കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയിൽ പുതിയ വൈറസ്: 60 പേർക്ക് വൈറസ് ബാധ, ഏഴ് പേർ മരിച്ചു, എന്താണ് എസ്എഫ്സിടിഎസ് വൈറസ്

Google Oneindia Malayalam News

ബെയ്ജിംഗ്: കൊറോണ വൈറസ് വ്യാപനം ലോകത്ത് നാശം വിതയ്ക്കുന്നതിനിടെ ചൈനയിൽ മറ്റൊരു പകർച്ചാ വ്യാധി കൂടി. ചെള്ള് കടിയിലൂടെ പകരുന്ന ഒരു തരം വൈറസ് ബാധയാണ് ചൈനയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എസ്എഫ്സിടിഎസ് എന്ന പേരിൽ അറിയപ്പെടുന്ന വൈറസ് ബാധ രാജ്യത്ത് 60 പേർക്ക് ഇതിനകം രോഗം സ്ഥിരീകരിച്ചതായും ഏഴ് പേർ വൈറസ് ബാധയെത്തുടർന്ന് മരിച്ചതായും ചൈനീസ് മുഖപത്രമായ ഗ്ലോബൽ ടൈംസാണ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എസ്എഫ്സിടിഎസ് വൈറസ് എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.

ആലപ്പുഴയില്‍ 100 കടന്ന് കൊവിഡ്..!! ഇന്ന് 89 പേര്‍ക്കും സമ്പര്‍ക്കം വഴി, 892 പേര്‍ ആശുപത്രിയില്‍ആലപ്പുഴയില്‍ 100 കടന്ന് കൊവിഡ്..!! ഇന്ന് 89 പേര്‍ക്കും സമ്പര്‍ക്കം വഴി, 892 പേര്‍ ആശുപത്രിയില്‍

ഈ വർഷം ആദ്യം കിഴക്കൻ ചൈനയിലെ ജിയാങ്സു പ്രവിശ്യയിൽ 37 പേർക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടർന്ന് കിഴക്കൻ ചൈനയിലെ അൻഹൂയി പ്രവിശ്യയിൽ 23 പേർക്കും രോഗം സ്ഥിരീകരിച്ചുവെന്നും മാധ്യമ റിപ്പോർട്ടിൽ പറയുന്നു. ജിയാങ്സുവിന്റെ തലസ്ഥാനമായ നാൻജിയാങ്ങിൽ രോഗം സ്ഥിരീകരിച്ച സ്ത്രീയക്ക് പനി, ചുമ എന്നീ രോഗ ലക്ഷണങ്ങളാണ് അനുഭവപ്പെട്ടത്. ഇതിന് പുറമേ ശരീരത്തിൽ പ്ലേറ്റ്ലറ്റിന്റെ തോത് കുറയുന്നതും ല്യൂക്കോസൈറ്റിന്റെ തോത് കുറയുന്നതായും ഡോക്ടർമാർ കണ്ടെത്തിയിരുന്നു. ഒരുമാസമത്തെ ചികിത്സയ്ക്കൊടുവിലാണ് വാങ് ആശുപത്രി വിട്ടത്. വൈറസ് ബാധയെത്തുടർന്ന് അൻഹൂയി, സെൻജിയാങ്ങ് എന്നീ പ്രവിശ്യകളിലായി ഏഴ് പേരാണ് മരണമടഞ്ഞിട്ടുള്ളത്.

corona654-

എസ്എഫ്സിടിഎസ് പുതിയ വൈറസ് അല്ലെന്നാണ് ചൈനീസ് അധികൃതൃ സാക്ഷ്യപ്പെടുത്തുന്നത്. 2011ൽ എസ്എഫ്സിടിഎസ് വൈറസിന്റെ പതോജൻ ചൈന വേർതിരിച്ചെടുത്തിരുന്നുവെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. . ബുന്യ വൈറസ് വിഭാഗത്തിൽപ്പെടുന്നതാണിത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്കും വൈറസ് പകരുകയും ചെയ്യുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാണിക്കുന്നത്. ചെള്ളുകൾ കടിക്കുന്നതിലൂടെയാണ് രോഗവ്യാപനം പ്രധാനമായും നടക്കുന്നത്. എന്നാൽ ജനങ്ങൾ പേടിക്കേണ്ടതില്ലെന്നും ജാഗ്രത പുലർത്തുകയാണ് വേണ്ടതെന്നും വിദഗ്ധർ പറയുന്നു.

രോഗം ബാധിച്ചവരുടെ രക്തം, മൂക്കിലെ സ്രവം എന്നിവയിലൂടെയാണ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് രോഗം വ്യാപിക്കാൻ സാധ്യതയുള്ളതെന്നും സെൻജിയാങ് സർവ്വകലാശാലയിലെ ഡോക്ടർ സാക്ഷ്യപ്പെടുത്തുന്നു. മനുഷ്യർക്ക് പുറമേ വളർത്ത് മൃഗങ്ങളായ ആട്, കുതിര, പന്നി, പശു എന്നിവയ്ക്കും വൈറസ് ബാധയേൽക്കും. മനുഷ്യരിൽ നിന്ന് മൃഗങ്ങളിലേക്ക് രോഗം വ്യാപിക്കാനുള്ള സാധ്യതയുമുണ്ട്. ദേശാടന പക്ഷികളിലൂടെ രോഗം പകരാനും സാധ്യതയുണ്ടെന്നും ഗവേഷകർ പറയുന്നു.

English summary
What is SFTS virus reported from China after Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X