ആശങ്ക വിതച്ച് പുതിയ വൈറസ്; എന്താണ് പൊവാസന്‍ വൈറസ്, അറിയേണ്ട കാര്യങ്ങള്‍
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ആശങ്ക വിതച്ച് പുതിയ വൈറസ്. ചെള്ളിലൂടെ പകരുന്ന പൊവാസന്‍ വൈറസാണ് അമേരിക്കിയില്‍ ആശങ്ക വിതച്ചുകൊണ്ട് പടരുന്നത്. ഇതേ തുടര്‍ന്ന് ഒരാള്‍ മരണപ്പെട്ടതോടെ അമേരിക്കയില്‍ ആരോഗ്യ വിദഗ്ദര്‍ ജാഗ്രത നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഈ രോഗത്തിന് ചികിത്സ ലഭ്യമല്ല എന്നതാണ് മറ്റൊരു പ്രത്യേകത. സീസണുകളായി പല തരത്തിലുള്ള ചെള്ളുകളില്‍ നിന്നാണ് രോഗം പകരുന്നത്. രോഗ ലക്ഷണങ്ങള്‍ കാണിക്കാത്തതും രോഗം തിരിച്ചറിയാന്‍ വൈകുന്നതും വലിയ തിരിച്ചടിയാണ് സൃഷ്ടിക്കുന്നത്.
ചെള്ളിന്റെ കടിയേല്‍ക്കുന്നത് മൂലമാണ് രോഗ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുക. ഈ ലക്ഷണങ്ങള്‍ ഒരാഴ്ച മുതല്‍ ഒരു മാസം വരെ നീണ്ടുനിന്നേക്കുമെന്ന് ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ഈ രോഗം ബാധിച്ച മിക്കയാളുകള്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടാകാറില്ല എന്നതാണ് പ്രധാന പ്രത്യേകത. പനി, തലവേദന, ക്ഷീണം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

രോഗം ശക്തമായി ബാധിക്കുന്നവര്‍ക്ക് സംസാരിക്കാതിരിക്കാന്‍ കഴിയാതെ വരിക, ജ്വരം, ഏകാഗ്രത ഇല്ലാതാവുക തുടങ്ങിയ പ്രശ്‌നങ്ങളാണുണ്ടാകുക. ഈ വൈറസ് ബാധിച്ചാല്‍ മസ്തിഷ്‌ക അണുബാധ, അല്ലെങ്കില്‍ തലച്ചോറിനും സുഷുമ്‌നാ നാഡിക്കും ചുറ്റമുള്ള ചര്‍മ്മത്തെ ( മെനിഞ്ചറ്റീസ് ) ബാധിക്കുന്ന രോഗത്തിന് കാരണമാകുന്നു. ഈ രോഗം ബാധിക്കുന്ന പത്ത് പേരില്‍ ഒരാള്‍ മരണത്തിന് കീഴടങ്ങാന്‍ സാധ്യതയുണ്ട്.
ഏറ്റവും വലിയ തിരിച്ചടി എന്താണെന്ന് വച്ചാല്‍ ഈ രോഗം തിരിച്ചറിയുക എന്നത് പ്രയാസമുള്ള കാര്യമാണ്. രക്തം അല്ലെങ്കില്‍ സ്‌പൈനല്‍ ഫ്‌ളൂയിഡ് പരിശോധിക്കുന്നതിലൂടെ ആണ് ഈ രോഗം തിരിച്ചറിയാന്‍ സാധിക്കുന്നത്. രോഗമുള്ളവരുമായി യാതൊരുവിധത്തിലുള്ള സമ്പര്‍ക്കം പുലര്‍ത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. കൂടാതെ രോഗബാധിത പ്രദേശത്ത് പോകാതിരിക്കാനും ആളുകള്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഈ രോഗത്തിന് ചികിത്സ ഇല്ല എന്നതാണ് ആരോഗ്യ ലോകത്തെ പ്രതിസന്ധിയിലാക്കുന്ന മറ്റൊരു കാര്യം. ആന്റിബയോട്ടിക്‌സ് ഉപയോഗിക്കുന്നത് ഫലം നല്‍കില്ല. ധാരാളം വെള്ളം കുടിച്ച് ആവശ്യമായ വിശ്രമം എടുക്കുക എന്നതാണ് ഏറ്റവും അടിസ്ഥാനമായി നല്‍കാന്‍ കഴിയുന്ന ചികിത്സ. രോഗം ഗുരുതരമായാല്‍ ആശുപത്രിയില്‍ പ്രവേശിക്കണം.












Click it and Unblock the Notifications