എന്താണ് പിങ്ക് ഐ? കൺജങ്ക്ടിവിറ്റിസിനും കൊവിഡിനും ഒരേ രോഗലക്ഷണങ്ങൾ, ഗവേഷകർ പറയുന്നതിങ്ങനെ....
ലോകത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 21ലക്ഷത്തിലേക്ക് അടുക്കുന്നു. 1. 37 ലക്ഷം പേരാണ് കൊറോണ വൈറസ് ബാധിതരാണ് ഇതിനകം മരിച്ചത്. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് വൈറസ് ഇപ്പോഴും പുരോഗതിയിൽ തന്നെയാണ് എന്നാണ്. വരണ്ട ചുമ, കടുത്ത പനി, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ. ക്ഷീണവും രോഗികളിൽ ഉണ്ടാകാറുണ്ട്. ഇത് മാത്രമല്ല കൊറോണ വൈറസിന്റെ ലക്ഷണങ്ങളെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.
അമേരിക്കയില്‍ മരണം 32000 കവിഞ്ഞു; ഇറ്റലിയില്‍ 22000, മറ്റു രാജ്യങ്ങളിലെ കണക്കുകള്‍ ഇങ്ങനെ
ഡിസംബറിൽ ചൈനയിലെ വുഹാനിൽ നിന്ന് റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് ലോകത്ത് വൻതോതിൽ ആൾനാശത്തിന് ഇടയാക്കിയിട്ടുണ്ട്. രോഗം പൂർണ്ണമായ ചൈനയിൽ വീണ്ടും രോഗം പടർന്നുപിടിക്കുന്നുവെന്നതാണ് ലോകത്തെ ആശങ്കയിലാക്കുന്ന മറ്റൊരു വസ്തുത. ഒരു ദശാബ്ദത്തിനിടെ ലോകത്ത് ഏറ്റവുമധികം കൊന്നൊടുക്കിയ പകർച്ചാവ്യാധിയായാണ് കൊറോണ വൈറസിനെ കണക്കാക്കുന്നത്.

രോഗലക്ഷണങ്ങൾ എന്തെല്ലാം
കൊറോണ വൈറസിന്റെ രോഗലക്ഷണങ്ങളുടെ പട്ടിക നീളുന്നുവെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്. കൺജങ്ക്ടിവിറ്റിസ് എന്ന രോഗമാണ് ഇതിനൊപ്പം ചേരുന്നത്. സാധാരണ പനിക്കൊപ്പം ബാക്ടീരിയ അണുബാധയോ അലർജിയോ ഉണ്ടാകുന്നതാണ് കൺജങ്ക്ടിവിറ്റിസ് എന്നറിയപ്പെടുന്നത്. പിങ്ക് ഐ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. രോഗം ബാധിക്കുന്നവരുടെ കണ്ണുകൾ പിങ്ക് നിറത്തിലായി മാറുന്നുവെന്നതാണ് ഇതിനുള്ള കാരണം.

എന്താണ് കൺജങ്ക്ടിവിറ്റിസ്
കൊറോണ വൈറസ് രോഗികൾക്കിടയിലും കൺജങ്ക്ടിവിറ്റിസ് രോഗത്തിന്റെ ലക്ഷണങ്ങളുണ്ടെന്നാണ് അമേരിക്കൻ അസോസിയേഷൻ ഓഫ് ഓഫ്താൽമോളജിസ്റ്റ് പുറത്തിറക്കിയ ഗവേഷണ റിപ്പോർട്ടിൽ പറയുന്നത്. കൊറോണ വൈറസ് രോഗലക്ഷണങ്ങളുമായി വരുന്ന രോഗികളെ നേത്ര രോഗ വിദഗ്ധർ കൂടി പരിശോധിക്കണമെന്നാണ് റിപ്പോർട്ടിൽ നിർദേശിക്കുന്നത്. കൊറോണ വൈറസിന്റെ രോഗ ലക്ഷണങ്ങൾ തന്നെയാണ് ഈ രോഗത്തിനും എന്നതാണ് ഇതിനുള്ള പ്രധാന കാരണം. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവരെ കൊറോണ വൈറസ് പരിശോധനക്ക് വിധേയമാക്കുന്നതിനൊപ്പം രോഗിയെ ചികിത്സിക്കുമ്പോൾ പ്രതിരോധ മാർഗ്ഗങ്ങൾ സ്വീകരിക്കണമെന്ന് നേത്രരോഗ വിദഗ്ധർക്ക് അസോസിയേഷൻ മുന്നറിയിപ്പ് നൽകുന്നുണ്ട്.

രോഗലക്ഷണം എന്തെല്ലാം
ചുവന്ന് കണ്ണുനീർ നിറഞ്ഞതുപോലെ കാണപ്പെടുന്ന കണ്ണുകളിൽ ചൊറിച്ചിലും അനുഭവപ്പെടും. ഇതും കൊറോണ വൈറസിന്റെ ലക്ഷണങ്ങളുമായിരിക്കും. ഇതേ വ്യക്തിക്ക് പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെടുകയും ചെയ്യാം. ചൈനയിൽ നിന്ന് ആദ്യ ഘട്ടത്തിൽ പുറത്ത് പുറത്തുവന്ന പഠനങ്ങളും ഇക്കാര്യം അംഗീകരിച്ചതായി അസോസിയേഷൻ സ്ഥിരീകരിക്കുന്നു. 30 പേരുടെ കണ്ണുനീരെടുത്ത് പരിശോധന നടത്തിയതിൽ ഒരാൾക്ക് മാത്രമാണ് ചൈനയിൽ രോഗം സ്ഥിരീകരിച്ചത്. ഇതോടെയാണ് കൊറോണ വൈറസ് രോഗം ബാധിച്ചയാളുടെ കണ്ണീരിൽ നിന്നും കണ്ടെത്താൻ കഴിഞ്ഞേക്കാമെന്ന അനുമാനത്തിലാണ് ചൈനീസ് ഗവേഷകർ എത്തിയത്. കൺജങ്ക്ടിവിറ്റിസ് രോഗം ബാധിച്ചവരുടെ കണ്ണീർ പരിശോധനക്ക് വിധേയമാക്കുന്നതിലൂടെയും രോഗം ബാധിച്ചവരെ തിരിച്ചറിയാമെന്നും ചൈനീസ് ഗവേഷകർ ചൂണ്ടിക്കാണിച്ചിരുന്നു.

രോഗികളിൽ അസാധാരണ ലക്ഷണങ്ങൾ
കൊറോണ വൈറസ് രോഗികളെ ചികിത്സിക്കുന്ന ഡോക്ടർമാർക്ക് ചില അസാധാരണ രോഗലക്ഷണങ്ങളെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നു. ഇതാണ് പുതിയ കൊറോണ വൈറസ് രോഗ ബാധ നിർണയത്തിലേക്ക് നയിച്ചത്. ദഹനപ്രശ്നങ്ങൾ, വയറിളക്കം, മനംപുരട്ടൽ, പെട്ടെന്ന് ഗന്ധം തിരിച്ചറിയാനോ രുചി തിരിച്ചറിയാനോ ഉള്ള ശേഷി നഷ്ടപ്പെടൽ, പെട്ടെന്നുള്ള മാനസിക വിഭ്രാന്തി, പേശികളിലെ വേദന എന്നിവയാണ് ആ ലക്ഷണങ്ങൾ. മൂക്കൊലിപ്പും കൊറോണ വൈറസിന്റെ അസാധാരണ ലക്ഷണങ്ങളിലൊന്നാണ്.