ വ്യാപനത്തിനുള്ള സാധ്യത ലോകാരോഗ്യ സംഘടന തള്ളുന്നില്ല. അയല്‍ രാജ്യങ്ങളായ ഗാബോള്‍, കാമറൂണ്‍ എന്നിവിടങ്ങളിലേക്ക് വ്യാപിക്കാന്‍ സാധ്യതയുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ പറയുന്നു. നേരത്തെ ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും ഉയര്‍ന്ന തോതില്‍ വ്യാപിക്കുന്നത് ഇപ്പോഴാണ്.

അംഗോള, കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, ഉഗാണ്ട, ഘാന എന്നീ രാജ്യങ്ങളില്‍ മാര്‍ബര്‍ഗ് വൈറസ് രോഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. രോഗം ബാധിച്ച് അഞ്ച് പേര് മരിച്ചുവെന്ന് കഴിഞ്ഞാഴ്ചയാണ് താന്‍സാനിയ പ്രഖ്യാപിച്ചത്. എന്നാല്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും അവര്‍ പറയുന്നു.
ഉഗാണ്ടന്‍ അതിര്‍ത്തി നഗരമായ കാഗറയിലാണ് രോഗം വ്യാപിച്ചത്. ഇവിടെക്ക് പ്രത്യേക മെഡിക്കല്‍ സംഘത്തെ താന്‍സാനിയന്‍ സര്‍ക്കാര്‍ അയച്ചിരുന്നു. ആഫ്രിക്കയിലെ പഴംതീനികളായ വവ്വാലുകളില്‍ നിന്നാണ് ഈ വൈറസ് ഉല്‍ഭവിക്കുന്നത് എന്നാണ് കരുതപ്പെടുന്നത്. ഈ വവ്വാലുകളാണ് രോഗാണു പരത്തുന്നത്. എന്നാല്‍ വവ്വാലുകളില്‍ രോഗ ലക്ഷണം കാണാറില്ല. ആശങ്കപ്പെടാനില്ല എന്നാണ് ആഫ്രിക്കന്‍ രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ പറയുന്നത്.
-
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സൗദി അറേബ്യ സ്ഥാപിക്കുന്നതിന് മുമ്പ് മക്കയും മദീനയും ഭരിച്ചത് ആര്? തുര്‍ക്കിക്ക് ഇവിടെ എന്തുകാര്യം -
ദുബായിൽ റോക്കറ്റ് പോലെ കുതിച്ച് സ്വർണവില; കൂടിയത് 20 ദിർഹത്തിൽ അധികം, 24 കാരറ്റിന്റെ വില എത്ര? -
യുഎഇയില്‍ നാളെയും മറ്റന്നാളും മഴ കനക്കും! മോശം കാലാവസ്ഥയുടെ അവസാന തരംഗമെന്ന് മുന്നറിയിപ്പ് -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
ഖത്തറിന്റെ ആ മോഹം നടന്നേക്കില്ല; 10000 കോടിക്ക് 5 പദ്ധതി മതിയാകില്ല, പ്ലാന്‍ ബി കണ്ടെത്തിയേക്കും -
യുഎഇ നിവാസികളുടെ ശ്രദ്ധയ്ക്ക്; വെള്ളിയാഴ്ച വരെ മഴ തുടരാൻ സാധ്യത, പൊടിക്കാറ്റിനെയും സൂക്ഷിക്കണം, കാഴ്ച മറയും -
ഗ്യാസ് കട്ടാകുമോ? പേടി വേണ്ട! എൽപിജി പ്രതിസന്ധിയിൽ കേന്ദ്രത്തിന്റെ നിർണ്ണായക ഇടപെടൽ -
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
ട്രംപിന്റെ ബിസിനസ് ബുദ്ധി? 20 മിനുട്ടില്‍ 840 കോടിയുടെ ലാഭം, ഇറാന് പ്രഖ്യാപനം വ്യാജമോ -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച












Click it and Unblock the Notifications