Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുബായിയുടെ സ്ഥാനം തട്ടിയെടുക്കും, രണ്ടും കല്‍പ്പിച്ച് സല്‍മാന്‍ രാജകുമാരന്‍: റിയാദില്‍ വന്‍ പദ്ധതി

രാജ്യത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ ചെങ്കടൽ തീരനഗരമായ ജിദ്ദയിലാണ്

riyad

ഗള്‍ഫ് മേഖലയിലെന്ന് മാത്രമല്ല, ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തന്നെ ശക്തമായ ഇടം സ്ഥാപിച്ചെടുക്കുന്നതിന് വേണ്ടി അടുത്തിടെയായി വലിയ ശ്രമങ്ങളാണ് സൗദി അറേബ്യ നടത്തിവരുന്നത്. സല്‍മാന്‍ രാജകുമാരന്‍ കിരീടവകാശിയായി എത്തിയതോടെയാണ് മാറ്റങ്ങള്‍ സംഭവിച്ച് തുടങ്ങിയത്. സ്ത്രീകളുടെ ലൈസന്‍സും തിയേറ്ററും തുടങ്ങി വിനോദ സഞ്ചാര രംഗത്ത് നടത്തിക്കൊണ്ടിരിക്കുന്നോ സമൂലമായ മാറ്റങ്ങളും ഇതിന്റെ ഭാഗമാണ്.

ഇപ്പോഴിതാ ദുബായ്, ദോഹ തുടങ്ങിയ പ്രാദേശിക എതിരാളികളെ മറികടന്ന് റിയാദിനെ ആഗോള വ്യോമയാന കേന്ദ്രമാക്കി മാറ്റാനുള്ള പദ്ധതിയും നടപ്പില്‍ വരുത്താന്‍ ഒരുങ്ങുകയാണ് സൗദി അറേബ്യ. പദ്ധതിയുടെ ഭാഗമായി പുതിയ ദേശീയ വിമാനക്കമ്പനി രൂപീകരിക്കുന്നതായി സൗദി അറേബ്യ ഞായറാഴ്ച പ്രഖ്യാപിച്ചു.

'റിയാദ് എയർ' 2030 ഓടെ

'റിയാദ് എയർ' 2030 ഓടെ

'റിയാദ് എയർ' 2030 ഓടെ ലോകത്തെ 100 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് വിമാന സർവ്വീസ് ആരംഭിക്കാൻ ലക്ഷ്യമിടുന്നുവെന്നാണ് ഔദ്യോഗിക സൗദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തത്. നിലവിലുള്ള സൗദി എയർവേഴ്സിന് പുറമേയാണ് പുതിയ കമ്പനി രൂപീകരിക്കുന്നത്. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ "വിഷൻ 2030" പരിഷ്‌കരണ അജണ്ടയുടെ ഭാഗമായിട്ടാ സൌദി വ്യോമയാന രംഗത്തും പുതിയ വികസനം ലക്ഷ്യമിടുന്നത്.

2030 ഓടെ പ്രതിവർഷം 330 ദശലക്ഷം യാത്രക്കാർ

2030 ഓടെ പ്രതിവർഷം 330 ദശലക്ഷം യാത്രക്കാർ റിയാദ് വഴി കടന്ന് പോവുകയെന്നതാണ് സൌദി അധികൃതർ സ്വപ്നം കാണുന്നത്. ഓരോ വർഷവും അഞ്ച് ദശലക്ഷം ടൺ വരെ ചരക്ക് നീക്കാനും പദ്ധതി ലക്ഷ്യമിടുന്നു. 2030-ഓടെ പ്രതിവർഷം 120 ദശലക്ഷം യാത്രക്കാരെയും 2050-ഓടെ 185 ദശലക്ഷം യാത്രക്കാരെയും ഉൾക്കൊള്ളാൻ പറ്റുന്ന രീതിയില്‍ തലസ്ഥാനമായ റിയാദിൽ 57 ചതുരശ്ര കിലോമീറ്റർ (22 ചതുരശ്ര മൈൽ) വിസ്തൃതിയുള്ള ഒരു പുതിയ വിമാനത്താവളത്തിന്റെ പദ്ധതിക്ക് കഴിഞ്ഞ നവംബറിൽ സൌദി തുടക്കം കുറിച്ചിരുന്നു.

റിയാദ് വിമാനത്താവളത്തിന്റെ ശേഷി

റിയാദ് വിമാനത്താവളത്തിന്റെ ശേഷി

നിലവിലുള്ള റിയാദ് വിമാനത്താവളത്തിന്റെ ശേഷി ഏകദേശം 35 ദശലക്ഷം യാത്രക്കാരാണ്. പുതിയ എയർലൈൻ, "ഏവിയേഷന്റെ ഒരു അന്താരാഷ്ട്ര കേന്ദ്രമായും ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമായും നമ്മുടെ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്ന പദ്ധതികളുടെ ഒരു വലിയ പാക്കേജിലെ ഏറ്റവും പുതിയതാണ്" - സൗദി ഗതാഗത മന്ത്രി സാലിഹ് അൽ-ജാസർ ട്വിറ്ററിൽ പറഞ്ഞു.

അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസിന്റെ

അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസിന്റെ മുൻ മേധാവി ടോണി ഡഗ്ലസിനെ സിഇഒ ആയി നിയമിച്ചതായി എസ്പിഎ അറിയിച്ചു. റിയാദ് എയർ എവിടെ നിന്നും വിമാനം വാങ്ങിക്കുമെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. എയർലൈനിന്റെ ഉടമസ്ഥതയിലുള്ള പരമാധികാര സമ്പത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട്, "35 ബില്യൺ ഡോളർ മൂല്യമുള്ള" വിമാന ഓർഡറിനായി ബോയിംഗുമായി "ഒരു കരാർ ഏർപ്പെട്ടുവെന്നാണ് വാൾസ്ട്രീറ്റ് ജേർണൽ ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്.

ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം

ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം

രാജ്യത്തെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളം നിലവിൽ ചെങ്കടൽ തീരനഗരമായ ജിദ്ദയിലാണ്. "ഗേറ്റ്‌വേ ടു മക്ക" എന്നറിയപ്പെടുന്ന ഈ നഗരം ഓരോ വർഷവും ഹജ്ജ്, ഉംറ തീർത്ഥാടനം നടത്തുന്ന ദശലക്ഷക്കണക്കിന് മുസ്ലീങ്ങളെയാണ് രാജ്യത്ത് എത്തിക്കുന്നത്. മധ്യ സൗദി അറേബ്യയിലെ റിയാദിനെ ബിസിനസ്സ് ഹബ് ദുബായുടെ ശക്തമായ എതിരാളിയായി സ്ഥാപിക്കാൻ ഉദ്യോഗസ്ഥർ സമീപ വർഷങ്ങളിൽ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

നിക്ഷേപ, ടൂറിസ, അടിസ്ഥാന സൗകര്യം

നിക്ഷേപ, ടൂറിസ, അടിസ്ഥാന സൗകര്യം

നിക്ഷേപ, ടൂറിസ, അടിസ്ഥാന സൗകര്യങ്ങളുടെ വീക്ഷണകോണിൽ നിന്ന് ദുബായ്, ദോഹ പോലുള്ളവയുമായി മത്സരിക്കുന്ന ഒരു കോസ്‌മോപൊളിറ്റൻ നഗരമാക്കി റിയാദിനെ മാറ്റാനാണ് അവർ ആഗ്രഹിക്കുന്നതെന്ന് സൗദി എയർ കണക്റ്റിവിറ്റി പ്രോഗ്രാമിന്റെ മുൻ സിഇഒ ഖലീൽ ലാംറബെറ്റ് എഎഫ്‌പിയോട് പറഞ്ഞു.

ദോഹയേയും ദുബായിയേയും പിന്തള്ളാന്‍

"ദോഹയേയും ദുബായിയേയും പിന്തള്ളാന്‍ ഞങ്ങൾക്ക് റിയാദിൽ ഒരു സമർപ്പിത ഹബ് വികസിപ്പിക്കേണ്ടതുണ്ട്.
തലസ്ഥാനത്ത് നിലവിൽ എട്ട് ദശലക്ഷത്തോളം ആളുകളുണ്ട്, എന്നാൽ 2030 ഓടെ ജനസംഖ്യ 15-20 ദശലക്ഷമായി വളരും. പുതിയ പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ സൌദി ഗള്‍ഫ് മേഖലയില്‍ മുന്നേറ്റം നടത്തുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+