കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കത്തുന്ന സൗദി... തിളയ്ക്കുന്ന സിറിയ... വേവുന്ന പരിപ്പ് അമേരിയ്ക്കയുടേയോ റഷ്യയുടേയോ

Google Oneindia Malayalam News

പശ്ചിമേഷ്യ ഇപ്പോള്‍ കടുത്ത സംഘര്‍ഷാവസ്ഥയിലാണ്. ഏത് നിമിഷവും ഒരു യുദ്ധം പൊട്ടിപ്പുറപ്പെട്ടേയ്ക്കാം എന്ന അവസ്ഥ. എന്നാല്‍ അത് പശ്ചിമേഷ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കൊണ്ടാണോ എന്ന നിര്‍ണായക ചോദ്യം ഇപ്പോഴും അവശേഷിയ്ക്കുന്നു.

ഐസിസിന്റെ പേരിലാണ് ഇപ്പോഴത്തെ സംഘര്‍ഷങ്ങളെല്ലാം തന്നെ. സിറിയയിലും ഇറാഖിലും ആണ് ഐസിസിന്റെ ശക്തി കേന്ദ്രങ്ങള്‍. ഭീകരരെ ചെറുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടവരില്‍ പ്രമുഖര്‍ അമേരിയ്ക്കയും സഖ്യകക്ഷികളും തന്നെ.

എന്നാല്‍ സിറിയയില്‍ ഐസിസിനെ തുരത്തുന്ന കാര്യമാണ് ഇവര്‍ക്കെല്ലാം പ്രധാനം. അപ്പോള്‍ ഇറാഖിലെ ഐസിസ് ഇവര്‍ക്ക് ഒരു പ്രശ്‌നമല്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയരും. ഒരുകാര്യം വ്യക്തമാണ്, ഈ വിഷയങ്ങള്‍ക്ക് പിന്നില്‍ ബാഷര്‍ അല്‍ അസദ് എന്ന സിറിയന്‍ ഭരണാധികാരിയോടുള്ള ചിലരുടെ ശത്രുതയും സ്‌നേഹവും ആണ്.

ഐസിസ് ആണോ പ്രശ്‌നം

ഐസിസ് ആണോ പ്രശ്‌നം

സിറിയന്‍ പ്രശ്‌നം ആഘോഷിയ്ക്കുന്നവരോടുള്ള പ്രധാന ചോദ്യം ഇതാണ്... ഐസിസ് ആണോ നിങ്ങളുടെ പ്രശ്‌നം? അതോ ബാഷര്‍ അല്‍ അസദ് എന്ന സിറിയന്‍ ഭരണാധികാരിയോ?

ഇറാഖിലെ ഐസിസോ

ഇറാഖിലെ ഐസിസോ

സിറിയയില്‍ എന്നതുപോലെ തന്നെ ഇറാഖിലും ഐസിസ് ശക്തമാണ്. ഇറാഖിന്റെ പല പ്രധാന പ്രശ്‌നങ്ങളും ഇപ്പോഴും ഐസിസിന്റെ കൈയ്യിലാണ്. അവര്‍ അവിടെ അതി ക്രൂരമായ കാര്യങ്ങളാണ് ചെയ്തുകൂട്ടുന്നത്.

യസീദികള്‍

യസീദികള്‍

ഇറാഖിലെ ന്യൂനപക്ഷമായ യസീദികളെ ഐസിസുകാര്‍ വംശഹത്യ ചെയ്തതും യസീദി പെണ്‍കുട്ടികളെ ക്രൂര ബലാത്സംഗങ്ങള്‍ക്ക് ഇരയാക്കിയതും ലോകം കണ്ടതാണ്.

സൗദിയുടെ പ്രശ്‌നം

സൗദിയുടെ പ്രശ്‌നം

ഇറാഖിലെ ഐസിസിനോടില്ലാത്ത പ്രശ്‌നമാണ് സിറിയയിലെ ഐസിസിനോട്. അപ്പോള്‍ പിന്നെ എന്താണ് സിറിയയോട് മാത്രം സൗദിയ്ക്കുള്ള പ്രശ്‌നം.

 അസദും സുന്നികളും

അസദും സുന്നികളും

സുന്നി രാഷ്ട്രമാണ് സൗദി അറേബ്യ. അസദ് ആകട്ടെ അലവി വിഭാഗത്തില്‍ പെടുന്ന ആളും. സിറിയയിലെ സുന്നികള്‍ അസദ് ഭരണകൂടത്തിന് കീഴില്‍ പീഡിപ്പിയ്ക്കപ്പെടുകയാണെന്ന് പറയുന്നു. ഇത്രയേ ഉള്ളൂ സൗദിയുടെ പ്രശ്‌നം എന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിയ്ക്കയ്ക്ക്

അമേരിയ്ക്കയ്ക്ക്

ഇറാഖില്‍ സദ്ദാം ഹുസ്സൈന് ശേഷം അമേരിയ്ക്കയുടെ പാവഭരണകൂടങ്ങളാണ് നിലവില്‍ വന്നിട്ടുള്ളത്. അതുകൊണ്ട് അവിടത്തെ എണ്ണക്കച്ചവടത്തില്‍ അമേരിയ്ക്കയ്ക്ക് ഒരു പ്രശ്‌നവും ഇല്ല.

ഐസിസിനെതിരെ

ഐസിസിനെതിരെ

ഐസിസിനെതിരെ അവിടെ അമേരിയ്ക്ക വ്യോമാക്രമണം നടത്തുന്നുണ്ട് എന്നത് ശരി തന്നെയാണ്. എന്നാല്‍ ഐസിസിനെ നാവവേശമാക്കുക എന്ന ലക്ഷ്യം ഇറാഖില്‍ ഇപ്പോഴും അമേരിയ്ക്കയുടെ പ്രധാന അജണ്ടയല്ല എന്ന് തന്നെ കരുതേണ്ടി വരും.

സിറിയയില്‍ രക്ഷയില്ല

സിറിയയില്‍ രക്ഷയില്ല

ബാഷര്‍ അല്‍ അസദിന്റെ മുന്നില്‍ അമേരിയ്ക്കയുടെ വിരട്ടലുകള്‍ ഒന്നും കാര്യമായി വിലപ്പോയിട്ടില്ല. മുല്ലപ്പൂ വിപ്ലവത്തിന്റെ കാലത്ത് തന്നെ അമേരിയ്ക്ക നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. അപ്പോള്‍ പിന്നെ സിറിയയില്‍ കുത്തിരിപ്പുണ്ടാക്കുന്നതിന് പിന്നിലെ അമേരിയ്ക്കന്‍ താത്പര്യം മനസ്സിലാക്കാമല്ലോ.

റഷ്യയുടെ കളി?

റഷ്യയുടെ കളി?

ബാഷര്‍ അല്‍ അസദിന്റെ മുന്‍ഗാമികളുടെ കാലം തൊട്ടെ റഷ്യയുമായി നല്ല അടുപ്പത്തിലാണ് അവര്‍. സിറിയയ്ക്ക് ഒരു അത്യാവശ്യം വന്നാല്‍ സഹായിക്കാന്‍ അവര്‍ ഓടിയെത്തുക തന്നെ ചെയ്യും.

ഐസിസ് അല്ല റഷ്യയുടെ പ്രശ്‌നം

ഐസിസ് അല്ല റഷ്യയുടെ പ്രശ്‌നം

സിറിയയില്‍ ഐസിസ് മാത്രമല്ല റഷ്യയുടെ പ്രശ്‌നം. അവിടെ അസദിനെതിരെ പൊരുതുന്ന വിമതരെ കൂടി ഒതുക്കി ഭരണം എളുപ്പത്തിലാക്കണം. അതിന് തന്നെയാണ് റഷ്യ കടുത്ത വ്യോമാക്രമണങ്ങള്‍ നടത്തുന്നത്.

എണ്ണ കിട്ടിയാല്‍

എണ്ണ കിട്ടിയാല്‍

വന്‍ എണ്ണ ശേഖരം ഉള്ള രാജ്യമാണ് സിറിയ. അവിടത്തെ എണ്ണയില്‍ പങ്കുപറ്റാനുള്ള സാധ്യത റഷ്യ ഒരിയ്ക്കലും ഒഴിവാക്കില്ല എന്നത് മറ്റൊരു കാര്യം.

ഇറാന്‍

ഇറാന്‍

സൗദിയോടുള്ള ഇറാന്റെ വിദ്വേഷം പ്രസിദ്ധമാണ്. അതുപോലെ സിറിയയോടുള്ള സ്‌നേഹവും. സൗദിയ്‌ക്കെതിരെ ആഞ്ഞടിയ്ക്കാന്‍ കിട്ടുന്ന ഒരവസരവും ഇറാന്‍ പാഴാക്കില്ല.

എണ്ണ കണ്ടുകൊണ്ടുള്ള സ്‌നേഹം

എണ്ണ കണ്ടുകൊണ്ടുള്ള സ്‌നേഹം

ഇതിനിടെ ചൈന പോലും സിറിയന്‍ വിഷയത്തില്‍ ഇടപെടുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. റഷ്യയെ സഹായിക്കാന്‍ ചൈനയുടെ പടക്കപ്പല്‍ പുറപ്പെട്ടു എന്നായിരുന്നു റിപ്പോര്‍ട്ട്. ചൈനയ്ക്കും വേണ്ടത് എണ്ണ തന്നെ.

ലോകമഹായുദ്ധം

ലോകമഹായുദ്ധം

ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാവുകയാണെങ്കില്‍ അതിന്റെ തുടക്കം സിറിയയെ ചുറ്റിപ്പറ്റിയാകുമെന്നാണ് പറയപ്പെടുന്നത്. അമേരിയ്ക്കയ്ക്കും സൗദിയ്ക്കും എതിരെ നില്‍ക്കാനുള്ളത് റഷ്യയും ചൈനയും ഇറാനും ആയിരിയ്ക്കും.

ലോകശക്തികള്‍

ലോകശക്തികള്‍

ലോകശക്തികള്‍ ഇപ്പോള്‍ പണ്ടത്തെ പോലെ രണ്ട് ചേരികളാണെന്ന് പറയാന്‍ കഴിയില്ല. റഷ്യയ്ക്ക് പഴയ പ്രതാപമില്ല. സൈനിക ബലത്തില്‍ അവര്‍ അമേരിയ്ക്കയ്ക്ക് വെല്ലുവിളി ആണെങ്കിലും അമേരിയ്ക്കയുടെ സഖ്യശക്തിയെ തകര്‍ക്കാന്‍ റഷ്യയ്ക്കും ചൈനയ്ക്കും സാധിയ്ക്കുമോ എന്ന കാര്യത്തില്‍ അവര്‍ക്ക് തന്നെ സംശയമുണ്ട്.

English summary
What is the real issue behind Syrian Crisis? The role of Saudi Arabia and America
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X