Get Updates
Get notified of breaking news, exclusive insights, and must-see stories!

സുരക്ഷയ്ക്ക് മാത്രമല്ല സീറ്റ്‌ബെല്‍റ്റ്, ഒളിഞ്ഞിരിക്കുന്ന 4 ഉപയോഗങ്ങള്‍ ഇവ

കാറില്‍ എന്തിനാണ് സീറ്റ് ബെല്‍റ്റ് ? ഇതെന്ത് ചോദ്യമെന്നായിരിക്കും നിങ്ങള്‍ വിചാരിക്കുന്നത്. അപകടമോ മറ്റും ഉണ്ടാവുമ്പോള്‍ പുറത്തേക്ക് തെറിച്ച് പോകാതിരിക്കാന്‍ വേണ്ടിയുള്ള ഒരു സുരക്ഷ മുന്‍കരുതലാണ് സീറ്റ് ബെല്‍റ്റ് അല്ലേ..

എന്നാല്‍ ഇതിന് വേണ്ടി മാത്രമാണോ സീറ്റ് ബെല്‍റ്റ്.. എന്നാല്‍ അങ്ങനെയല്ല എന്നാണ് ഒരു കാര്‍ പ്രേമി പറയുന്നത്. സുരക്ഷയ്ക്കപ്പുറത്തേക്ക് സീറ്റ് ബെല്‍റ്റില്‍ മറഞ്ഞിരിക്കുന്ന 4 കാര്യങ്ങള്‍ ഇദ്ദേഹം തന്റെ വീഡിയോയില്‍ വ്യക്തമാക്കുന്നു. ഇത് കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. എന്താണ് ഒളിഞ്ഞിരിക്കുന്ന ആ നാല് കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം..

1


അദ്ദേഹം കാറിന്റെ ഡോർ തുറന്ന് സീറ്റ് ബെൽറ്റ് പുറത്തേക്ക് വലിച്ച് ദേഹത്ത് ചുറ്റി. വലത് കൈകൊണ്ട് സ്റ്റിയറിം​ഗ് നിയന്ത്രിച്ചുകൊണ്ട് കാർ തള്ളുന്നു. ശരീരത്തിന്റെ മുഴുവൻ ശക്തിയും ഉപയോഗിച്ച് കാർ തള്ളാൻ ഇങ്ങനെ ചെയ്താൽ സാധിക്കും എന്നാണ് അദ്ദേഹം പറയുന്നത്.
രണ്ടാമത്തേത് ഒരു പൊടിക്കൈ ആണ്. പുതിയ കാർ വാങ്ങുമ്പോൾ ആളുകൾ സീറ്റ് ബെൽറ്റ് പരമാവധി വലിച്ചിടണമെന്ന് അദ്ദേഹം ഉപദേശിച്ചു. കാർ വെള്ളത്തിലായിരുന്നോ ഇല്ലയോ എന്ന് സൂചിപ്പിക്കുന്ന അവശിഷ്ടങ്ങളും പൂപ്പലിന്റെ ലക്ഷണങ്ങളും ഒരാൾക്ക് പരിശോധിക്കാനുള്ള വഴിയാണിത്.

2

മൂന്നാമത്തെ ടിപ്പിൽ, സീറ്റ് ബെൽറ്റിന്റെ താഴെയുള്ള നിർമ്മാണ തീയതി പരിശോധിക്കാൻ അദ്ദേഹം തന്റെ ഫോളോവേഴ്സിനോട് ഉപദേശിക്കുന്നു.അതിനുശേഷം, നെയിംപ്ലേറ്റിലെ നിർമ്മാണ തീയതി പരിശോധിക്കാൻ ഡ്രൈവർമാർ യാത്രക്കാരുടെ വാതിൽ തുറക്കണമെന്നും അദ്ദേഹം പറഞ്ഞു.

3

സീറ്റ് ബെൽറ്റിലെ മാസത്തെക്കാൾ മുമ്പാണ് നെയിംപ്ലേറ്റിലെ മാസമെങ്കിൽ, കാർ അപകടത്തിൽപ്പെട്ടിരിക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം പറയുന്നു. ബെൽറ്റിന്റെ അടിയിലുള്ള ലോഹ ബക്കിളിനെ കുറിച്ചാണ് അവസാനത്തെ ടിപ്പ്. ഡ്രൈവറെയോ യാത്രക്കാരനെയോ അകത്ത് പൂട്ടിയിട്ടിരിക്കുമ്പോൾ ജനൽ തകർക്കാൻ ബക്കിൾ ഉപയോഗിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

4

നിരവധിപേരാണ് ഇദ്ദേഹത്തിന്റെ വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. ആദ്യത്തെ ടിപ്പ് തങ്ങൾക്ക് അറിയില്ലെന്നായിരുന്നു വീഡിയോയ്ക്കടിയിൽ ഭൂരിഭാ​ഗവും പറയുന്നത്. ചിലർക്കാണെങ്കിൽ ഈ നാല് കാര്യങ്ങളും തങ്ങൾക്ക് അറിയില്ലായിരുന്നു എന്നാണ് പറയുന്നത്. എന്നാൽ ചിലരൊക്കെ സംശയം പ്രകടിപ്പിക്കുന്നുമുണ്ട്. വീഡിയോയിൽ പറഞ്ഞതൊക്കെ ഉള്ള കാര്യം തന്നെയാണോ എന്നാണ് ചിലർ ചോദിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+